-
News
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പൾസർ സുനി പൊലീസ് കസ്റ്റഡിയിൽ
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പൊലീസിന്റെ നടപടി. ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങൾ തല്ലി തകർത്തുവെന്നുമായിരുന്നു പരാതി. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയാണ് സംഭവമുണ്ടായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പൾസർ സുനി, തെറി വിളിക്കുകയും ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർത്തെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ…
Read More » -
Uncategorized
അനാവശ്യ വിവാദങ്ങളിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണമെന്ന്;രമേശ് ചെന്നിത്തല
തിരുവനന്തപുരം : അനാവശ്യ വിവാദങ്ങളിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതിന്റെയും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതിന്റെയും സമയമാണിത്. കേരളത്തിൽ എല്ലാ നേതാക്കളും അനിവാര്യരാണ്. ഈ ഘട്ടത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ട്. പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇല്ല. തരൂർ വാദത്തിൽ അഭിപ്രായം പറയുന്നില്ല.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള തരൂരിന്റെ അഭിമുഖമാണ് പുറത്തുവന്നിരിക്കുന്നത്. പിന്നീടൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. വിവാദങ്ങൾ ഉണ്ടാക്കി സിപിഎം…
Read More » -
Uncategorized
തരൂരിനെ തള്ളി തിരുവഞ്ചൂർ; കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം, ജനങ്ങൾ ആ നേതൃത്വത്തെ അംഗീകരിക്കുന്നു
കോട്ടയം: കേരളത്തിലെ കോൺഗ്രസിൽ നേതൃപ്രതിസന്ധിയെന്ന ശശി തരൂരിന്‍റെ പരാമർശം തളളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളുണ്ടാവരുത്. തരൂർ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് തന്‍റെ പരിപൂർണമായ വിശ്വാസമെന്നും തിരുവഞ്ചൂർ പറഞ്ഞു. പാരമ്പര്യമുള്ള നിരവധി നേതാക്കൾ സംസ്ഥാന പാർട്ടിയിലുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു. നിലവിലെ നേതൃത്വത്തിന്‍റെ മികവാണ് ഉപതെരഞ്ഞെടുപ്പുകളിലെ വിജയം. ഇപ്പോഴത്തെ നേതൃത്വത്തെ ജനങ്ങൾ അംഗീകരിക്കുന്നു. ഇടത് സർക്കാർ മൂന്നാം തവണ ഭരണം ആവർത്തിക്കില്ല. യുഡിഎഫിന് ഭരണത്തിലേക്ക് വരാൻ ഒരു തടസവുമില്ല.…
Read More » -
Uncategorized
ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎം;ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കി’; പിന്നിൽ അരാജക സംഘടനകളെന്ന് എളമരം
തിരുവനന്തപുരം: പിന്നിൽ അരാജക സംഘടനകളെന്ന് ആരോപിച്ച് ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎംആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്ന് എളമരം കരീം ആരോപിച്ചു. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്‍റെ വിമർശനം. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻ എച്ച് എം ഫണ്ടിലേക്ക് കേന്ദ്രം…
Read More » -
Uncategorized
തരൂർ ഉയർത്തിയ വെല്ലുവിളികൾക്കിടെ ഇന്ന് കോൺഗ്രസ് നേതൃയോഗം
തിരുവനന്തപുരം : കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓൺ ലൈനായാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ട. എങ്കിലും ശശി തരൂരിന്റെ തുടർച്ചയായുള്ള വെല്ലുവിളിയും ചർച്ചക്ക് വരാൻ ഇടയുണ്ട്. സംസ്ഥാനത്ത് നേതൃപദവി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ തരൂർ നിരന്തരം പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്. അതെ സമയം തരൂരിന്റെ പ്രശ്നങ്ങൾ തീർത്തു ഒപ്പം നിർത്തണം എന്നും വാദം ഉണ്ട്. കെപിസിസി നടപടിക്ക് നിർദേശം നൽകില്ല. പ്രശ്നം ഹൈക്കമാണ്ട് പരിഹരിക്കണം എന്നാണ് കേരള നേതാക്കളുടെ ആവശ്യം. ഉരുൾപൊട്ടൽ പുനരധിവാസത്തിലെ…
Read More » -
Business
ഓഹരി വിപണിയില്‍ എങ്ങനെ നേട്ടം കൈവരിക്കാം
