-
Face to Face
എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും, അത് എന്‍റെ അവകാശമാണെന്ന് ഉണ്ണി മുകുന്ദന്‍
കൊച്ചി: അച്ഛൻ, അമ്മ, കുടുംബം എന്നീ വിഷയങ്ങൾ സംസാരിക്കുന്ന സിനിമയുടെ സാമൂഹ്യ പ്രസക്തി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ‘ഗെറ്റ് സെറ്റ് ബേബി’യുടെ അണിയറപ്രവർത്തകർ. വിവാഹശേഷം കുഞ്ഞിനെ വരവേൽക്കാൻ കുടുംബങ്ങൾ ഒരുങ്ങുന്നത് പല വിധത്തിലായിരിക്കും. അതിനെ സരസമായും ഭംഗിയായും അവതരിപ്പിക്കുന്നതാണ് വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ എത്തിയ “ഗെറ്റ് സെറ്റ് ബേബി”യുടെ ഉള്ളടക്കം. ‘നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ്. എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്‍റെ അവകാശമാണ്.’ എന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് ഉണ്ണി…
Read More » -
Uncategorized
സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫിന് സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹ വാര്‍ത്താ കുറിപ്പിൽ പറഞ്ഞു. പത്തില്‍ നിന്നും 12 ലേക്ക് യു ഡി എഫിന്റെ സീറ്റ് വര്‍ധിച്ചു. യു ഡി എഫിന് രണ്ട് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍ ഡി എഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞു. പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ കുമ്പഴ…
Read More » -
Uncategorized
തലസ്ഥാന നഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം. നാട്ടിലേക്ക് വരാൻ ശ്രമം നടത്തുന്നതായും വീസ കാലാവധി തീർന്നതിനാലാണ് വരാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവർത്തകർ സഹായവുമായി ഒപ്പമുണ്ടെന്നും റഹീം പ്രതികരിച്ചു. ഇന്നലെയാണ് പെൺസുഹൃത്ത് ഫർസാനയെയും അനിയൻ അഫ്സാനെയും ഉമ്മുമ്മയെയും ബന്ധുക്കളായ ലത്തീഫിനെയും സാജിതയെയും അഫാൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. അഫാന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ ഉമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ”വരാൻ പറ്റിയ സാഹചര്യം ഇതുവരെ ആയിട്ടില്ല. സാമൂഹ്യപ്രവർത്തകർ ശ്രമിക്കുന്നുണ്ട്.…
Read More » -
News
സൊസൈറ്റി ഫോർ പീപ്പിൾ റൈറ്റ്സ് ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ രാപ്പകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് ചെയർമാൻ എം എം സഫറിന്റെ നേതൃത്വത്തിൽ സമരപ്പന്തൽ സന്ദർശിച്ച് സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) ഐക്യദാർഢ്യം അറിയിച്ചു. ചെയർമാനോടൊപ്പം സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി എസ് പ്രദീപ്, ജനറൽ സെക്രട്ടറി വേണു ഹരിദാസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തിരുമല ബി ശശിധരൻ നായർ, ജനറൽ സെക്രട്ടറി പാളയം സിയാദ്, സംസ്ഥാന കമ്മിറ്റി അംഗം അഴിപ്പിൽ അനിൽകുമാർ, ജില്ലാ ട്രഷറർ സുധീഷ് ഘോഷ്, വൈസ് പ്രസിഡന്റ് രവിലാൽ ഗോൾഡ്,…
Read More » -
Uncategorized
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: നെടുമങ്ങാട് പോലീസിന് വീഴ്ച പറ്റിയതായി ആരോപണം
തിരുവനന്തപുരം : വെഞ്ഞാറമൂട് ഉണ്ടായ അതിക്രൂരമായ നരഹത്യകേസിൽ തിരുവനന്തപുരം റൂറൽ പോലീസിന് വീഴ്ച പറ്റിയതായി ആരോപണം. വെഞ്ഞാറമൂട് പോലീസിൽ പ്രതിയായ അഫാൻ കീഴടങ്ങിയത് മുതലാണ് അന്വേഷണം ആരംഭിക്കുന്നത്. എന്നാൽ യുവാവായ പ്രതി ലഹരിക്ക് അടിമയാണ് എന്ന് വെഞ്ഞാറമൂട് പോലീസ് സംശയിച്ചതിനൊപ്പം ആരെയൊക്കെ വെട്ടിക്കൊലപ്പെടുത്തി എന്ന് രേഖപ്പെടുത്തുകയും അതാത് പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം റൂറൽ എസ്പിയെയും വിവരം അറിയിച്ചു. ഉടൻതന്നെ വെഞ്ഞാറമൂട് പോലീസ് ആംബുലൻസുമായി പേരുമലയുള്ള അഫാന്റെ വീട്ടിലെത്തി ഗുരുതരമായി പരിക്കേറ്റ അഫാന്റെ മാതാവിനെയും സഹോദരനെയും പ്രതിയുടെ കാമുകിയായ പെൺകുട്ടിയെയുംആശുപത്രിയിൽ എത്തിക്കുകയും…
Read More » -
Uncategorized
