-
News
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മാധ്യമപ്രവർത്തകരിൽ നിന്ന് വിവരം തേടി എസ്ഐടി
മുൻ മന്ത്രി വീണ ജോർജ്ജിനെ കെഎസ്യു പ്രവർത്തകർ അക്രമിച്ചെന്ന കേസില്‍ മാധ്യമപ്രവർത്തകരിൽ നിന്ന് എസ്ഐടി വിവരം തേടുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐടി തലവൻ കെഎപി കമാൻഡന്റ് യു പ്രേമന് മുന്നിൽ ഹാജരാകാനാണ് നിർദേശം. മാധ്യമപ്രവർത്തകരിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. കണ്ണൂരിലെത്തിയപ്പോഴായിരുന്നു ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടായത്. അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ്…
Read More » -
News
മാസപ്പടി കേസ്: , എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് അറിയാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
സിഎംആർഎൽ- എക്സാലോജിക് കേസിൽ സർക്കാരിന് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് അറിയാം. രാഷ്ട്രീയ വിരോധം തീർക്കുന്നത് സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മാത്യു കുഴൽ നാടന്റെ വിമർശനത്തിന് രമേശ് ചെന്നിത്തല മറുപടി നൽകി. സർക്കാറിന് ഒരുതരത്തിലും ഇക്കാര്യത്തിൽ തെറ്റ് സംഭവിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം നടത്തി തീരുമാനിക്കേണ്ട കാര്യം തന്നെയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച സംഭവത്തിൽ കോടതിയിൽ നിന്ന് ജാമ്യം കിട്ടുന്നതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നായിരുന്നു…
Read More » -
News
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരി പുറത്തേക്ക്, വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ആശ്വാസം. വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. സെപ്റ്റംബർ 18 മുതൽ ടോമിൻ തച്ചങ്കരി ജയിലിലായിരുന്നു. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Read More » -
News
മാസപ്പടി കേസ്; പിണറായിക്ക് തിരിച്ചടി, വിജിലൻസ് അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ അനുമതി നിഷേധിച്ച് ഹൈക്കോടതി
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരിഗണിച്ചാണ് കോടതി തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ പിണറായിയെ പിന്തുണച്ച സര്‍ക്കാരിനും കോടതിയിൽ നിന്ന് തിരിച്ചടിയാണുണ്ടായത്.
Read More » -
News
ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ
ജര്‍മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു,കാലടി സ്വദേശിനി സ്വിൻ, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ തീപിടിത്തം ഉണ്ടായ കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. റൊമാനിയൻ സ്വദേശിയായ ഇയാളാണ് അപ്പാര്‍ട്ട്മെന്റിന് തീ വെച്ചതാണെന്നാണ് പ്രഥമിക നിഗമനം. കെട്ടിടത്തിലെ താമസക്കാര്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രതി അപ്പാര്‍ട്ട്മെന്റിന് തീ വെക്കാൻ കാരണം എന്നാണ് സൂചന. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ തലേദിവസം സ്ഥലത്ത് ഉണ്ടായ തര്‍ക്കത്തെത്തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.…
Read More » -
News
ഇനി പുതിയ പേര്; ‘ഇന്ദിര’യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള്‍ ‘പ്രധാനമന്ത്രി’യുടെ പേരില്‍
