• Face to Face

    എമ്പുരാനെതിരെ പ്രതികാര നടപടി ഇല്ലെന്ന് ചേംബര്‍; പോസ്റ്റ് പിന്‍വലിച്ച് ആന്‍റണി

    സിനിമാ തര്‍ക്കം അവസാനിക്കുന്നു മലയാള സിനിമാ സംഘടനകള്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കം അവസാനിക്കുന്നു. ഫിലിം ചേംബര്‍ പ്രസിഡണ്ട്‌ ബി ആര്‍ ജേക്കബ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചു. ഇതിന് പിന്നാലെ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആന്‍റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. മാര്‍ച്ച് മാസത്തില്‍ ഫിലിം ചേംബര്‍ ഒരു പണിമുടക്കിനും തീരുമാനിച്ചിട്ടില്ലെന്നും തിയറ്റർ ഉടമകൾ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നും ചേംബര്‍ പ്രസിഡന്‍റ് പറഞ്ഞു. സിനിമാ സമരത്തിന്‍റെ കാര്യം പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയ ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക്…

    Read More »
  • Uncategorized

    ആശവർക്കർമാരുടെ സമരത്തിൽ അന്യായമായി ഒന്നുമില്ല, ജീവിക്കാൻ വേണ്ടിയുള്ള സമരമാണിത്’;സലീംകുമാർ

    തിരുവനന്തപുരം: ആശവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി നടൻ സലീം കുമാർ. സമരത്തിൽ അന്യായമായി ഒന്നുമില്ല. ജീവിക്കാൻ വേണ്ടിയുള്ള സമരമാണെന്നും സലീം കുമാർ പറഞ്ഞു. സർക്കാർ സമരത്തെ നിരന്തരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയാണ് സലീം കുമാറിൻ്റെ പ്രതികരണം. ആശ വർക്കർമാരുടെ സമരത്തെ സർക്കാർ അധിക്ഷേപിക്കുകയാണ്. സമരത്തിന് മുഖം കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സലീം കുമാർ പറഞ്ഞു. ആശാവർക്കാർമാർ നാടിൻ്റെ സമ്പത്താണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ ഓണറേറിയം എന്ന പേരിലുള്ള തുച്ഛമായ തുകയ്ക്ക് ഒരു ദിവസത്തിലെ 24 മണിക്കൂറും ജോലി ചെയ്യേണ്ട ബാധ്യത ഇന്നവർക്ക് വന്നിരിക്കുകയാണ്. രണ്ടാഴ്ച്ചയായി സെക്രട്ടേറിയറ്റിന്…

    Read More »
  • News

    ഒമ്പത് ദിവസം നീണ്ട വിവാഹാഘോഷം; പിന്നാലെ ആശുപത്രിയിലായി റോബിൻ; സുഹൃത്തുക്കള്‍ക്ക് പരിക്ക്

    ബിഗ്ബോസ്‍ താരമായ റോബിൻ രാധാക‍ൃഷ്ണന്റെയും സോഷ്യൽ മീഡിയ താരവും സംരഭകയുമായ ആരതി പൊടിയുടെയും വിവാഹമാമാങ്കങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളായിരുന്നു ഇവരുടെ വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചത്. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ആഘോഷങ്ങൾക്കു പിന്നാലെ, മറ്റൊരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് റോബിന്റെ ആരാധകർ. റോബിൻ ആശുപത്രിയിൽ കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. റോബിന്റെ സുഹൃത്തുക്കൾ പരിക്കേറ്റ് കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എല്ലാവർക്കും എന്താണ് സംഭവിച്ചതെന്ന് വീഡിയോയിൽ പറയുന്നുമില്ല. വിവാഹത്തിനുള്ള ഒരുക്കങ്ങളും ആഘോഷങ്ങളിലെ പ്രധാനപ്പെട്ട നിമിഷങ്ങളുമെല്ലാം കോർത്തിണക്കിക്കൊണ്ടാണ് വീഡിയോ…

    Read More »
  • Uncategorized

    കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന്; കെ സുധാകരൻ

    തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കും. മാറ്റിയാൽ എന്താണ് കുഴപ്പം. ഹൈക്കമാൻ്റിന് മാറ്റണം എന്നാണെങ്കിൽ സ്വീകരിക്കാൻ താൻ തയ്യാറാണ്. തനിക്കൊരു പരാതിയുമില്ലെന്നും താൻ തൃപ്തനാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.  കോൺഗ്രസിൽ എനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘർഷാവസ്ഥയിൽ അല്ല, തൃപ്തനായ മനസ്സിൻറെ ഉടമയാണ് ഞാൻ. ആശങ്ക ഇല്ല. കനഗോലുവിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

    Read More »
  • Uncategorized

    ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എം പി

    തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എം പി സമരപ്പന്തലിലെത്തി. ആശാവർക്കർമാരോട് സംസാരിച്ച തരൂർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു. ആശമാരുടെ പ്രവർത്തനം ജനം നേരിട്ട് അനുഭവിച്ചറിയുന്നതാണെന്നും നിലവിൽ നൽകുന്ന ഓണറേറിയാം കുറവാണെന്നും അത് വർദ്ദിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ആശമാറുടെ ഓണറ്റേറിയം ഒരിക്കലും കുടിശ്ശിക ആക്കരുതെന്ന് പറഞ്ഞ തരൂർ, ഇതിൽ കേന്ദ്ര സംസ്ഥാന സർക്കാർ തർക്കം നടക്കുന്നുവെന്നും ചൂണ്ടികാട്ടി. ഇക്കാര്യം താൻ കേന്ദ്ര ശ്രദ്ധയിൽ പെടുത്തുമെന്നും തിരുവനന്തപുരം എം പി ആശാവർക്കർമാർക്ക് ഉറപ്പ് നൽകി. വിരമിക്കൽ അനുകൂല്യം നിർബന്ധമായും നൽകണമെന്നും തരൂർ…

