• News

    ചെയ്‌തതെല്ലാം ഫർസാനയോട് ഏറ്റുപറഞ്ഞു, അഫാന്റെ മൊഴി പുറത്ത്

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്‍റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങൾ അറിയിച്ചു. കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനു ശേഷം ഫർസാനയെ കൊന്നത്. പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റുപറഞ്ഞത്. എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാദ്ധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സൽമാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇത് സൽമാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചില്ല. ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തു പറയുമെന്ന്…

    Read More »
  • Travel

    വാൽപ്പാറയിൽ നിങ്ങൾ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

    1. കൂലങ്കൽ നദി – വാൽപ്പാറയിലേക്കുള്ള വഴിയിലെ തേയിലത്തോട്ടങ്ങൾക്കിടയിലുള്ള ഒരു അരുവിയാണിത്, അവിടെ “കൂലങ്കൽ” എന്ന് വിളിക്കപ്പെടുന്ന കല്ലുകൾ കാണാം. 2. തലനാർ സ്നോ പോയിൻ്റ് – വാൽപ്പാറയിൽ നിന്ന് 17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വാൽപ്പാറയിലെ ഒരു മറഞ്ഞിരിക്കുന്ന രത്നം, ഇത് ഒരു സമ്പൂർണ്ണ ഓഫ്‌ബീറ്റ് ആണ്, കൂടാതെ കാറ്റ് ഉടനീളം തണുപ്പുള്ള വന്യമായ സ്ഥലമാണ്. 3. ബാലാജി ടെംപിൾ വ്യൂ പോയിൻ്റ് – ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് പിന്നിലെ കാഴ്ച അതിമനോഹരമാണ്. 5. മങ്കി ഫാൾസ്…

    Read More »
  • News

    അഫാൻ വിഷം കഴിച്ചതായി കണ്ടെത്താനായില്ല, മാനസിക പ്രശ്‌നമുള്ളതായും തെളിഞ്ഞില്ലെന്ന് വിവരം

    തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ വിഷം കഴിച്ചതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനായില്ല. വയറു കഴുകിയതിൽ നിന്ന് ശേഖരിച്ച സാമ്പികളുകളാണ് പരിശോധിച്ചത്. കെമിക്കൽ എക്സാമിനേഷൻ ലാബിൽ നിന്നുള്ള ഫലം കൂടി വന്നശേഷമേ ഇക്കാര്യം അന്തിമമായി ഉറപ്പിക്കാനാവൂ. അതിന് സമയമെടുക്കും. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ, പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് ഡോക്ടർമാർ. തലച്ചോറിൽ രക്തസ്രാവമുൾപ്പെടെയുണ്ടോയെന്ന് അറിയാൻ പ്രതിയെ സി.ടി സ്‌കാനിന് വിധേയനാക്കി. അതിലും പ്രശ്നങ്ങളില്ല. ലിവറിന്റെയും കിഡ്നിയുടെയും പ്രവർത്തനങ്ങൾ അടുത്തദിവസം വീണ്ടും വിലയിരുത്തും.മാനസിക പ്രശ്നമുള്ളതായി സൈക്യാട്രി വിഭാഗത്തിനും വിലയിരുത്തലില്ല. ഭക്ഷണം കൃത്യമായി കഴിക്കുന്നുണ്ട്.…

    Read More »
  • World

    രഞ്ജി ട്രോഫി ഫൈനൽ; ആദ്യ ഇന്നിം​ഗ്സിൽ കേരളം പൊരുതുന്നു, രണ്ടാം ദിനം മൂന്നിന് 131

    രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ ആദ്യ ഇന്നിം​ഗ്സിൽ കേരളം പൊരുതുന്നു. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറിയുമായി ആദിത്യ സർവതെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിലുള്ളത്. വിദർഭയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 248 റൺസ് കൂടി വേണം. നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിലാണ് വിദർഭ രണ്ടാം ദിവസം രാവിലെ ഒന്നാം ഇന്നിം​ഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 153 റൺസെടുത്ത ഡാനിൽ മാലേവാർ ഉൾപ്പെടെ…

    Read More »
  • World

    ചാംപ്യൻസ് ട്രോഫിയിലെ നാണക്കേടിന്റെ റെക്കോർഡിൽ ഓസ്ട്രേലിയയ്ക്കും പിന്നിൽ പാകിസ്താൻ

    ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്താൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയയ്ക്കൊപ്പമാണ് ഈ നാണക്കേട് പാകിസ്താൻ ടീം പങ്കുവെയ്ക്കുന്നത്. നിലവിലെ ചാംപ്യന്മാരായ ടീം ചാംപ്യൻസ് ട്രോഫിയുടെ അടുത്ത പതിപ്പിൽ ഒരു മത്സരം പോലും വിജയിക്കാതെ പുറത്തായെന്ന നാണക്കേടാണ് ഓസ്ട്രേലിയയ്ക്കൊപ്പം പാകിസ്താനും അനുഭവിക്കേണ്ടി വന്നത്. എന്നാൽ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ഓസ്ട്രേലിയയ്ക്കും പിന്നിലാണ് പാകിസ്താൻ. 2009ലെ ചാംപ്യന്മാരായ ഓസ്ട്രേലിയ 2013ൽ ഒരു മത്സരം പോലും വിജയിച്ചില്ല. ഇം​ഗ്ലണ്ടിനോടും ശ്രീലങ്കയോടും ഓസ്ട്രേലിയ പരാജയപ്പെട്ടു. ന്യൂസിലാൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 2013ലെ ചാംപ്യൻസ് ട്രോഫിയിൽ ഒരു…

