• News

    കുഞ്ഞാലിക്കുട്ടിക്കില്ലാത്ത എന്ത് മിടുക്കാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളത്? തരൂരിനെ തള്ളി വീക്ഷണം

    തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ വളര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രശംസിച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് തരൂരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നത്. അനാവശ്യവിവാദം സൃഷ്ടിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുതെന്ന വിമര്‍ശനത്തോടെയാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. ‘വെളുപ്പാന്‍കാലം മുതല്‍ വെള്ളംകോരി സന്ധ്യക്ക് കുടമുടയ്ക്കുന്ന രീതി പരിഹാസ്യമാണ്. ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ വിളവെടുപ്പാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് പ്രതികൂലമായിട്ടും യുഡിഎഫിന് ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു…

    Read More »
  • News

    ഡൽഹിയിൽ ഭൂചലനം; ആളപായമില്ല

    പ്രഭവകേന്ദ്രം ന്യൂഡൽഹി ന്യൂഡൽഹി: പുലർച്ചെ 5.36ഓടെ ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ഡൽഹിയാണ് ദൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. സുരക്ഷാ മുൻകരുതലെന്ന നിലയിൽ പലരും വീടുകൾ വിട്ട് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു. ഭൂകമ്പത്തിന് പിന്നാലെ ഡൽഹിയിലെ രാഷ്ട്രീയ നേതാക്കളും എക്‌സിലൂടെ പ്രതികരിച്ചു. ബിജെപി നേതാവ് തജീന്ദർ ബഗ്ഗ ‘ഭൂകമ്പം?’…

    Read More »
  • Face to Face

    വെറും 12 ദിവസത്തെ അടുപ്പം തന്റെവാലന്റൈനെ പരിചയപ്പെടുത്തി നടി തൃഷ

    ഇന്ത്യയിൽ എല്ലായിടത്തും ആരാധകരുള്ള താരസുന്ദരിയാണ് തൃഷ കൃഷ്ണൻ. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ടൊവിനോ ചിത്രം ഐഡന്റിറ്റിയിലും തൃഷ അഭിനയിച്ചിരുന്നു. അജിത് നായകനായ വിടാമുയർച്ചിയാണ് തൃഷ അഭിനയിച്ച് റിലീസായ അവസാന ചിത്രം. അജിത്തിന്റെ ഭാര്യ വേഷത്തിലാണ് തൃഷ എത്തുന്നത്. മനുഷ്യരോട് എന്നപോലെ മൃഗങ്ങളോടും സ്നേഹം പുലർത്തുന്ന വ്യക്തിയാണ് തൃഷ. അടുത്തിടെ തന്റെ പ്രിയ വളർത്തുനായയായ സോറോയുടെ വിയോഗ വാർത്ത തൃഷ പങ്കുവച്ചിരുന്നു. എന്റെ മകൻ സോറോ ഈ ക്രിസ്‌മസ് ദിനത്തിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. ഇനി എന്റെ ജീവിതം അർത്ഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ…

    Read More »
  • Uncategorized

    ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാക്യഷ്ണന്‍ വിവാഹിതരായി

    ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആരതി പൊടിയും ഗുരുവായൂരിൽ വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് പുലർച്ചെയായിരുന്നു ചടങ്ങ് നടന്നത്. ദിവസങ്ങൾക്ക് മുൻപ് താരങ്ങൾ പരമ്പരാഗത ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഗുരുവായൂരിൽ ഇരുവരും വീണ്ടും വിവാഹിതരായിരിക്കുന്നത്. വിവാഹത്തിനുശേഷം റോബിൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ‘ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് വിവാഹിതരാകാനുളള ഭാഗ്യം ലഭിച്ചു. ഭാര്യയുടെ നാൾ അഷ്ടമി രോഹിണിയാണ്. ഒരു കുട്ടി കൃഷ്ണനെക്കൂടി എനിക്ക് കിട്ടി. ചെറിയ കാലം മുതൽക്കേ ഗുരുവായൂർ വച്ച് വിവാഹം കഴിക്കണമെന്ന്…

    Read More »
  • News

    പോട്ടയിലെ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തത് ആസൂത്രിത മോഷണമാണെന്ന് തൃശൂർ റൂറൽ എസ്‌പി ബി കൃഷ്ണകുമാർ

