• Face to Face

    കുട്ടികളിൽ വളർന്നുവരുന്ന ആക്രമണങ്ങൾക്ക് പിന്നിൽ സിനിമയ്ക്ക് പങ്കുണ്ടാകാമെന്ന്; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

    തിരുവനന്തപുരം: കുട്ടികളിൽ വളർന്നുവരുന്ന ആക്രമണങ്ങൾക്ക് പിന്നിൽ സിനിമയ്ക്ക് പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാ പ്രശ്നങ്ങളും സിനിമയിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മക്കൾ എന്നു പറയുന്നത് കുടുംബത്തിന്റെ മാത്രം സ്വത്തല്ല. രാജ്യത്തിന്റേത് കൂടിയാണ്. ഞാൻ കാലങ്ങളായി പറയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു കുഞ്ഞും മോശം വഴികളിലൂടെ കടന്ന് പോകരുത്. കുഞ്ഞുങ്ങളെ പൂർണതയിൽ എത്തിക്കേണ്ടത് രാജ്യത്തെ പ്രധാനമന്ത്രിയടക്കമുളള എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കുട്ടികളെ ശരിയായ…

    Read More »
  • News

    ഒരുമിച്ചിരുന്ന് മദ്യപാനം പിന്നാലെ വാക്കുതർക്കം കൊല്ലത്ത് 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു…

    കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊന്നു. മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബു (45) വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മൺറോ തുരുത്ത് സ്വദേശി ബണ്ടി ചോർ എന്നറിയപ്പെടുന്ന അമ്പാടിയാണ് കൊല നടത്തിയത്. പ്രതിയാക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കത്തിനിടെയാണ് അരുംകൊല നടന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സുരേഷ് ബാബുവും‌ അമ്പാടിയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു തുടർന്നുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. സുരേഷ് ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Face to Face

    മമ്മൂട്ടി പടങ്ങൾക്ക് നിലവാരമുണ്ട്, ചിലർ വട്ടപ്പൂജ്യം; മോഹൻലാലിന് ഉപദേശം നല്‍കി ഫാദർ ജോസഫ്

    തുറന്നു പറച്ചിലുകളിലൂടെയും നിലപാടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ ആളാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ഫാദര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ അടുത്ത കാലത്ത് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങള്‍ നിലവാരത്തില്‍ താഴുന്നില്ലെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ‘മോഹന്‍ലാല്‍ അടുത്ത കാലത്ത് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങള്‍ നിലവാരത്തില്‍ താഴുന്നില്ല. ഒരു നിലവാരവും ഇല്ലാത്ത പടങ്ങളാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. വലിയൊരു മനുഷ്യനാണ് അദ്ദേഹം. ഇത്തരം മോശം പടങ്ങളില്‍ അഭിനയിക്കാന്‍ പോകരുത്’,…

    Read More »
  • News

    ഭാര്യക്കും മകനും നാട്ടിൽ കടബാധ്യതയുണ്ടെന്ന് അറിയില്ലായിരുന്നു’; വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ റഹീമിന്റെ മൊഴി

    തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്തു. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് റഹിം നൽകിയ മൊഴി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല്  മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്.   വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലീസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നല്കിയവർ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം…

    Read More »
  • News

    ഷഹബാസിന്റെ മരണം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും; കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി ശിവൻകുട്ടി

    കോഴിക്കോട്: താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ മരിച്ച സംഭവം പൊലീസിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും. സംഭവം ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇക്കാര്യം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ…

    Read More »
  • News

    വാട്സാപ്പ് വഴി മുത്തലാഖ് സന്ദേശം; 21കാരിയെ മൊഴി ചൊല്ലി ഭർത്താവ്

    കാസർകോട്: വാട്സാപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്. നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖിനെതിരെയാണ് കല്ലൂരാവി സ്വദേശിനി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ റസാഖ് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം അയക്കുകയായിരുന്നു. ഫെബ്രുവരി 21നായിരുന്നു സംഭവം. ഭർത്താവിന്റെ ബന്ധുക്കൾ നിരന്തരം ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തി. ‘ഭർത്താവിന്റെ അമ്മയും രണ്ട് സഹോദരിമാരും പീഡിപ്പിച്ചിരുന്നു. ഭക്ഷണം തരാതെ മുറിയിൽ അടച്ചിടും. അസുഖമുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകില്ല. രണ്ടര വർഷത്തോളം ഇങ്ങനെയായിരുന്നു. ആ സമയത്ത് ഭർത്താവ് നന്നായാണ് പെരുമാറിയത്. അതുകൊണ്ട് എല്ലാം സഹിച്ച്…

    Read More »
  • Uncategorized

    വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെതിരെ മൊഴി നൽകാതെ അമ്മ, കൂടുതൽ ബാദ്ധ്യതകളുടെ വിവരങ്ങൾ പുറത്ത്

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫ്ഗാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണ് തനിക്ക് പരിക്ക് പറ്റിയെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിട്ടാണ് ആശുപത്രിയിൽ വച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ചത് കട ബാദ്ധ്യതയാണെന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. അഫാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷേ പണം നൽകിയില്ല.…

    Read More »
  • News

    താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

    കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ…

    Read More »
  • News

    ദേശീയ ശാസ്ത്ര ദിനത്തില്‍ പെണ്‍കുട്ടികളില്‍ നവീനാശയങ്ങളുണര്‍ത്തി ഐഡിയത്തോണ്‍

    തിരുവനന്തപുരം: 20ഏന്‍സ്റ്റ് ആന്‍ഡ് യങ് ലേണിംഗ് ലിങ്ക്‌സ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ശില്‍പശാല വിദ്യാഭ്യാസ വികാസ് കേന്ദ്രയുടെ സഹകരണത്തോടെയാണ് ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു. കേരളത്തില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ ശില്പശാലിയില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍, നൂതനാശയങ്ങളും പ്രശ്‌നപരിഹാര നൈപുണ്യവും വളര്‍ത്തുന്നതിനെ പദ്ധതി ലക്ഷ്യമിടുന്നു. 215 വിദ്യാര്‍ത്ഥികള്‍ ഈ പരിശീലനത്തില്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികളെ അവരുടെ സമൂഹത്തിലെ വെല്ലുവിളികള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിലാണ് ശില്‍പശാല ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ശിലാശാലയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഡിസൈന്‍ തിങ്കിംഗ് പ്രക്രിയ ഉപയോഗിച്ച് അവരുടെ പ്രോജക്ടുകള്‍ തയ്യാറാക്കുകയും…

    Read More »
  • News

    കെ സുധാകരന്‍ തുടരും; കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല, ഒറ്റക്കെട്ടെന്ന് കെ സി വേണുഗോപാല്‍

    ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരന്‍ എംപി തുടരും, സംസ്ഥാനത്ത് തത്കാലം നേതൃമാറ്റമുണ്ടാകില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡിന്റെ നേതൃയോഗത്തില്‍ കേരളത്തിലെ നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് വിവരം. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും കേരളത്തില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടാണെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം സംഘടിപ്പിച്ച സംയുക്ത വാര്‍ത്താസമ്മേളത്തിലാണ് കെസി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണമായ നിരീക്ഷണം കേരളത്തിലുണ്ടാകും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യോഗം അവസാനിച്ചത്. എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും. യോഗത്തില്‍ ശക്തമായ ഐക്യത്തിന്റെ…

    Read More »
Back to top button