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദർ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഐ ജി ശ്യാം സുന്ദർ.പ്രതി ആശുപത്രിയിലാണെന്നും രണ്ട് ദിവസത്തിനുള്ളിൽ കൺക്ലൂഷനിലെത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പ്രതിയെ കാര്യമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ലഹരി ഉപയോഗിച്ചതിൽ വ്യക്തതയില്ല. രക്തപരിശോധനാഫലം വന്നശേഷമേ അക്കാര്യത്തിൽ വ്യക്തത വരൂ. പ്രതിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ഐജി വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ…
Read More » -
Uncategorized
സിപിഐഎമ്മിലെ പ്രമുഖൻ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന പ്രഖ്യാപനവുമായി പി വി അൻവർ
തിരുവനന്തപുരം: സിപിഐഎമ്മിലെ പ്രമുഖൻ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന പ്രഖ്യാപനവുമായി പി വി അൻവർ എംഎൽഎ. വാർത്താ സമ്മേളനം നാളെ കോട്ടയത്ത് വെച്ച് നടക്കുമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണിത്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. നിലവിൽ ചുങ്കത്തറ എൽഡിഎഫ് അംഗമായിരുന്നു പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വഹിച്ചത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ…
Read More » -
Uncategorized
തരൂരിനെ ബിജെപി റാഞ്ചുമോ? കേന്ദ്രമന്ത്രി പീയുഷ് ഗോയലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂർ, വിവാദങ്ങൾക്കിടെ പുതിയ ചിത്രം
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളുമായി ഭിന്നതയുണ്ടെന്ന സൂചന പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പീയുഷ് ഗോയലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂർ. ബ്രിട്ടന്റെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്സിനും ഒപ്പം ഇരുവരും നിൽക്കുന്ന ചിത്രമാണ് ശശി തരൂർ എക്സിൽ പങ്കുവച്ചത്. കോൺഗ്രസുമായി ശശി തരൂർ അകൽച്ചയിലേക്ക് പോകുകയാണെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ബിജെപി നേതാവുമായുള്ള ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇന്ത്യ-യുകെ വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം ജോനാഥൻ റെയ്‌നോൾഡ്സും ഉൾപ്പെട്ട ചിത്രം പോസ്റ്റ് ചെയ്തത് കോൺഗ്രസിനുള്ളിൽ തരൂരിന്റെ നിലപാടിനെക്കുറിച്ചുള്ള…
Read More » -
News
അഫാന്‍റെ പിതാവ് നാട്ടില്‍ വന്നിട്ട് 7 വർഷം; കടം മൂലം നാട്ടിലേക്ക് മടങ്ങാനാവാതെ അബ്ദുല്‍ റഹിം
23കാരനായ മകന്‍ നടത്തിയ ക്രൂരമായ കൊലപാതകങ്ങള്‍ എന്തിനു വേണ്ടിയായിരുന്നുവെന്ന് അറിയാതെ, ഉള്ള് തകര്‍ന്നിരിക്കുകയാണ് പ്രവാസിയായ പിതാവ് അബ്ദുല്‍ റഹിം. ഗള്‍ഫിലെ കച്ചവടത്തിന്റെ പേരില്‍ തനിക്കുണ്ടായ കടങ്ങളൊന്നും വീട്ടേണ്ടത് മകന്റെ ബാധ്യതയല്ലെന്നും, തന്റെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും അവനെ ബാധിച്ചിട്ടില്ലെന്നും പിതാവ് പറയുന്നു. പ്രവാസിയാണ് അബ്ദുൽ റഹീം കഴിഞ്ഞ 25 വർഷമായി സൗദിയിലാണ്. വീടും പുരയിടവും വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. വീട് വിറ്റ് കടം തീര്‍ക്കുന്നതില്‍ അവന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അഫാനെ ഒരാഴ്ചയ്ക്ക് മുന്‍പും ഫോണ്‍ വിളിച്ചു സംസാരിച്ചതാണ് ഞാന്‍. ഗള്‍ഫിലെ കച്ചവടവുമായി ബന്ധപ്പെട്ട കടങ്ങള്‍…
Read More » -
Uncategorized
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി സൗത്ത് സോൺ ഐജി ശ്യാം സുന്ദർ. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പേരുമലയിലെ അഫാന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതും പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയതും ഈ വീട്ടിൽ വച്ചാണ്. ഒറ്റയ്ക്ക് കൃത്യം ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. രക്തസാമ്പിൾ പരിശോധന ഫലം വന്നാൽ മാത്രമേ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനാവുകയുള്ളൂ. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ആക്രമണം നടത്തിയ ആയുധം…
Read More »