-
News
മാറനല്ലൂരില്‍ വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി 10 പവന്‍ കള്ളന്‍ കൊണ്ടുപോയി
മലയിന്‍കീഴ്: ഊരൂട്ടമ്പലം പെരുമുള്ളൂര്‍, ഇടത്തറ ക്ഷേത്രത്തിന് സമീപം രതീഷിന്റെ അനസ്വരം വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടാവ് കവര്‍ന്നു. ശനിയാഴ്ച വൈകിട്ട് 6.30 തോടെ രതീഷും ഭാര്യ ശ്രീലക്ഷ്മിയും രണ്ടു മക്കളുമായി ശംഖുംമുഖത്തേക്ക് പോയശേഷം രാത്രി 11 ന് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതിലുകള്‍ തകര്‍ത്തിരിക്കുന്നത് കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കമ്മലും വളയും മോതിരങ്ങളുമടങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ബാഗിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്നത് നഷ്ടപ്പെട്ടതായി കണ്ടെത്തി. വീടിന്റെ പുറക് വശത്തെ വാതിലുകള്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് കയറിയിരിക്കുന്നത്. കിടപ്പ് മുറിയിലും മറ്റും അലമാരയിലെ വസ്ത്രങ്ങളും സാധനങ്ങളും…
Read More » -
News
അപകടത്തില്‍പ്പെട്ടവരുമായി പോയ കാറിടിച്ച്
ബൈക്ക് യാത്രികയായ യുവതി മരിച്ചുകൊല്ലം: അപകടത്തില്‍പ്പെട്ടവരുമായി പോയ കാറിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. കാരേറ്റ് കൃഷ്ണാലയത്തില്‍ ബിനുവിന്റെ ഭാര്യ അശ്വതി (39) യാണ് മരിച്ചത്. ബിനുവിനൊപ്പം ചടയമംഗലം വെട്ടുവഴിയിലുള്ള ബിനുവിന്റെ വീട്ടില്‍പോയി തിരികെ കരേറ്റിലേക്ക് വരുന്ന വഴി കഴിഞ്ഞദിവസം രാവിലെ 11.45-നായിരുന്നു അപകടം. ബിനുവിനും പരുക്കേറ്റു.അപകടത്തില്‍പ്പെട്ടവരുമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചശേഷം ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവരെ കൂടാതെ കുട്ടികളടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ ശാസ്താംകോട്ട പോരുവഴി കോടത്ത് വടക്കതില്‍ വീട്ടില്‍ ഷാജി (49), ഭാര്യ ഷഹാന (38), മക്കളായ…
Read More » -
Uncategorized
പെൻസിൽവാനിയയിൽ ആശുപത്രിയിൽ വെടിവയ്പ്
അക്രമിയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു പെൻസിൽവാനിയയിലെ യുപിഎംസി മെമ്മോറിയൽ ആശുപത്രിയിൽ നടന്ന വെടിവയ്പിൽ അക്രമിയും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ പിസ്റ്റളുമായി എത്തിയ അക്രമി ജീവനക്കാരെ ബന്ദികളാക്കി. പൊലീസ് ഇടപെട്ടതോടെ അക്രമിയെ വെടിവച്ച് വീഴ്ത്തി, അതിനിടെ അക്രമിയുടെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ ആശുപത്രിയിലെ ഒരു ഡോക്ടർ, ഒരു നഴ്‌സ്, എന്നിവരുൾപ്പെടെ മൂന്ന് ആശുപത്രി ജീവനക്കാർക്കും 2 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഡയോജെനസ് ആർക്കഞ്ചൽ-ഓർട്ടിസ് (49)…
Read More » -
Uncategorized
മെക്സിക്കോ അതിർത്തി അടച്ച് യുഎസ്
മെക്സിക്കോയുമായുള്ള അതിർത്തി അടച്ചതായി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇത് പ്രഖ്യാപിച്ചത്. “ഞങ്ങളുടെ തെക്കൻ അതിർത്തി അടച്ചിരിക്കുന്നു” എന്ന സന്ദേശമാണ് ട്രംപ് പങ്കുവച്ചത്. നേരത്തെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മെക്സിക്കോ അതിർത്തി അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. പടിഞ്ഞാറ് പസഫിക് സമുദ്രം മുതൽ കിഴക്ക് മെക്സിക്കോ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന 1,951 മൈൽ നീളമുള്ള അതിർത്തി നഗരപ്രദേശങ്ങൾ, മരുഭൂമികൾ, ദുർഘടഭൂപ്രദേശങ്ങൾ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 700 മൈൽ വരുന്ന അതിർത്തിയിൽ ഇതിനകം വേലി സ്ഥാപിച്ചിരിക്കുകയാണ്.…
Read More » -
Uncategorized
ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരം; വത്തിക്കാനിൽ നിന്നും ഔദ്യോഗിക അറിയിപ്പ്
ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവഗുരുതരമാണെന്ന് വത്തിക്കാനിൽ നിന്നും ഔദ്യോഗികമായി അറിയിപ്പ്. ഇന്നലത്തേതിനേക്കാൾ ആരോഗ്യസ്ഥിതി മോശമായെന്നും മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും പ്രത്യേക മെഡിക്കൽ ബുള്ളറ്റിനിലൂടെ വത്തിക്കാൻ അറിയിച്ചു. ഇന്ന് രാവിലെയോടെ മാർപാപ്പയ്ക്ക് ആസ്ത്മയെ തുടർന്നുണ്ടായ ശ്വാസ തടസം മൂലം ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടിവന്നതായി മെഡിക്കൽ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആകെയുള്ള ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്ന് വീണ്ടും മോശമായിരിക്കുന്നു. തുടർച്ചയായി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവ് കുറയുന്നതിനാൽ വിളർച്ച ഉണ്ടായതായും ഇതിന് പ്രതിവിധിയായി രക്തം നൽകിയതായും റിപ്പോർട്ട്. പൂർണമായും…
Read More » -
News
വികസനം എത്തേണ്ടത് ഗ്രാമങ്ങളില്‍: നിയാസ് ഭാരതി
കൊല്ലം: വികസനം എത്തേണ്ടത് ഗ്രാമങ്ങളിലാമെന്ന് കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതി. ചിതറ ഗ്രാമ പഞ്ചായത്തിലെ കിളിതട്ട് വാര്‍ഡിലെ മഹാത്മാ ഗാന്ധി കുടുംബസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദര്‍ശിനി ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുടിവെള്ള പദ്ധതിയും നിയാസ് ഭാരതി ഉത്ഘാടനം ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറിയും, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ചിതറ മുരളി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കൊല്ലായില്‍ സുരേഷ്, മണ്ഡലം പ്രസിഡന്റ് പി ജി സുരേന്ദ്രന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ഷമീം…
Read More » -
News
അതിഷി ഇനി ഡല്‍ഹിയിലെ പ്രതിപക്ഷത്തെ നയിക്കും
പദവിയിലേക്ക് എത്തുന്ന ആദ്യ വനിത നേതാവ് ഡൽഹിയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി തിരഞ്ഞെടുത്തു. ആദ്യമായാണ് ഡൽഹിയിൽ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിത എത്തുന്നത്. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. തന്നിൽ വിശ്വാസമർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും പാർട്ടിക്കും അതിഷി മർലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാകുമെന്നും അതിഷി പറഞ്ഞു. വനിത മുഖ്യമന്ത്രിയുടേയും വനിത പ്രതിപക്ഷ നേതാവിന്റേയും ശക്തമായ പോരാട്ടങ്ങൾക്ക് ഇനി ഡൽഹി സാക്ഷ്യം വഹിക്കും. ഈ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽ നിന്ന് എംഎൽഎയായി…
Read More » -
News
‘കോൺഗ്രസിൽ നേതൃക്ഷാമം ഇല്ല, തരൂരിനെതിരെ കെ മുരളീധരൻ
ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആരും പാർട്ടിക്ക് പുറത്തുപോകാൻ പാടില്ല. എല്ലാവരും പാർട്ടിക്ക് അകത്ത് നിൽക്കണം. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിക്കണം. ഇപ്പോൾ തരൂരിന് എന്താണ് പ്രശ്നമെന്ന് തനിക്ക് അറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്നും കെ മുരളീധരൻ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകൾക്ക് പുറമെ പുറത്തുള്ള വോട്ടു കൂടി കിട്ടിയിട്ടാണ്. പക്ഷേ പാർട്ടി പ്രവർത്തകരാണ് അതിനു വേണ്ടി പണി എടുക്കുന്നത്. 1984ലും തുടർന്ന് 89ലും…
Read More » -
News
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം
പിന്തുണ തേടി ജാവദേക്കറെ വിളിച്ച് പി സി ജോർജ് ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് പിന്തുണ തേടി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ചായിരുന്നു ജോര്‍ജ് പിന്തുണ തേടിയത്. ഇതോടെ ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെടുകയും നേതാക്കളോട് അഭിപ്രായം തേടുകയും ചെയ്തു. എന്നാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വം മറുപടി നല്‍കിയത്. പാര്‍ട്ടിയോട് ആലോചിക്കാതെ…
Read More » -
News
ജോസ് കെ.മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു
അമ്പലപ്പുഴ ∙ ജോസ് കെ.മാണി എംപിയുടെ മകൾ പ്രിയങ്കയെ (28) പാമ്പുകടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയിൽ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂർ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ലെന്നും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
Read More »