    ചാലക്കുടി: പോട്ടയിലെ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തത് ആസൂത്രിത മോഷണമാണെന്ന് തൃശൂർ റൂറൽ എസ്‌പി ബി കൃഷ്ണകുമാർ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി തന്നെയാണ് മോഷ്ടാവെന്നും അദ്ദേഹം വ്യക്തമാക്കി. മോഷണത്തിന് ശേഷം മൂന്ന് തവണ ഡ്രസ് മാറ്റിയെന്നും റിയർവ്യൂ കണ്ണാടി ബെെക്കിൽ ഫിറ്റ് ചെയ്‌തെന്നും എസ്‌പി വ്യക്തമാക്കി. ഇതാണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത്. ബാങ്കിൽ വന്ന് പ്രതി നേരത്തെ കാര്യങ്ങൾ പഠിച്ചിരുന്നു. മോഷണശേഷം ഡ്രസ് മൂന്ന് തവണ മാറി. നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തുടക്കത്തിൽ തന്നെ കണ്ടെത്തിയതിനാൽ ബെെക്ക് വച്ച് അന്വേഷണം…

    Read More »
  • Uncategorized

    ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ

    തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ്  മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ്…

    Read More »
  • News

    തിരുവനന്തപുരത്ത് 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

    തിരുവനന്തപുരം: പതിനൊന്ന് വയസുകാരി തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്താണ് സംഭവം. പൗഡിക്കോണം സുഭാഷ് നഗറിലെ വീട്ടിനുള്ളിലാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ ജനലിൽ റിബൺ കെട്ടി അത് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ഇളയ സഹോദരി അറിയിച്ചതിനെത്തുടർന്ന് അയൽക്കാർ എത്തി റിബൺ മുറിച്ചുമാറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് എത്തിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.കുട്ടിയുടെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അമ്മ. കുട്ടികൾ തമ്മിൽ…

    Read More »
  • Uncategorized

    ശശി തരൂരിന്റെ ലേഖനം വിവാദമാകുന്നതിനിടെ പ്രതികരിച്ച് മുഖ്യമന്ത്രി

    കോഴിക്കോട്: കേരളത്തിൻ്റെ വികസനത്തെക്കുറിച്ചുള്ള ശശി തരൂരിൻ്റെ ലേഖനം വിവാദമാകുന്നതിനിടെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരിൽ നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ശശി തരൂരിൻ്റെ ലേഖനം ചർച്ചയാകവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ നിലപാടിലുറച്ച് തരൂരും രംഗത്തെത്തി. വസ്തുതകളുടെ അടിസ്ഥാനതത്തിലാണ് ലേഖനമെന്ന് തരൂർ പറഞ്ഞു. മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയിൽ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് തരൂരിൻ്റെ ലേഖനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. നിക്ഷേപ…

    Read More »
  • Uncategorized

    ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ പക്ഷപാതിത്വമെന്ന് പ്രശാന്ത്

    തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണവുമായി എന്‍ പ്രശാന്ത് ഐ എ എസ്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ തെളിവ് സഹിതം നല്‍കിയ പരാതി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി കൂട്ടാക്കിയില്ല. തന്നോട് പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ച് പ്രശാന്ത് വീണ്ടും കത്തയച്ചു. നിലവില്‍ സസ്പെന്‍ഷനിലുള്ള പ്രശാന്ത് ഈമാസം പത്തിനാണ് കത്തയച്ചിരിക്കുന്നത്. ജയതിലകിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിനാണ് പ്രശാന്ത് കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ നടപടിയെടുത്തത്. സസ്പെന്‍ഷന് ശേഷമുള്ള കാരണം കാണിക്കല്‍ നോട്ടീസും അതിന് പ്രശാന്ത് നല്‍കിയ മറുപടിയും ഏറെ ചര്‍ച്ചയായിരുന്നു. ചീഫ്…

    Read More »
  • Uncategorized

    സർക്കാരുമായി നടത്തിയ ചർച്ച പരാജയം; സമരം തുടരുമെന്നറിയിച്ച് ആശ വർക്കർമാർ

    തിരുവനന്തപുരം: സർക്കാരുമായി നടത്തിയ ചർച്ച സമവായത്തിൽ എത്താത്തതിനാൽ സമരം തുടരാൻ തീരുമാനവുമായി ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്‌ടിവിസ്റ്റ്) വർക്കർമാർ. സുപ്രധാന വിഷയങ്ങളിലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചില്ല. വിരമിക്കൽ ആനുകൂല്യം, ഓണറേറിയം വർദ്ധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായില്ല. ഈ മാസം 20ന് സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്നും ആശ വർക്കർമാർ അറിയിച്ചു. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ് ആശ വർക്കർമാർ. സംസ്ഥാനത്ത് നിലവിൽ 30,113 ആശ വർക്കർമാരാണുള്ളത്. അത്യാവശ്യത്തിന് അവധിയെടുത്താൽ പോലും ഓണറേറിയത്തിൽ കുറവ്…

    Read More »
Back to top button