• News

    തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു; നാളെ വിദഗ്ധ സമിതി പരിശോധന നടത്തും

    പ്രതിഷേധങ്ങൾ ശക്തമായതോടെ, തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ൽ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോൾ പിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേസമയം, റോഡ് പണി പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയാൽ തടയുമെന്ന് എൽഡിഎഫും പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾക്ക് ശേഷം നിർത്തിവെച്ച തൃശൂർ നാട്ടികയിലെ ടോൾ പിരിവ് രഹസ്യമായി പുനരാരംഭിക്കാനായിരുന്നു കമ്പനിയുടെ നീക്കം. എന്നാൽ രാവിലെ എൽഡിഎഫും വൈകിട്ട് യുഡിഎഫും ടോൾ പ്ലാസ ഉപരോധം നടത്തി. ടോൾ പിരിക്കില്ല…

    Read More »
  • News

    ‘ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുമ്പ് രാജ്യം കണ്ടിട്ടില്ല’; രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് നാണക്കേടെന്ന് അഭിജീത് ദീപ്കെ. ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുൻപ് രാജ്യം കണ്ടിട്ടില്ലെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രതികരണവുമായി ധ്രുവ് റാഠിയും രം​ഗത്തെത്തി. കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് പുതിയ വീഡിയോയുമായി ധ്രുവ് റാഠി രം​ഗത്തെത്തിയത്. നടന്നത് തട്ടിക്കൊണ്ടുപോകലാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ പൗരനല്ലെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടിയാണ് മറുപടി നൽകിയത്. തന്റെ ഫോൺ പിടിച്ചുവച്ചുവെന്നും ആരുമായി…

    Read More »
  • News

    അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ല; ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതം: കെ ജയകുമാർ

    തുലാമാസ പൂജകൾക്ക് ശബരിമല നട തുറക്കുമ്പോൾ അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിൽ ആയിരം കിലോ അരി സന്നിധാനത്ത് ഉണ്ട്. ഇന്നും നാളെയുമായി കൂടുതൽ അരി എത്തും. അരവണ ക്ഷാമം ഉണ്ടാകും എന്നത് ആരൊക്കെയോ പരത്തുന്ന വാർത്തകൾ മാത്രമാണെന്നും കെ ജയകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ആവശ്യത്തിനുള്ള അരി എത്തിക്കാനുള്ള ഇടപെടൽ നടത്തിയെന്ന് കെ ജയകുമാർ പറഞ്ഞു. ഭക്തർക്ക് യാതൊരു ആശങ്കയും വേണ്ട. മറ്റന്നാൾ മുതൽ അരവണ ഉൽപാദനം തുടങ്ങും.…

    Read More »
  • ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി. നേതാക്കളെ വിട്ടയച്ചു; സമരം തുടരുമെന്ന് നേതൃത്വം

    ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സി.ജെ.പി. നേതാക്കളെ മോചിപ്പിച്ചു. അഭിജിത് ദീപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെയാണ് 24 മണിക്കൂർ കസ്റ്റഡിക്ക് ശേഷം വിട്ടയച്ചത്. ഡൽഹി കാന്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിൻ്റേതാണ് നടപടി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് നേതാക്കളെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിച്ചത്. നേതാക്കളുടെ അറസ്റ്റ് ഡൽഹി പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലേക്ക് നടത്താനിരുന്ന സമരത്തിന് മുന്നോടിയായി, ശനിയാഴ്ച വിമാനത്താവളത്തിൽ വെച്ചാണ് മൂന്ന് നേതാക്കളെയും ഡൽഹി…

    Read More »
  • News

    ഡൽഹി പോലീസ് അതിക്രമത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

    മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ ഡൽഹി പോലീസ് ക്രൂരമായി അടിച്ചമർത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എത്രത്തോളം പോലീസിനെ ഇറക്കിയാലും ബി.ജെ.പിയിൽ നിന്നും ആർ.എസ്.എസിൽ നിന്നും ആളുകളെ കൊണ്ടുവന്നാലും ജനങ്ങൾ ഭയപ്പെടുകയോ പിന്മാറുകയോ ചെയ്യില്ലെന്നും ഈ പോരാട്ടം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരും മോദിയും എത്രത്തോളം സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നോ അതിലും കരുത്തോടെ ജെൻ സി തലമുറയും വിദ്യാർത്ഥികളും സമരരംഗത്തുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിലുള്ള ഡൽഹി പോലീസ് തെരുവ് ഗുണ്ടകളെപ്പോലെ…

    Read More »
  • News

    ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍; ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം,

    ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും. പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും. തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദിയിലാണ് മാറ്റിയ കോച്ചുകള്‍ ആദ്യം നിലവില്‍ വരുന്നത്. എല്‍എച്ച്ബി നോണ്‍ എസി ചെയര്‍ കാറോടുകൂടിയ ശതാബ്ദി സര്‍വീസ് ഞായറാഴ്ച ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു. ജനശതാബ്ദിയിലെ നിലവിലെ കോച്ചുകള്‍ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത സീറ്റുകളെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്നാണ് പുതിയ സീറ്റുകളുള്ള കോച്ചുകള്‍ അനുവദിച്ചത്. പുഷ്ബാക്ക് സീറ്റുകളോടുകൂടിയ 16 കോച്ചുകള്‍ കഴിഞ്ഞ ദിവസം കൊച്ചുവേളിയില്‍ എത്തിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ്…

    Read More »
  • News

    ‘ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍’; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

    വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവനയില്‍ മറുപടിയുമായി ഇന്ത്യ രംഗത്ത്. യു.എന്‍. യു എന്നിന്റേത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ്. മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസിന്റെ പ്രതികരണം അസ്ഥാനത്തുള്ളതാണെന്നും ജനീവയിലെ പെര്‍മനന്റ് മിഷന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ‘ന്യൂഡല്‍ഹിയിലെ സംഭവങ്ങളെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു. ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളും സ്വതന്ത്രമായ…

    Read More »
  • News

    നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി

    നവരാത്രി ആഘോഷങ്ങള്‍ ഞായറാഴ്ച തുടക്കമായി. ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളില്‍ ബൊമ്മക്കൊലുകള്‍ അലങ്കരിച്ചുവെച്ചു തുടങ്ങി. നവരാത്രി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബൊമ്മക്കൊലു. ദുര്‍ഗാദേവിയുടെ ഒന്‍പത് ഭാവങ്ങളെ പ്രതിനിധാനം ചെയ്താണ് ഒന്‍പത് പടികളില്‍ ദേവീദേവന്‍മാരുടെ രൂപങ്ങള്‍ വെയ്ക്കുന്നത്. മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് എന്നീ ഒറ്റ സംഖ്യകളിലാണ് പരമ്പരാഗതമായി പടികള്‍ ഒരുക്കുന്നത്. സരസ്വതീദേവി, അഷ്ടലക്ഷ്മി, ദശാവതാരങ്ങള്‍, ശ്രീരാമപട്ടാഭിഷേകം, ഗണപതി, സുബ്രഹ്മണ്യന്‍ ശിവ-പാര്‍വതി, ശ്രീകൃഷ്ണനും രാധയും കൂടാതെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട- കര്‍ഷകന്‍, കച്ചവടക്കാരന്‍, പാര്‍ക്ക്, ഗ്രാമീണ ജീവിതം എന്നിവയെ സൂചിപ്പിക്കുന്ന ചെറു രൂപങ്ങളും ഉണ്ടാകും. ഓരോ പടികളിലും…

    Read More »
  • News

    ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

    സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 309 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഒരു പലസ്തീന്‍ പൗരനും ഉള്‍പ്പെടുന്നു. അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടതായി സൗദി അധികൃതര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയ ശേഷം സൗദിക്ക് നേരെ ഉണ്ടായതില്‍ വെച്ച്…

    Read More »
  • News

    കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

    ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി തുടരുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ഡിജിപിയുമായ ആര്‍ ശ്രീലേഖ. പൂര്‍ണ്ണമായി ആരോഗ്യസ്ഥിതിയില്‍ എത്താത്തതു കൊണ്ടാണ് ഇതേവരെ മുഖ്യധാരാ മാധ്യമങ്ങളോട് സംസാരിക്കാന്‍ സാധിക്കാത്തത്. തിങ്കളാഴ്ച മുതല്‍ വീണ്ടും പൊതുസേവനത്തില്‍ ഉണ്ടാകുമെന്നും ശ്രീലേഖ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താന്‍ ബിജെപിയില്‍ നിന്നും രാജിവെച്ചു, വേറെ പാര്‍ട്ടിയില്‍ ചേര്‍ന്നു തുടങ്ങിയ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ഇതൊന്നും കണ്ടിരുന്നില്ല. അത്രയ്ക്ക് മോശമാക്കാന്‍ ശ്രമിച്ചതിനാലാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുന്നത്. താന്‍ ബിജെപിയില്‍ അംഗത്വം എടുത്തതു മുതല്‍ മാധ്യമങ്ങളുടെ ഒരുമാതിരി ചൊറിച്ചില്‍…

    Read More »
Back to top button