• News

    മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി പിണറായിയും റിയാസും

    സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹര്‍ജിയുടെ ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അതേ സമയം ഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്. മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടുന്നു. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബഞ്ച് തള്ളി. എഫ്ഐആർ രജിസ്റ്റർ…

    Read More »
  • National

    കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

    കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാര്‍ഷിക വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 17 ഇടങ്ങളിലെ വോട്ടർ പട്ടികകളിൽ എസ്എസ്ആർ (സ്‌പെഷൽ സമ്മറി റിവിഷൻ) നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്. 13 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും അസമിലുമാണ് എസ്എസ്ആർ ആരംഭിക്കുന്നത്. എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കേരളമടക്കം എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി. എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടിക നവംബർ 12-ന് പ്രസിദ്ധീകരിക്കും. ഡിസംബർ 11-ാം തീയതിവരെ അവകാശവാദങ്ങളും എതിർപ്പുകളും…

    Read More »
  • News

    മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല: വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

    മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്മുമായി നടത്തിയ ചർച്ച വിജയം. വിഷയങ്ങൾ അനുഭവപൂർവ്വം പരിഗണിക്കും എന്ന് മന്ത്രിയുടെ ഉറപ്പ്. മീറ്റർ റീഡർമാരുടെ വിഷയം പഠിക്കാൻ ഒരു സമിതിയെ നിശ്ചയിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. ഇന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം. വിവിധ യൂണിയനുകൾ ചർച്ചയിൽ പങ്കെടുത്തു. ജോലിയിൽ നിന്ന് പുറത്താക്കിയ മീറ്റർ റീഡർമാരെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്. മീറ്റർ റീഡർമാർ ഉന്നയിച്ച പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. മീറ്റർ റീഡർമാരുടെ പ്രധാന…

    Read More »
  • News

    CMRL-എക്സാലോജിക് കേസ്: എജിയുടേത് സർക്കാരിന്റെ നിലപാട്, എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നെന്ന് മുഖ്യമന്ത്രി

    സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട് കേസിൽ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ (എ.ജി.) സ്വീകരിച്ചത് സർക്കാരിന്റെ ഔദ്യോഗിക നിലപാടാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. എ.ജി.യെ സർക്കാർ പൂർണമായി പിന്തുണയ്ക്കുമെന്നും സർക്കാർ നിർദേശിക്കാത്ത ഒരു കാര്യവും എ.ജി. കോടതിയിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിലെ എ.ജിയുടെ വാദങ്ങളെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് താനും ആഭ്യന്തര മന്ത്രിയും തമ്മിൽ കൃത്യമായി ആലോചിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമേ, മുതിർന്ന മന്ത്രിമാർ, പ്രധാന കക്ഷിനേതാക്കൾ, യു.ഡി.എഫ്. നേതാക്കൾ എന്നിവരുമായി വിശദമായി…

    Read More »
  • News

    ഹോർമുസിൽ ചരക്കുകപ്പൽ തകർന്നു: കടലിലൊഴുകി ഐഫോണുകളും ആഡംബര പെർഫ്യൂമുകളും

    ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പൽ തകർന്നു മുങ്ങിയതിനെ തുടർന്ന് ദശലക്ഷക്കണക്കിന് രൂപയുടെ ഐഫോണുകളും ആഡംബര പെർഫ്യൂമുകളും കടൽത്തീരത്ത് ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യു.എ.ഇ. ഉടമസ്ഥതയിലുള്ള സിംഗപ്പൂർ പതാക വഹിച്ച ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന ചരക്കുകപ്പലാണ് ദുബായിൽനിന്ന് ചരക്കുകളുമായി പോകുന്നതിനിടെ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. കപ്പൽ മൈനിൽ തട്ടി തകർന്നതോടെ ഐഫോൺ പെട്ടികളും പെർഫ്യൂം കുപ്പികളും ഒഴുകിനടക്കുന്നതും, പ്രദേശവാസികൾ ചെറിയ ബോട്ടുകളിലെത്തി ഇവ ശേഖരിക്കുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങളുടെ ആധികാരിത സ്ഥിരീകരിച്ചിട്ടില്ല.. ഏകദേശം 2,500-ഓളം കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് ദ സൺ റിപ്പോർട്ട്…

    Read More »
  • National

    ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍: സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പപേക്ഷിച്ചു. നിയന്ത്രണങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യ കേസിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും ഡല്‍ഹി പൊലീസ് കമ്മീഷണറും നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ മാപ്പപേക്ഷ. കോടതിയലക്ഷ്യ നടപടിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 9-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് മനഃപൂര്‍വ്വമോ ബോധപൂര്‍വ്വമോ ലംഘിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറയുന്നു. സമാധാനം നിലനിര്‍ത്തുന്നതിനും…

    Read More »
  • News

    ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

    ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരസഭാ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 16, വെള്ളിയാഴ്ച) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷമുള്ള അവധി ബാധകമായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ലെന്നും പരീക്ഷകൾ യഥാസമയം നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നടപടി.

    Read More »
  • News

    നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിൽ; നാളെ തൃശൂരിൽ എത്തും

    നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ കേരളത്തിൽ എത്തും. തൃശ്ശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി എസ് കല്യാണരാമൻറെ വസതിയിൽ ആഘോഷങ്ങളിൽ പങ്കെടുക്കും. കല്യാൺ ഗ്രൂപ്പ്സ് വിപുലമായ നവരാത്രി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നു. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ കല്യാൺ ഗ്രൂപ്പിന്റെ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സജ്ജീകരിച്ചിരിക്കുന്ന ‘പെരിയാർ അറിവുലകം’ ലൈബ്രറിയുടെ ഉദ്ഘാടനം നാളെ (ഒക്ടോബർ 16) തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിർവഹിക്കും. തുടർന്ന് കോയമ്പത്തൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം അവിടെ നിന്ന് ഹെലികോപ്റ്ററിൽ കേരളത്തിലേക്ക്…

    Read More »
  • News

    ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മാധ്യമപ്രവർത്തകരിൽ നിന്ന് വിവരം തേടി എസ്ഐടി

    മുൻ മന്ത്രി വീണ ജോർജ്ജിനെ കെഎസ്‌യു പ്രവർത്തകർ അക്രമിച്ചെന്ന കേസില്‍ മാധ്യമപ്രവർത്തകരിൽ നിന്ന് എസ്ഐടി വിവരം തേടുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐടി തലവൻ കെഎപി കമാൻഡന്‍റ് യു പ്രേമന് മുന്നിൽ ഹാജരാകാനാണ് നിർദേശം. മാധ്യമപ്രവർത്തകരിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. കണ്ണൂരിലെത്തിയപ്പോഴായിരുന്നു ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം ഉണ്ടായത്. അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ്…

    Read More »
  • News

    മാസപ്പടി കേസ്: , എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് അറിയാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

    സിഎംആർഎൽ- എക്സാലോജിക് കേസിൽ സർക്കാരിന് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് അറിയാം. രാഷ്ട്രീയ വിരോധം തീർക്കുന്നത് സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മാത്യു കുഴൽ നാടന്റെ വിമർശനത്തിന് രമേശ് ചെന്നിത്തല മറുപടി നൽകി. സർക്കാറിന് ഒരുതരത്തിലും ഇക്കാര്യത്തിൽ തെറ്റ് സംഭവിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം നടത്തി തീരുമാനിക്കേണ്ട കാര്യം തന്നെയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച സംഭവത്തിൽ കോടതിയിൽ നിന്ന് ജാമ്യം കിട്ടുന്നതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നായിരുന്നു…

    Read More »
Back to top button