-
News
ഹോര്‍മൂസ് സ്വതന്ത്രമാകണമെന്ന് ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് 15 ഇന്ത്യന്‍ കപ്പലുകളെന്ന് കേന്ദ്രം
ഹോര്‍മൂസ് കടലിടുക്ക് സ്വതന്ത്രമാകണമെന്ന് ഇന്ത്യ. തടസ്സമില്ലാത്ത കപ്പല്‍ സഞ്ചാരവും ആഗോള വാണിജ്യ പ്രവാഹവും ഉണ്ടാകണമെന്ന് ഇന്ത്യ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചകളും നയതന്ത്ര കൂടിയാലോചനകളും വേണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു. ഹോര്‍മൂസിലൂടെ പഴയതരത്തിലുള്ള സുഗമമായ കപ്പല്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അഞ്ചിലൊന്ന് കടന്നുപോകുന്ന നിര്‍ണായകമായ സമുദ്ര ചെക്ക് പോയിന്റിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും വേണമെന്നാണ്…
Read More » -
News
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം…
Read More » -
News
നിതിന്‍ രാജിന്റെ മരണം: സഹപാഠികളുടെ മൊഴിയെടുക്കാൻ പൊലീസ്, പ്രതികൾ ഒളിവിൽത്തന്നെ
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി ഉടൻ പൊലീസ് രേഖപ്പെടുത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ പൊലീസ് സംഘം ഇന്ന് കണ്ണൂരിൽ തിരിച്ചെത്തും. സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യും മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. ‘സാര്‍ ബോഡി ഷെയിമിങ് ചെയ്യാറുണ്ട്, ഒരാളെ വേറെ കുട്ടിയെ കൊണ്ട് അടിപ്പിക്കും, നിതിനെ മനപൂര്‍വം ഉപദ്രവിച്ചിരുന്നു’എന്നാൽ, നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.…
Read More » -
News
‘ഇന്ത്യ പുതിയ ഇതിഹാസം രചിക്കും’, വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി
വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.…
Read More » -
News
വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസ് :പൊലീസിന് വീഴ്ചയില്ലെന്ന് ആലപ്പുഴ എസ് പി
വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലപ്പുഴ എസ്പി. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ല. കേസില്‍ പൊലീസിന് ഒന്നും ഒളിക്കാനില്ല. കേസിന്റെ ഗ്രാവിറ്റി മനസ്സിലാക്കി വിചാരണ ചെയ്യേണ്ടത് നൂറുശതമാനവും ആവശ്യമാണെന്ന് എസ് പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങള്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു. ആദ്യദിനം പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തി. എന്നാല്‍ കേസെടുത്തശേഷം വൈദ്യപരിശോധന നടത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷിക്കും. ഒരുപക്ഷെ ബലാല്‍ക്കാരം ഉണ്ടാകാതെ, ശാരീരിക ഉപദ്രവം മാത്രം ഉണ്ടായത് കാരണമാകും വൈദ്യപരിശോധന നടത്താതിരുന്നത് എന്നാണ്…
Read More » -
News
നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ
അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. 5 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ്സ് ചെയർമാൻ ശ്രീ. പി. ശ്യാം രാജ് സമർപ്പിച്ച നിവേദനത്തിന്റെ ഉത്തരവിനൊപ്പം ചേർത്തിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നേരിട്ട ജാതി അധിക്ഷേപം കാരണമാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്നും, ഇക്കാര്യത്തിൽ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും ആരോപിച്ചുകൊണ്ട് ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം. ഈ സാഹചര്യത്തിൽ, വിഷയം…
Read More » -
News
മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ സിപിഐഎമ്മിലേക്ക്
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന എൻ എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. 20 വർഷക്കാലത്തെ , വിദ്യാർത്ഥി കാലം മുതൽ കോൺഗ്രസിൻ്റെ ശബ്ദമായി നിന്നയാളാണ് താനെന്ന് പാർട്ടി അംഗത്വം സ്വീകരിച്ച് ശേഷം എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൻ്റെ മതേതര മൂല്യവും, അസ്തിത്വവും നഷ്ടപ്പെട്ടു. കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിക്കുന്നതുമായി എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു നാലു വോട്ടിനു വേണ്ടി വർഗീയ കക്ഷികളുമായി കോൺഗ്രസ് ചേരുന്നു, രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎൈഎമ്മിന് മാത്രമേ കഴിയൂ.അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചേർന്നു…
Read More » -
News
തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത; വി ശിവൻകുട്ടി
Read More » -
Business
സ്വര്‍ണവില കുറഞ്ഞു; 1,12,000ല്‍ താഴെസംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ ഇറാന്‍- അമേരിക്ക ചര്‍ച്ച പരാജയപ്പെട്ടതോടെ എണ്ണവില ഉയര്‍ന്ന് വീണ്ടും ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ്…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള: കെ പി ശങ്കരദാസും ജയിലിന് പുറത്തേക്ക്
ശബരിമല സ്വര്‍ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ശങ്കര്‍ദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവന്‍ പ്രതികളും ജയില്‍ മോചിതരാകും. പ്രത്യേക അന്വേഷണസംഘം ഇതുവരെയും കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് എല്ലാവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമായത്. ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പത് പേര്‍ക്ക് സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു.…
Read More »