• Uncategorized

    കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്; മാല പണയം വച്ച പണം കടം തീർക്കാൻ ഉപയോഗിച്ചു

    തിരുവനന്തപുരം: കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്. പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാല പണയം വച്ച് 74000 രൂപ വാങ്ങി. ഇതിൽ 40,000 രൂപ സ്വന്തം അക്കൗണ്ടിലൂടെ കടം നൽകിയവർക്ക് തിരികെ കൊടുത്തുവെന്നാണ് വിവരം. അഫാന്റെ മാതാവി ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കടം കാരണം ജീവിതം മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് അഫാൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോൾ പറഞ്ഞത്. ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ. അഫാന്റെ പിതാവിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന വിവരം…

    Read More »
  • Face to Face

    ആറ് മാസത്തിന് ശേഷം ഹിന്ദി റിലീസിന് ‘ഫൂട്ടേജ്’

    മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 7 നാണ് റിലീസ്. അതിന് മുന്നോടിയായി ഹിന്ദി ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.  അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ…

    Read More »
  • Face to Face

    ലക്ഷ്യം മോഹൻലാലും ആന്റണി പെരുമ്പാവൂരും? എമ്പുരാന് ‘കുരുക്കിടാൻ’ ഫിലിം ചേംബർ, പുതിയ നീക്കം

    കൊച്ചി: നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിനായിരുന്നു തുടക്കം കുറിച്ചത്. ഈ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ നോട്ടീസ് നൽകിയിരുന്നു. ഇതോടെ മലയാള സിനിമ മേഖലയിൽ പുതിയ പ്രശ്നങ്ങൾക്കാണ് തുടക്കമിട്ടത്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും ലക്ഷ്യമിട്ട് പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് ഫിലിം ചേംബർ. മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകൾ ഫിലിം ചേംബറിന്റെ അനുമതി വാങ്ങി കരാർ ഒപ്പിടാനാണ് പുതിയ നിർദ്ദേശം. ഈ നിർദ്ദേശം ആന്റണി പെരുമ്പാവൂരിനെയും മോഹൻലാലിനെയും പൂട്ടാനാണെന്നാണ് സൂചന. കാരണം മോഹൻലാലിനെ…

    Read More »
  • Uncategorized

    ആലപ്പുഴയിൽ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത്

    ആലപ്പുഴ: ആലപ്പുഴയിൽ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത്. ആശ വർക്കർമാരുടെ സിഐടിയു സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവെച്ച് സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്‍റ ശബ്ദ സന്ദേശത്തിൽ പറയുന്നു.  ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്ന് സിഐടിയു നേതാവ് നിർദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തെഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് ശബ്ദ സന്ദേശത്തില്‍ അധിക്ഷേപം. ആലപ്പുഴയിൽ…

    Read More »
  • Uncategorized

    ബിജെപിയിലേക്കില്ല, എൻറെ വിശ്വാസങ്ങളോട് ചേർന്ന് നിൽക്കാത്ത പാർട്ടി, നയം വ്യക്തമാക്കി തരൂർ

    ദില്ലി : ശശി തരൂരുമായുള്ള വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത് വന്നു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ പറയുന്നു. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. വിദേശകാര്യനയത്തിലും തന്റെ  നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ല. തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ നയം പറയുന്നു. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തൻറെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി. ആരെയും ഭയമില്ല. കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യം. രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം. കോൺഗ്രസിലെ…

    Read More »
  • Face to Face

    ആരായാലും നോക്കി നിന്ന് പോകും;നാൽപ്പതുകളിലും സാരിയിൽ ദേവതയപ്പോലെ മഞ്ജു വാര്യർ

    മുപ്പത് വർഷത്തോളമായി മലയാളികൾ കാണുന്ന മുഖമാണ് നടി മഞ്ജു വാര്യരുടേത്. പുതിയ നായികമാർ നിരവധി മഞ്ജുവിന് മുമ്പും ശേഷവും വന്നിട്ടുണ്ടെങ്കിലും നടിയെ സ്നേഹിക്കുന്നതുപോലെ മറ്റ് ഏതെങ്കിലും നായികമാരെ മലയാളികൾ സ്നേഹിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും മഞ്ജുവിന്റെ തിരിച്ച് വരവിനായി മലയാളികൾ കാത്തിരുന്നു. കുറച്ച് വർഷങ്ങൾക്കുശേഷം മഞ്ജു സിനിമയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു. നാൽപ്പത്തിയാറ് പിന്നിട്ട നടിയുടെ ഫാഷൻ സെൻസ് എന്നും ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്.  ഏത് വസ്ത്രം ധരിച്ചാലും മഞ്ജു അതീവ സുന്ദരിയാണ്. മാത്രമല്ല നാടനും മോഡേണും പരീക്ഷിക്കാൻ നടി തയ്യാറുമാണ്. ഒരിക്കൽ…

    Read More »
  • Face to Face

    37 വർഷത്തെ ദാമ്പത്യ ജീവിതം അന്ത്യത്തിലേക്കോ?: ഗോവിന്ദയും ഭാര്യയും മോചനത്തിന് ശ്രമിക്കുന്നു 