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 2020 മുതല്‍ വിവിധ ഘട്ടങ്ങളിലായി ഓഹരി വിപണി മികച്ച മുന്നേറ്റം തന്നെയാണു നടത്തിയത്. ഈ കാലയളവിലാണ് ഓഹരി വിപണിയിലേക്കു വ്യക്തിഗത നിക്ഷേപങ്ങള്‍ കൂടിയതും. ഓഹരി വിപണിയില്‍ നേരിട്ടും അല്ലാതെയും നിക്ഷേപിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും പുതുതലമുറ ഓഹരി വിപണിയില്‍നിന്നു കാര്യമായ നേട്ടം ലഭിക്കാന്‍ തുടങ്ങിയതോടെ കൂട്ടമായി വിപണി നിക്ഷേപത്തിലേക്ക് ആകര്‍ഷകരായി എന്നതാണ് യാഥാര്‍ത്ഥ്യം. ഓഹരി വിപണി നിക്ഷേപത്തെക്കുറിച്ച് അറിവുള്ളവരും ഇല്ലാത്തവരും തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗമാണു മ്യൂച്ചല്‍ ഫണ്ട്.മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക വഴി ഓഹരി…
Read More » -
Business
ഓഹരി വിപണിയില്‍ വില്‍പന സമ്മര്‍ദം തുടരുന്നു
ഓഹരി വിപണിയിലെ വില്‍പന സമ്മര്‍ദം തുടരുന്നു. വിദേശ ഫണ്ടുകള്‍ പന്തിരായിരം കോടി രൂപയുടെ വില്‍പ്പനയുമായി രംഗത്ത് എത്തിയത് ബി.എസ്.ഇ, എന്‍.എസ്.ഇ സൂചികളെ പിടിച്ചുലച്ചു. ബാങ്ക് നിഫ്റ്റിയും നിഫ്റ്റി ഫ്യൂച്വറും വില്‍പന തരംഗത്തില്‍ ആടി ഉലഞ്ഞു. ബോംബെ സെന്‍സെക്‌സ് 628 പോയിന്റും നിഫ്റ്റി 118 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഇതിനിടയില്‍ ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപ സ്ഥിരത കൈവരിക്കാനുള്ള ശ്രമം വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇടയുണ്ട്. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചികയ്ക്ക് വാരാന്ത്യ ദിനങ്ങളില്‍ അനുഭവപ്പെട്ട തിരിച്ചടി മറ്റ് വിപണികളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്കയിലാണ് ആഗോള നിക്ഷേപകര്‍. പ്രത്യേകിച്ച്…
Read More » -
Business
ഇന്‍വെസ്റ്റ് കേരള: പദ്ധതികളുടെ അന്തിമപട്ടിക
രണ്ടാഴ്ചയ്ക്കുള്ളിലെന്ന് മന്ത്രി രാജീവ്കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിഞ്ഞതായി വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്. സമാപനച്ചടങ്ങ് നടക്കുമ്പോഴും താല്‍പ്പര്യപത്രം ലഭിച്ചുകൊണ്ടിരുന്നു. അന്തിമപട്ടികയില്‍ നിക്ഷേപകരുടെ എണ്ണവും തുകയും ഉയരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപകസംഗമം വന്‍ വിജയമായി മാറി. രണ്ടാഴ്ചക്കുള്ളില്‍ സ്‌ക്രീന്‍ ചെയ്ത് അന്തിമപട്ടിക തയാറാക്കും. 50 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപം വ്യവസായ ഡയറക്ടറേറ്റ് വഴി ഫോളോഅപ് ചെയ്യും. ഇതിനായി വ്യവസായ ഡയറക്ടറേറ്റില്‍ ഒരു പ്രത്യേക ടീമിനെ സജ്ജമാക്കും. കെ.എസ്.ഐ.ഡി.സിയിലും തുടര്‍നടപടികള്‍ക്കു പ്രത്യേക…
Read More » -
Cinema
ഇത് പ്രേക്ഷകർ നൽകിയ വിജയം : അഡിഷണൽ ഷോകളും എക്സ്ട്രാ സ്‌ക്രീനുകളുമായി “ഓഫീസർ ഓൺ ഡ്യൂട്ടി” മുന്നേറുന്നു
തന്റെ കരിയർ ബെസ്റ്റ് പ്രകടനവുമായി കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി ആദ്യ ദിനം തന്നെ റെക്കോർഡ് ബുക്കിങ്ങിലേക്കു കുതിച്ചു.ഹൗസ്ഫുൾ ഷോകളുമായി പ്രവർത്തി ദിനത്തിൽ തന്നെ ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകൾ കീഴടക്കുകയായിരുന്നു. ആദ്യ ദിനം ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം നാൽപ്പത്തി അയ്യായിരത്തില്പരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യപ്പെട്ടത്. കേരളത്തിൽ മാത്രം അറുപതു ഷോകൾക്ക് മുകളിലാണ് ഇന്നലെ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ അഡിഷണൽ ലേറ്റ് നൈറ്റ് ഷോകൾ നടന്നത്. ദുബൈയിലും…
Read More » -
News
ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ്
വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്നെടുമങ്ങാട്: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ കുറ്റിയാണിയില്‍ ബാലചന്ദ്രന്‍ (67), ഭാര്യ ജയലക്ഷ്മി (63) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം നടക്കുന്നത്. ഇവര്‍ക്ക് മരുമകള്‍ ഭക്ഷണവുമായി എത്തുമ്പോള്‍ കഴുത്തില്‍ മുറിവേറ്റ് ജയലക്ഷ്മിയെയും കെട്ടി തൂങ്ങിയ നിലയില്‍ ബാലചന്ദ്രനെയും കാണുകയായിരുന്നു. ഇരുവര്‍ക്കും അപ്പോള്‍ മരണം സംഭവിച്ചിരുന്നു. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വട്ടപ്പാറ പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ജയലക്ഷ്മി കിടപ്പ് രോഗിയായി ചികിത്സ നടത്തി വരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസെത്തി അടപടികള്‍…
Read More »