-
News
വനിതാ ഡോക്ടർമാർക്ക് കരുത്താവാൻ ‘നിർഭയ’.
തിരുവനന്തപുരം: തൊഴിലിടങ്ങളിൽ അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാൻ വനിതാ ഡോക്ടർമാർക്ക് പ്രത്യേകപരിശീലനം നൽകുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ തിരുവനന്തപുരം ശാഖയും വിമൻ ഇൻ ഐ എം എ യും സംയുക്തമായാണ് തിരുവനനന്തപുരത്തെ അഗസ്ത്യം കളരിയുടെ സഹകരണത്തോടെ വനിതാ ഡോക്ടർമാർക്ക് സ്വയം പ്രതിരോധത്തിലും മന:ശ്ശക്തിയിലും പരിശീലനം സംഘടിപ്പിക്കുന്നത്.മാർച്ച് 18 ചൊവ്വാഴ്ചയാണ് പരിശീലന പരിപാടി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ സേവനത്തിനിടെ കൊലചെയ്യപ്പെട്ട 23കാരിയായ ഇന്റേൺഷിപ്പ് വിദ്യാർത്ഥിനി ഡോ.വന്ദനാ ദാസിനെ ഓർമ്മിച്ചു കൊണ്ടാണ് ‘നിർഭയ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2023 മെയ് 10 ന്…
Read More » -
Health
അസിഡിറ്റി എന്ന വില്ലനെ ഇനി ചെറുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മളില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി. വയറിന്റെ ആരോഗ്യത്തെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്. ആഹാരരീതികള്‍ തന്നെയാണ് അസിഡിറ്റിയുടെ പ്രധാന കാരണമെന്ന് പറയാം. ഇതിന് പരിഹാരമായി ചില ഗൃഹമാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം. തണുത്ത പാല്‍: അസിഡിറ്റിക്ക് ഏറെ ഫലപ്രദമായ ഒന്നാണ് തണുത്ത പാല്‍ . ഒരു സ്പൂണ്‍ നെയ്യ് തണുത്ത പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിക്കാന്‍. തുളസിയില: അസിഡിറ്റിയെ തടയാന്‍ തുളസിയില ചവച്ചരച്ച് കഴിക്കുന്നത് ഏറെ സഹായകമാണ്. ഇതിട്ട് തിളപ്പിച്ച വെള്ളവും കുടിക്കാം.…
Read More » -
Cinema
അഭിലാഷിൻ്റേയും ഷെറിൻ്റെയും പറയാത്ത പ്രണയവുമായി അഭിലാഷം
ട്രയിലർ – എത്തി മനസ്സിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും, അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും മനോഹരമായ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് അഭിലാഷം.ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ട്രയിലറിലെ ചില പ്രസക്തമായ രംഗങ്ങളാണ് മേൽവിവരിച്ചത്.അതു ശ്രവിക്കുമ്പോൾത്തന്നെ ഈ പ്രണയത്തേ ക്കുറിച്ച് ഏകദേശ ധാരണ വ്യക്തമാകുന്നതാണ്.ഏറെ ശ്രദ്ധിക്കപ്പെട്ട മണിയറയിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ അഭിലാഷ്, ഷെറിൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൈജുക്കുറുപ്പും, തൻവി റാമുമാണ്.സമീപകാലത്ത്…
Read More » -
News
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം. 200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകൾക്ക് തിരക്കഥയെഴുതി. ആർ.ആർ.ആർ, ബാഹുബലി (രണ്ടുഭാഗങ്ങൾ), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാർച്ചന കണ്ടുമടങ്ങുമ്പോൾ, ഇളംമഞ്ഞിൻ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയിൽ തീർഥമാടിയ കൃഷ്ണശില, പാലരുവീ നടുവിൽ, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളിൽ ചിലതാണ്. നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി.…
Read More » -
Business
കേരളം നമ്പർ 1 : പണപ്പെരുപ്പ പട്ടികയിൽ ഒന്നാമത് !
ദേശീയ ശരാശരിയുടെ ഇരട്ടിയില്‍ സംസ്ഥാനത്തെ പണപ്പെരുപ്പം. ദേശീയ സാമ്പത്തിക സ്ഥിതിവിവര ഓഫീസിന്റെ (NSO) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2025 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ദേശീയ തലത്തിലെ പണപ്പെരുപ്പത്തോത് 3.6% ആണ്. എന്നാല്‍ ഇതേ സമയം കേരളത്തില്‍ പണപ്പെരുപ്പം 7.3% ആണ്. ദേശീയതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. രണ്ടാം സ്ഥാനത്തുള്ള ഛത്തിസ്ഗഡില്‍ 4.9%- വും കര്‍ണാടകയില്‍ 4.5%- വുമാണ് പണപ്പെരുപ്പം. ബീഹാറില്‍ പണപ്പെരുപ്പം 4.5% ആണെങ്കില്‍ ജമ്മു കാശ്മീരില്‍ ഇത് 4.3% ആണ്. പണപ്പെരുപ്പം ഏറ്റവും കുറവ് തെലങ്കാനയിലാണ്, 1.3%. ഡെല്‍ഹി, ആന്ധ്രാ സംസ്ഥാനങ്ങളില്‍…
Read More » -
Cinema
യുണൈറ്റ് കിംഗ്ഡം ഓഫ്കേരള (U.K Ok)
സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്തുവിട്ടു.……………………………….. യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (U.K Ok)എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നുഅരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവ്, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് നിർമ്മിക്കുന്നത്.യുവനടൻ രഞ്ജിത്ത് സജീവും, ചെറുപ്പക്കാരായ ഏതാനും പേരുംകൗതുകത്തോടെ ലാപ്ടോപ്പ് വീക്ഷിക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.സമകാലീന സംഭവങ്ങളിലൂടെ ഒരപ്പൻ്റേയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ തികച്ചും രസാവഹമായി പറയുകയാണ് ഈ ചിത്രത്തിലൂടെ.പുതിയ തലമുറക്കാരുടെ ചിന്തകൾക്കും, മാനറിസങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയായിരിക്കുമിത്.ജോണി…
Read More » -
Cinema
സാഹസം പായ്ക്കപ്പ് ആയി.
ഹുമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു .ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും. തൊടുപുഴ യിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്. പുതിയ തലമുറക്കാരായ അഭിനേതാക്കളും, ഒപ്പം, ജനപ്രിയരായ സീനിയർ നടന്മാരേയും ഒരു പോലെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ഏറ്റം പുതുതലമുറക്കാരും, യൂത്തിന്റെ ഇടയിൽ ഏറെ കൗതുകമുള്ള ഒരു സംഘം അഭിനേതക്കളുടെ സാന്നിദ്ധ്യത്തെ ഏറെ ആകർഷകമാക്കുന്നു: മികച്ച വിജയം നേടിയ21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾ നിർമ്മിച്ച് മികച്ച ബാനറായി മാറിയിരിക്കുകയാണ് ഫ്രണ്ട്…
Read More » -
News
ആശാവർക്കർമാരുടെ ധനസഹായം വർധിപ്പിക്കും – കേന്ദ്രമന്ത്രി ജെ പി നഡ്ഡ
‘കേന്ദ്രം കുടിശ്ശിക നൽകി; കേരളം കണക്കുകൾ നൽകിയിട്ടില്ല’ ആശാ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കിക്കഴിഞ്ഞതാണെന്നും പണവിനിയോഗം സംബന്ധിച്ച കണക്കുകള്‍ കേരളം സമര്‍പ്പിച്ചിട്ടില്ലെന്നും നഡ്ഡ പാര്‍ലമെന്റില്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടോ എന്നും ഇതിൽ കേരളത്തിന് കുടിശ്ശിക നല്‍കാനുണ്ടോ എന്നുമുള്ള പി സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍…
Read More » -
Business
ആയിരം ലിറ്റർ പാൽപ്പായസം
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആയിരം ലിറ്റർ പാൽപ്പായസം സൗജന്യമായി വിതരണം ചെയ്യുന്നുതിരുവനന്തപുരം മണക്കാട് നിരഞ്ജൻ സ്ക്വയറിലുള്ള അംബീസ് കിച്ചൻ്റെ നേതൃത്വത്തിലാണ് പാൽപ്പായസം ഒരുക്കുന്നത്. കഴിഞ്ഞ വർഷം പതിനായിരം പേർക്ക് പാൽപ്പായസം സൗജന്യ വിതരണം ചെയ്ത ചരിത്രവും അംബിസ് കിച്ചനുണ്ട്.തൃപ്പൂണിത്തുറ ഭക്ഷണങ്ങളുടെ തനതു രുചികൾ തിരുവനന്തപുരത്തുകാർക്ക് പരിചയപ്പെടുത്തിയ പ്രമുഖ ഭക്ഷണ വിതരണക്കാരാണ് അംബീസ് കിച്ചൻ.
Read More » -
Business
വിജ്ഞാന കേരളം
വിജ്ഞാന കേരളം – ജനകീയ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭകളുടെ നേതൃത്വത്തിൽ ഏറ്റെടുക്കുന്നതിന് മുനിസിപ്പൽ ചെയർപേഴ്സൺമാരുടെ യോഗം തീരുമാനിച്ചു. ഡി.ഡബ്ലു.എം.എസ് പോർട്ടലിൽ തൊഴിലന്വേഷകരെ രജിസ്റ്റർ ചെയ്യിക്കുന്നതിനും KKEM നടത്തുന്ന തൊഴിൽ മേളകളിലേക്ക് തൊഴിൽ അന്വേഷകരെ പ്രാപ്തമാക്കി പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭകളുടെ നേതൃത്വത്തിൽ ഏ്കെടുക്കുന്നതിനും തീരുമാനിച്ചു. മുനിസിപ്പൽ ഹൗസിൽ ചെമ്പർ ഓഫ് മുനിസിപ്പൽ ചെയർമൻ അദ്ധ്യക്ഷൻ കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കേരള നോളജ് ഇക്കണോമി മുഖ്യ ഉപദേഷ്ടാവ് ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കേരള നോളജ് മൂനോമി മിഷൻ ഡയറക്ടർ…
Read More »