    Read More »
  • Face to Face

    എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത്

    എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ പുറത്ത്. ചിത്രത്തിൽ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സിനിമയിലെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളുടെ ഇൻട്രോ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഇനി മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഇൻട്രോ മാത്രമാണ് പുറത്തുവരാനുള്ളത്. സയ്യിദിന് ഒരു ഭൂതകാലം ഉണ്ടെന്ന് ഇൻട്രോ വീഡിയോയിൽ പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിന്റെ വാക്കുകൾലോകത്തിലെ സ്വർണ – വജ്ര വ്യാപാരം നിയന്ത്രിക്കുന്ന കുപ്രസിദ്ധ ഖുറേഷി അബ്രാം നെക്സസിന്റെ ഹിറ്റ് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന കൂലിപ്പടയാളിയായിട്ടാണ് ലുസിഫറിൽ നിങ്ങൾ സയ്യിദ് മസൂദിനെ…

    Read More »
  • Uncategorized

    ഖാർഗെയോട് തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിച്ചു, രണ്ട് കാരണങ്ങളുണ്ട്; തുറന്നുപറഞ്ഞ് ശശി തരൂർ

    തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ വർക്കിംഗ് കമ്മിറ്റി അംഗമായതല്ലാതെ മറ്റൊരു മാറ്റവും തനിക്ക് പാർട്ടിയിൽ ഉണ്ടായിട്ടില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിൽ തനിക്ക് ഒരു കുറ്റബോധവുമില്ല. നോമിനേഷൻ ദിനം വരെ ജയിക്കാൻ പോകുന്നില്ലെന്ന അറിഞ്ഞിട്ടാണ് മത്സരിച്ചതെന്നും തരൂർ വ്യക്തമാക്കി. തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിച്ചതിന് പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂരിന്റെ വാക്കുകളിലേക്ക്.. ‘കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് ശേഷം എനിക്ക് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. മത്സരിച്ചതിൽ…

    Read More »
  • Uncategorized

    വെളളനാട്ട് നാലാം ക്ലാസുകാരിയെ വീടിനുളളിൽ തൂങ്ങി മരിച്ചനിലയിൽ

    തിരുവനന്തപുരം: വെളളനാട്ട് നാലാം ക്ലാസുകാരിയെ വീടിനുളളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുളക്കോട് സ്വദേശിയായ ദിൽഷിതയെയാണ് (പത്ത്) ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കുട്ടിയും അനുജത്തിയും അമ്മൂമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. അനുജത്തിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദിൽഷിത ശുചിമുറിയിൽ കയറി വാതിലടച്ചത്. പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേനയ്ക്ക് വേണ്ടി കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായതായാണ് പൊലീസ് പറയുന്നത്. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിൽഷിത. മൃതദേഹം വെള്ളനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • Uncategorized

    കേരളത്തിൽ സംഘടനാ ദൗർബല്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന നിർദ്ദേശം മറ്റന്നാളത്തെ യോഗത്തിൽ മുന്നോട്ടു വയ്ക്കുമെന്ന് കോൺഗ്രസ്

    തിരുവനന്തപുരം: കേരളത്തിൽ സംഘടനാ ദൗർബല്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന നിർദ്ദേശം മറ്റന്നാളത്തെ യോഗത്തിൽ മുന്നോട്ടു വയ്ക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ. രണ്ട് ഏജൻസികളുടെയും എഐസിസി സെക്രട്ടറിമാരുടെയും വിലയിരുത്തൽ അനുസരിച്ചുള്ള നിർദ്ദേശങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് നല്കും. കെപിസിസിയിലെ നേതൃമാറ്റത്തിൽ ഏപ്രിലിനു മുമ്പ് തീരുമാനം വന്നേക്കും. കേരളത്തിലെ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാനാണ് മറ്റന്നാൾ വൈകിട്ട് പുതിയ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതൃയോഗം വിളിച്ചിരിക്കുന്നത്.  സംസ്ഥാനത്തെ സാഹചര്യം രണ്ട് ഏജൻസികൾ വിലയിരുത്തി നേതൃത്വത്തിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്. കേരളത്തെ മൂന്നു മേഖലയായി തിരിച്ച് എഐസിസി സെക്രട്ടറിമാർ മണ്ഡലങ്ങളിൽ എത്തി സാഹചര്യം വിലയിരുത്തി. സംഘടന…

    Read More »
  • Uncategorized

    ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെഞ്ഞാറമൂട്ടിലെ മുക്കുന്നൂരിലെ വീട്ടിൽ നിന്ന് അഫാന്റെ അരികിലേക്ക് ഫർസാന നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉമ്മയെയും ബന്ധുക്കളെയും ക്രൂരമായി ആക്രമിച്ചതിന് ശേഷം അഫ്നാൻ നേരെ പോയത് ബാറിലേക്കാണ്. ട്യൂഷനെടുക്കാനെന്ന് പറഞ്ഞു, തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഫർസാന മുക്കൂന്നൂരിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. പരിസരത്തെ സിസിടിവി ക്യാമറകളിലാണ് കുട ചൂടി നടന്നു പോകുന്ന ഫർസാനയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പിന്നീട് അഫാനൊപ്പം ബൈക്കിലാണ് പേരുമലയിലെ വീട്ടിലേക്ക് ഫർസാന എത്തുന്നത്. അതേസമയം, ഫർസാനയുടെ വീട്ടിൽ…

    Read More »
Back to top button