    Read More »
  • Face to Face

    വടിവേലുവിനോട് മര്യാദയില്ലാതെ പെരുമാറി പ്രഭുദേവ വായില്‍ വിരലിട്ടു, മുടി പിടിച്ച് കുലുക്കി! വീഡിയോ വൈറല്‍

    തമിഴ് സിനിമയില്‍ കോമേഡിയനായി വിപ്ലവം സൃഷ്ടിച്ച താരമാണ് വടിവേലു. സാധാരണക്കാരനായി കൂലിപ്പണി ചെയ്തിരുന്ന വടിവേലു സിനിമയിലേക്ക് എത്തിയതിന് ശേഷം വളരെ പെട്ടെന്നാണ് ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. അതുവരെ ഉണ്ടായിരുന്ന ഹാസ്യ താരങ്ങളെയൊക്കെ മറികടന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. പിന്നീട് സൂപ്പര്‍താര സിനിമകളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത കഥാപാത്രമായി വടിവേലു മാറിയെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ് നടന്റെ കരിയറിനെ ബാധിച്ചു. നടന്‍ വിജയ്കാന്തിനെതിരെ സംസാരിച്ചതോട് കൂടിയാണ് വടിവേലുവിന് സിനിമകള്‍ പോലും നഷ്ടപ്പെടാന്‍ കാരണമായത്. എല്ലാ സിനിമകളിലും കേന്ദ്രകഥാപാത്രങ്ങളിലൊന്ന് ചെയ്ത നടനെ ആരും വിളിക്കാതെയായി. ഇതോടെ വടിവേലു എവിടെയെന്ന് പോലും…

    Read More »
  • Face to Face

    ‘ഖുറേഷി’ക്ക് മുന്‍പ് ‘സ്റ്റീഫന്‍റെ’ ഒരു വരവ് കൂടി! ‘ലൂസിഫര്‍’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു

    മലയാളി സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്പുരാന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്. എമ്പുരാന്‍ റിലീസിന് മുന്‍പ് ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക് എത്തും എന്നതാണ് അത്. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നതിന് കൃത്യം ഒരാഴ്ച മുന്‍പ്, മാര്‍ച്ച് 20 ന് ലൂസിഫര്‍ തിയറ്ററുകളില്‍ എത്തും. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ റീ റിലീസ്. എമ്പുരാന്‍ റിലീസിന് മുന്നോടിയായി ലൂസിഫര്‍ റീ റിലീസ് ചെയ്യാനുള്ള ആഗ്രഹം നിര്‍മ്മാതാവ് ആന്‍റണി…

    Read More »
  • News

    ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി

    ദില്ലി: ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സിൽ കുറിച്ചു. നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്‍റെ വിശദീകരണ കുറിപ്പ്. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ കുറിപ്പിൽ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു. ഇതിനുപത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും തരൂർ ആരോപിച്ചു. കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പിൽ തരൂര്‍…

    Read More »
  • Face to Face

    നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

    ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളി ഹൈദരാബാദിൽ അറസ്റ്റിൽ. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 8:45 ഓടെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈഎസ്ആർസിപി നേതാവ് കൂടിയായ കൃഷ്ണ മുരളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പവൻ കല്യാണിനെതിരെ നിരവധി വിർശനങ്ങൾ ഇദ്ദേഹം നേരത്തെ നടത്തിയിരുന്നു. അണ്ണമയ്യ ജില്ലാ പോലീസ് സൂപ്രണ്ട് ബി കൃഷ്ണ റാവുവാണ് അറസ്റ്റ് വിവരം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്. 66കാരനായ കൃഷ്ണ മുരളിയെ…

    Read More »
  • Face to Face

    ഞാനും അനിയത്തിയും തമ്മില്‍ 16 വയസ്സ് വ്യത്യാസമുണ്ട്, അനിയത്തിയെ മറച്ചുവയ്ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി രശ്മിക മന്ദാന

    നാഷണല്‍ ക്രഷ് ആയി രശ്മിക മന്ദാന മാറിയത് വളരെ പെട്ടന്നാണ്. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകവും തമിഴ് സിനിമാ ലോകവും കടന്ന് ബോളിവുഡില്‍ തിരക്കിലാണ് നടി. ചവ്വ എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് താരം. അതിനിടയില്‍ നേഹ ധൂപിയയുടെ പോട്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ച് രശ്മിക വാചാലയായി തനിക്ക് പത്ത് വയസ്സുള്ള ഒരു അനിയത്തിയുണ്ട് എന്ന് രശ്മിക വെളിപ്പെടുത്തിയത് നേഹ ധൂപിയയ്ക്ക് മാത്രമല്ല, ഇപ്പോള്‍ ആരാധകര്‍ക്കും ഒരു ഞെട്ടലാണ്. എന്തുകൊണ്ട് അനിയത്തിയെ ലൈംലൈറ്റില്‍ നിന്നും മറച്ചുവയ്ക്കുന്നു എന്ന് രശ്മിക വ്യക്തമാക്കുന്നുണ്ട്.…

    Read More »
Back to top button