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹിക ക്ഷേമ പെന്ഷന് പദ്ധതികളുടെ പേരുകള്‍ മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇന്ദിരാഗാന്ധിക്ക് പകരം ‘പ്രധാനമന്ത്രി’ പദ്ധതികള്‍ എന്നാക്കി മാറ്റി. ദേശീയ ഭിന്നശേഷി പെന്ഷന് പദ്ധതി, വിധവാ പെന്ഷന് പദ്ധതി, വയോജന പെന്ഷന് പദ്ധതികള്‍ ഉള്‍പ്പടെയുള്ളവയുടെ പേരുകളാണ് മാറ്റിയത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സാമൂഹിക ക്ഷേമപെന്ഷന് പദ്ധതികള്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടപ്പമാണ് ചില പദ്ധതികളുടെ പേര് മാറ്റിയ തീരുമാനവും. അഞ്ച് പദ്ധതികളുടെ പേരുകളാണ് മാറ്റിയത്. മൂന്ന് പദ്ധതികള്‍ ഇന്ദിരാഗാന്ധിയുടെ പേരിലായിരുന്നു. അതില്‍…
Read More » -
News
തിരുവനന്തപുരം വിമാനത്താവളത്തിൽ അന്താരാഷ്ട്ര ടെർമിനൽ വികസനത്തിന് നാളെ തറക്കല്ലിടും
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം അടുത്ത ഘട്ടത്തിലേക്ക്. ‘പ്രോജക്ട് അനന്ത’യുടെ ഭാഗമായി നടപ്പാക്കുന്ന 2500 കോടി ചെലവിലുള്ള അന്താരാഷ്ട്ര ടെർമിനൽ വികസന പദ്ധതിക്ക് നാളെ തറക്കല്ലിടും. ഏകദേശം 92,552 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ടെർമിനലിന്റെ വാർഷിക യാത്രാശേഷി നിലവിലെ 35 ലക്ഷത്തിൽ നിന്ന് 1.15 കോടിയായി ഉയരും. ആധുനിക ചെക്ക്-ഇൻ സൗകര്യങ്ങൾ, വിപുലീകരിച്ച ഇമിഗ്രേഷൻ കൗണ്ടറുകൾ, പുതിയ ബാഗേജ് ഹാൻഡ്ലിംഗ് സംവിധാനങ്ങൾ, വിശാലമായ റീട്ടെയിൽ-ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവയാണ് പുതിയ ടെർമിനലിന്റെ പ്രധാന ആകർഷണങ്ങൾ. കഴിഞ്ഞ…
Read More » -
News
നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണർ സാംബശിവറാവുവാണ് ഉത്തരവിറക്കിയത്. ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ മാരിയട്ട് നെടുമ്പാശ്ശേരി ഈ ഹോട്ടലുകളിൽ നിന്നാണ് പ്രതി സുഹൈൽ മദ്യപിച്ചത്. ഈ ഹോട്ടലുകളുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്. അതേസമയം, കാര്‍ ഓടിച്ച സുഹൈൽ സജീവ് അടക്കം നാലുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുമണിവരെയാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. കേസ് അന്വേഷണത്തിന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചു. അപകടമുണ്ടാക്കിയ…
Read More » -
News
തലസ്ഥാന നഗരിയില്‍ ആളിക്കത്തി പ്രതിഷേധം; വെള്ളിയാഴ്ച തിരംഗ മാര്‍ച്ച് പ്രഖ്യാപിച്ച് സിജെപി
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരംഗ മാര്‍ച്ച് പ്രഖ്യാപിച്ച് സിജെപി. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് ദേശീയ പതാകയുമായി എല്ലാവരും എത്തിച്ചേരണമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ പറഞ്ഞു. എക്സ് വീഡിയോയിലൂടെയാണ് ആഹ്വാനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് ജന്തർ മന്തറിലെ ബാരിക്കേഡുകൾ ചാടിക്കടന്ന് പതാക ഉയർത്താൻ ശ്രമിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് സിജെപി നേതാക്കൾ കസ്റ്റഡിയിലായത്. സമരങ്ങൾക്കായി നിശ്ചയിച്ചിരുന്ന ജന്തർ മന്തർ പ്രദേശം അടുത്തിടെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » -
News
നെൽവിത്തുകളുടെ കാവലാൾ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
പദ്മശ്രീ ജേതാവും വയനാടൻ ഗോത്രകർഷകനുമായ ചെറുവയൽ രാമൻ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കേരളത്തിലെ പരമ്പരാഗത നാടൻ നെൽവിത്തുകളുടെ സംരക്ഷകനും ആദിവാസി കർഷകനുമാണ്. 2023-ൽ രാജ്യം ഇദ്ദേഹത്തെ പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1952-ൽ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് ജനിച്ചത്. കാർഷിക പരിജ്ഞാനമോ സസ്യശാസ്ത്രമോ പഠിച്ചിട്ടില്ലാത്ത രാമൻ, തന്റെ 17-ാം വയസ്സ് മുതൽ കൃഷിയിലേക്ക് ഇറങ്ങി. വയനാട്ടിലെ പരമ്പരാഗതമായ വൈക്കോലും പുല്ലും മേഞ്ഞ മൺവീട്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വയനാടിന്റെ നെല്ലച്ഛൻ എന്ന പേരിൽ പ്രശസ്തനായ…
Read More »