• Uncategorized

    ‘രാഹുല്‍ പ്രതിയാണെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല’; നിലവില്‍ സഭയില്‍ വരാന്‍ തടസ്സങ്ങളില്ലെന്ന് സ്പീക്കര്‍

    ‌ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന റിപ്പോര്‍ട്ട് നാല് മണി വരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഭയില്‍ വരാൻ നിലവില്‍ രാഹുലിന് തടസ്സങ്ങള്‍ ഇല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അംഗങ്ങള്‍ക്ക് സഭയില്‍ വരാന്‍ ഒരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉണ്ടാകുമോ എന്ന കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും. രാഹുലിനെതിരെ ഇതുവരെ ആരും നേരിട്ട് പരാതി നൽകാത്തതിനാൽ ക്രൈംബ്രാഞ്ച് അങ്ങോട്ട് ചെന്ന് രേഖപ്പെടുത്തുന്ന മൊഴികളിൽ ശക്തമായ തെളിവുകൾ ലഭിച്ചാലെ അന്വേഷണം മുന്നോട്ട് നീങ്ങു. സാമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും…

    Read More »
  • News

    അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ 10 പേർ ചികിത്സയിൽ; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

    അമിബിക് മസ്തിഷ്കജ്വരം സ്ഥിരികരിച്ച് രണ്ടുപേർ കൂടി മരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേർ കൂടി മരിച്ചിരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52കാരിയുമാണ് മരണപ്പെട്ടത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട്…

    Read More »
  • News

    ‘ഹൈഡ്രജന്‍ ബോംബ് പരാമര്‍ശം ’; രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്‌ക്കെതിരെ ബിജെപി

    രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്‌ക്കെതിരെ ബിജെപി. ഹൈഡ്രജന്‍ ബോംബ് കൈവശമുണ്ടെന്നും ബിജെപി കരുതിയിരിക്കണം എന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം നിരുത്തരവാദപരമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. അതേസമയം, വോട്ടര്‍ അധികാര്‍ യാത്ര വന്‍വിജയം എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വോട്ടു കൊള്ളയ്ക്കും വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും എതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് ഇന്ത്യ സഖ്യത്തിന്റെയും നീക്കം. ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ലഭിച്ച…

    Read More »
  • News

    തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

    തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്. ഓണത്തോടനുബന്ധിച്ച് അത്തച്ചമയ ഗ്രൗണ്ടില്‍ ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ( 34) ആണ് പരുക്കേറ്റത്. രാത്രി 10 മണിയോടെയാണ് സംഭവം. വൈകുന്നേരത്തോടെയാണ് യുവാവും സൃഹൃത്തുക്കളും സംഭവ സ്ഥലത്ത് എത്തിയത്. റൗഡ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്ന് പൊലീസും നഗരസഭയും വ്യക്തമാക്കുന്നു.

    Read More »
  • News

    രാഷ്ട്രപതി റഫറൻസ്: സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

    ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. രാഷ്ട്രപതി റഫറൻസിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് വാദം കേൾക്കും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായിരുന്നു. തമിഴ്നാടും കേരളവും എതിർവാദം ഉന്നയിക്കും. ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു. ഗവർണർ കേന്ദ്രത്തിലും സംസ്ഥാനങ്ങൾക്കും…

    Read More »
  • Kerala

    കോഴിക്കോട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആണ്‍സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

    കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റിഷയെ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടി യുവാവിന് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താന്‍ ആയിരിക്കും എന്നാണ് ആയിഷ റഷയുടെ സന്ദേശം. ആയിഷ ആത്മഹത്യ…

    Read More »
  • News

    കുടിശിക നല്‍കിയില്ല; സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിലച്ചു

    സര്‍ക്കാര്‍ ആശുപത്രികള്‍ കുടിശിക നല്‍കാത്തതിനാല്‍ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍. ഇതോടെ നിലവിലെ സ്‌റ്റോക്ക് തീരുന്നതോടെ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങിയേക്കും. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ ഇന്നലെ നിര്‍ത്തിയത്. പതിനെട്ടുമാസത്തെ കുടിശികയായി 158.58 കോടിയാണ് കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ 41.34 കോടിയും കഴിഞ്ഞവര്‍ഷം ജൂണ്‍വരെയുള്ള കുടിശികയാണ്. മെഡിക്കല്‍ കോളജുകള്‍ അടക്കം 21 ആശുപത്രികള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ നേരിട്ടാണ് വിതരണക്കാര്‍ നല്‍കുന്നത്. ആശുപത്രികള്‍ വഴിയാണ് വിതരണക്കാര്‍ക്ക് പണം നല്‍കേണ്ടതും. കുടിശിക കാര്യത്തില്‍ പലതവണ…

    Read More »
  • News

    ഓണക്കാല പൂജ: ശബരിമല നട സെപ്റ്റംബര്‍ മൂന്നിന് തുറക്കും

    ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട സെപ്റ്റംബര്‍ മൂന്നിനു തുറക്കും. വൈകിട്ട് 5 മണിക്കു തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട സദ്യ മേല്‍ശാന്തിയുടെ വകയായും തിരുവോണത്തിനു സദ്യ ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയായും നടത്തും. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 7…

    Read More »
  • News

    കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും; യോഗം ചേരുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം

    രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ് സിന്‍ഡിക്കേറ്റ് ചേരുന്നത്. 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ട് പദ്ധതി, PhD അംഗീകാരം, വിദ്യാര്‍ഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകള്‍ തുടങ്ങിയ നിരവധി അക്കാദമിക് വിഷയങ്ങളില്‍ തീരുമാനം ഉണ്ടായേക്കും. അതേസമയം, ക്വാറം തികയാതെ യോഗം പിരിയുമോ, രജിസ്ട്രാര്‍ ചുമതല വഹിക്കാന്‍ മിനി കാപ്പനെ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അനുവദിക്കുമോ…

    Read More »
Back to top button