    കൊച്ചി: നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹ മോചനത്തിന് ശ്രമിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ വാര്‍ത്ത. 37 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഏതാനും മാസങ്ങൾക്കുമുമ്പ് സുനിത ഗോവിന്ദയ്ക്ക് ഡൈവോഴ്സ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും അതിനുശേഷം ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് കുടുംബത്തോട് അടുപ്പമുള്ള ഒരു സ്രോതസ്സ് ഇടൈംസിനോട് പറഞ്ഞത്.  അതേസമയം, തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട്  താന്‍ പുതിയ സിനിമയുടെ തിരക്കിലാണ് എന്ന് പറഞ്ഞ് ഗോവിന്ദ ഒഴിഞ്ഞുമാറിയെന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ, ഗോവിന്ദയുടെ മാനേജർ ശശി സിൻഹ…

    Read More »
  • World

    പറഞ്ഞ വാക്ക് രോഹിത് പാലിച്ചോ; ഡിന്നര്‍ ഇതുവരെ കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കി അക്സര്‍

    ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടാനുള്ള അക്സര്‍ പട്ടേലിന്‍റെ അവസരം നഷ്ടമാക്കിയതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വാഗ്ദാനം ചെയ്ത ഡിന്നര്‍ കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യൻ താരം അക്സര്‍ പട്ടേല്‍. രോഹിത്തില്‍ നിന്ന് ഇതുവരെ ഡിന്നറൊന്നും കിട്ടിയില്ലെന്നും ഇനി ഒരാഴ്ചത്തെ ഇടവേളയുള്ളതിനാല്‍ രോഹിത്തിനെ ഡിന്നറിന്‍റെ കാര്യം ഓര്‍മിപ്പിക്കണമെന്നും അക്സര്‍ ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യ സെമിയിലെത്തിയതിനാലും അടുത്ത മാസം ഞായറാഴ്ച ആയതിനാലും ഒരാഴ്ചത്തെ ഇടവേളയുണ്ട്. അതുകൊണ്ടുതന്നെ ഈ ഇടവേളയില്‍ രോഹിത്തിനെ ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ തനിക്ക് അവസരം കിട്ടുമെന്നാണ്…

    Read More »
  • World

    ചാമ്പ്യൻസ് ട്രോഫി: ഒറ്റപ്പന്തുപോലും എറിയാതെ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു 

    റാവല്‍പിണ്ടി: ചാമ്പ്യൻസ് ട്രോഫിയിലെ ​ഗ്രൂപ് ബിയിൽ ദക്ഷണാഫ്രിക്ക-ഓസ്ട്രേലിയ മത്സരം മഴകാരണം ഉപേക്ഷിച്ചു. ഒരുപന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷവും മത്സരം നടത്താൻ സാധിക്കില്ലെന്ന് കണ്ടതോടെയാണ് അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇതോടെ ഇരു ടീമും പോയിന്റ് പങ്കിട്ടു. മത്സരം ഉപേക്ഷിച്ചതോടെ ​ഗ്രൂപ്പ് ബിയിലെ സെമിപ്രവേശനത്തിനായുള്ള പോരാട്ടം വീണ്ടും കടുക്കും. ആദ്യ മത്സരം തോറ്റ ഇം​ഗ്ലണ്ടിനും അഫ്​ഗാനിസ്ഥാനും ഇനി വിജയിച്ചാൽ സാധ്യതയേറും. അതോടൊപ്പം റൺറേറ്റും നിർണായകമാകും. ആദ്യമത്സരത്തിൽ ഓസ്ട്രേലിയ ഇം​ഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക അഫ്​ഗാനിസ്ഥാനെയും തോൽപ്പിച്ചിരുന്നു. 

    Read More »
  • Face to Face

    12 വര്‍ഷങ്ങള്‍ക്കിപ്പുറം വിജയ് ചിത്രം ഒടിടിയില്‍, സ്ട്രീമിംഗ് ഹിറ്റാക്കി ആരാധകര്‍

    ദളപതി വിജയ് നായകനായി വന്ന ചിത്രമായിരുന്നു തലൈവാ. 2013 ഓഗസ്റ്റ് ഒമ്പതിനായിരുന്നു റിലീസ്. തലൈവ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലാൂടെയാണ് വിജയ് ചിത്രം ഒടിടിയില്‍ കാണാനാകുക. എ എല്‍ വിജയ്‍ ആണ് തലൈവ സംവിധാനം ചെയ്‍തത്. തിരക്കഥ എഴുതിയതും സംവിധായകൻ വിജയ്‍യാണ്. നിരവ് ഷായാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിജയ്, അമലാ പോള്‍, സത്യരാജ്, സന്താനം, അഭിമമന്യു സിംഗ്, രാഗിണി നന്ദ്വാനി, നാസ്സര്‍, രാജീവ് പിള്ള, ഉദയ, പൊൻവണ്ണന, രേഖ, സുരേഷ്, വൈ ജി മഹേന്ദ്രൻ, മനോബാല, രവി പ്രകാശ്, വരുണ്‍, സതീഷ് കൃഷ്‍ണൻ,…

    Read More »
Back to top button