• News

    വിയറ്റ്നാം ബോട്ടപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

    വിയറ്റ്‌നാമിലുണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ.സി തോമസിന്റെയും ഭാര്യ ലോവേനി തോമസിന്റെയും മൃതദേഹങ്ങളുമായി രാവിലെ മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം 8.50 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. മന്ത്രിമാരായ പിസി വിഷ്ണുനാഥ്, സി.പി ജോൺ , കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹങ്ങൾ കൊട്ടാരക്കരയിലേക്ക് കൊണ്ട് വരും. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കാണ് എത്തിക്കുക. നാളെ രാവിലെ 10 മണിക്ക് ജൂബിലി മന്ദിര ചാപ്പലിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട്…

    Read More »
  • News

    ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും

    കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക. ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. പകരം തല്‍സ്ഥാനത്തേക്ക് മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നായിരുന്നു…

    Read More »
  • News

    നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്

    സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍, യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് നീക്കം. തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. മൊഴിയെടുപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചായിരുന്നു പൊലീസ് നടപടി. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എറണാകുളം റൂറല്‍ പൊലീസ്…

    Read More »
  • News

    ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്

    ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം. ക്രൂയിസ് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാന്റെ പ്രാദേശിക സമുദ്രാതിർത്തിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന ‘മൊംബാസ’ (Mombasa), ‘ബാഹിയ’ (Bahia) എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ഇതിൽ ‘മൊംബാസ’ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ആറു ഇന്ത്യക്കാരും രണ്ട് ഉക്രൈൻ പൗരന്മാരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന്…

    Read More »
  • News

    ബിജെപി കൗണ്‍സിലര്‍ ആർ.സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലില്‍

    കാപ്പ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലിൽ വച്ച് രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു നഗരസഭ കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം മേയർ വി വി രാജേഷ് ചടങ്ങിൽ പങ്കെടുക്കും. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് കോടതി റദ്ദാക്കിയതോടെയാണ് സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. ഇതിനിടെ വിവിധ കേസുകളിൽ കാപ്പ കുറ്റം ചുമത്തപ്പെട്ടു ജയിലിലായി. സത്യപ്രതിജ്ഞക്കായി ജാമ്യം അനുവദിക്കണമെന്ന…

    Read More »
  • News

    ‘നവകേരള രക്ഷാപ്രവര്‍ത്തനം’; എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കും

    ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ എസ്ഐടി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കും. റിപ്പോർട്ട് ഡിജിപി വിശദമായി പരിശോധിച്ചിരുന്നു. കേസന്വേഷണ അട്ടിമറിയിൽ അജിത് കുമാറിനും ഉത്തരവാദിത്തം ഉണ്ടെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ. നടപടി ശിപാർശ ചെയ്തു കൊണ്ടാവും അജിത് കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി ആഭ്യന്തരവകുപ്പിന് കൈമാറുക. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്. അട്ടിമറിക്ക് കൂട്ടുനിന്ന അജിത്…

    Read More »
  • News

    ഒടുവില്‍ പൂട്ട് വീണു; നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

    സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്ന കണ്ണൂര്‍ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് നിഹാലിനെതിരെ കേസെടുത്തത്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കുകയും സുഹൃത്തുക്കളുടെ മൊഴിയെടുക്കുകയും ചെയ്ത ശേഷമാണ് കേസെടുത്തതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം,…

    Read More »
  • News

    നിതിൻ രാജിന്റെ മരണം; എം കെ റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

    കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ എം കെ റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി. വിദ്യാർഥികളോട് അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. റാം മൂന്ന് മാസമായി ഒളിവിലാണ്, മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത്. പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അധ്യാപകൻ തിരിച്ചറിയണം എന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ലാസ് മുറിയിൽ ഒരു വിദ്യാർഥിയെ ഈ രീതിയിൽ അപമാനിച്ചാൽ എന്തായിരിക്കും പ്രത്യാഘാതം. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാൻ…

    Read More »
  • News

    നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയുടെ ശിക്ഷാ വിധി ബുധനാഴ്ച

    പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി ബുധനാഴ്ച. കൊലക്കുറ്റം തെളിഞ്ഞെന്ന് പാലക്കാട്‌ അഡീഷണൽ ജില്ലാ സെഷൻസ് കോടതി. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ തൂക്കിക്കൊന്നോളൂ എന്ന് ചെന്താമര പറഞ്ഞു. കൊലകുറ്റം തെളിഞ്ഞ സാഹ ചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന് സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് നൽകി. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത് 2025 ജനുവരി 27-ന്. 2026 ഫെബ്രുവരി 23നു ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചത്. 81 സാക്ഷികളിൽ 46…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു ; ഒറ്റയടിക്ക് കുറഞ്ഞത് 1040 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1040 രൂപയാണ് കുറഞ്ഞത്. 1,04,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. 13,100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന്…

    Read More »
Back to top button