-
News
തിരുവോണ ആശംസകൾ
എല്ലാ വായനക്കാർക്കും കേരളശബ്ദം ടീമിൻ്റെ തിരുവോണദിന ആശംസകൾ
Read More » -
Life Style
വിന്താര പിറന്നു…..
വിന്താര പിറന്നു…..എക്സ്ക്ലൂസീവ് ഇമിറ്റേഷൻ ആഭരണ ശേഖരങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ വിന്താര, ഫാഷൻ ലോകത്തേക്ക് പുതിയ ചുവടുറപ്പിച്ചു. ഭാരതത്തിലെ എക്സ്ക്ലൂസീവ് ഇമിറ്റേഷൻ ആഭരണ ശേഖരങ്ങൾ നൽകുന്ന വിന്താര, ഉയർന്ന നിലവാരമുള്ള ആഭരണ ഫാഷനുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നു. വിന്താരയുടെ www.vintarafashionstories.com എന്ന പുതിയ ഇ കൊമേഴ്‌സ് സൈറ്റ് പൊതുജനങ്ങൾക്കായി ഇന്ന് രാവിലെ 8.30 ന് ഓപ്പൺചെയ്തു. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഫാഷൻ ലോകത്തെ പുത്തൻ പ്രവണതകൾ പരിചയപ്പെടുത്തുവാൻ ഞങ്ങൾ എന്നും പരിശ്രമിക്കുമെന്ന് വിന്താര പ്രൊമോട്ടർ ദീപ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രശസ്ത ഫിലിം സിനിമാട്ടോഗ്രാഫർ അനീഷ് ലാൽ ആർ എസ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
Read More » -
News
വിമുക്ത ഭടന്മാരെ ആദരിച്ചു.
രാജീവ് ഗാന്ധി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുമല ശ്രീബാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ച് വിമുക്ത ഭടന്മാരെയും മുതിർന്ന പൗരന്മാരെയും ആദരിച്ചു. രാജീവ് ഗാന്ധി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങ് അധ്യാപകനുംഎഴുത്തുകാരനുമായ ശ്രീ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ ആശംസയർപ്പിച്ച ചടങ്ങിൽ പ്രശസ്ത എഴുത്തുകാരിയും പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ശാന്ത തുളസിധരൻ മുഖ്യപ്രഭാഷണം നടത്തി. ടാഗോറിന്റെ സ്വാതന്ത്ര്യ സങ്കല്പമാണ് യഥാർത്ഥ സ്വാതന്ത്ര്യം. എവിടെ മനസ്സ് നിർഭയമായിരിക്കുകയും എവിടെ ശിരസ്സ് ഉയർത്തിപ്പിടിക്കാൻ കഴിയുകയും അറിവ് സാർവ്വത്രികവും സൗജന്യവും…
Read More » -
Literature
പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ…
പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി ഇന്നുമുതൽ നാടും നഗരവും ഒരുങ്ങും. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും കേരളശബ്ദത്തിൻ്റെ നവവത്സര ആശംസകൾ
Read More » -
Cinema
ഫെഫ്ക പി ആര്‍ ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്.
ഫെഫ്ക പി ആര്‍ ഒ യൂണിയന്‍ തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറികൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി ആർ ഓ മാരുടെ സംഘടനയായ ഫെഫ്ക പി ആർ ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉൽഘാടനം ചെയ്തു. എബ്രഹാം ലിങ്കൺ ആണ് പുതിയ പ്രസിഡന്റ്. സെക്രട്ടറി: അജയ് തുണ്ടത്തിൽ. ട്രഷറർ: മഞ്ജു ഗോപിനാഥ്. ആതിര ദിൽജിത്ത് വൈസ് പ്രസിഡൻ്റായും, പി ശിവപ്രസാദ് ജോയിൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി…
Read More » -
Literature
പുരാവസ്തുവകുപ്പ് മുൻ മേധാവി വി.മന്മഥൻ നായരെ ആദരിച്ചു.
തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ്,പുരാവസ്തുവകുപ്പ് മുൻ മേധാവി വി .മന്മഥൻ നായരെ ആദരിച്ചു.രണ്ടാം കേരള പൈതൃക കോൺഗ്രസിൻ്റെ 100 കർമ്മ പരിപാടികളുടെ ഭാഗമായി പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ആദരിക്കുന്ന ചടങ്ങിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. “കേരള പൈതൃക കോൺഗ്രസ് ” ഭാരവാഹികൾ വി.മന്മഥൻ നായരെ നാലാഞ്ചിറയിലെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് ആദരം അർപ്പിച്ചത്.ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, ചരിത്രകാരൻ പ്രതാപ് കിഴക്കെമഠം, തണൽക്കൂട്ടം പ്രതിനിധി ശങ്കർ ദേവഗിരി , മലയാള മനോരമ പത്രാധിപ സമിതിയംഗം ആർ.ശശിശേഖർ, ചേറ്റൂർ ശങ്കരൻനായർ ഫൗണ്ടേഷൻ മേധാവി…
Read More » -
Cultural Activities
കുളച്ചൽ യുദ്ധവിജയ വാർഷികം ആചരിച്ചു.
തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ ആഭുമുഖ്യത്തിൻ കുളച്ചൽ യുദ്ധവിജയ വാർഷികം ആചരിച്ചു. ഇതുമായി ബന്ധപ്പെട്ട പൈതൃക യാത്ര കരസേനയുടെ പാങ്ങോടുള്ള കുളച്ചൽ ഗേറ്റിനു സമീപം പുലർച്ചെ 5.30ന് ബ്രിഗേഡ് ക്യാംപ് കമാൻഡന്റ് കിരൺ കെ. നായർ ഫ്ലാഗ്ഓഫ് ചെയ്തു. കുളച്ചലിലെ യുദ്ധവിജയ സ്മാരകത്തിൽ രാവിലെ 7.30 ന്പുഷ്പാർച്ചന, അനുസ്മരണം, രണ്ടാം പൈതൃക കോൺഗ്രസിന്റെ ഭാഗമായുള്ള പൈതൃക പ്രവർത്തകരുടെ സംഗമം എന്നിവ നടന്നു. ചരിത്രകാരന്മാരായ ഡോ.ടി.പി ശങ്കരൻകുട്ടി നായർ, പ്രഫ എസ്. രാജശേഖരൻ നായർ, പ്രതാപ് കിഴക്കേമഠം, ശങ്കർ ദേവഗിരി, പ്രസാദ് നാരായണൻ, അംബിക…
Read More » -
Cinema
അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി നടൻ ബാബുരാജ്…
താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി നടൻ ബാബുരാജ്. ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചത്. ഏറ്റവുമൊടുവിൽ സരിത എസ് നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു. ഇത്തരം പരാതികൾ തന്നെ വേദനിപ്പിച്ചുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതെന്നും ബാബുരാജുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് നേർക്കുനേർ വരുന്നത്. കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് ബാബുരാജ് പിന്മാറിയതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. മോഹൻലാലിൻ്റെ പേര്…
Read More » -
Cultural Activities
കുളച്ചൽ യുദ്ധവാർഷികം – ലെഫ്. കേണൽ കിരൺ കെ നായർ ഫ്ലാഗ് ഓഫ് ചെയ്തു.
കുളച്ചൽ യുദ്ധവിജയ വാർഷികാചരണത്തിൻ്റെ ഭാഗമായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ നേതൃത്വത്തിൽ പൈതൃക യാത്രയ്ക്ക് തുടക്കമായി. ഇന്ത്യൻ ആർമിയുടെ പാങ്ങോട് കുളച്ചൽ ഗേറ്റിനു മുന്നിൽ ലഫ്റ്റനൻ്റ് കേണൽ കിരൺ.കെ. നായർ ഫ്ലാഗ് ഓഫ് ചെയ്തു. തണൽക്കൂട്ടം പ്രസിഡൻ്റ് സംഗീത് കോയിക്കൽ പതാക കൈമാറി. കോ ഓർഡിനേറ്റർ പ്രസാദ് നാരായണൻ ഉപഹാരം കൈമാറി. ചടങ്ങിൽ dr, ശങ്കരൻകുട്ടി നായർ, പ്രൊഫ. എസ്. രാജശേഖരൻ നായർ, എം എസ് ശംഭു മോഹൻ, ആർ.ശശി ശേഖർ, ശങ്കർ ദേവഗിരി, അനിൽ വെഞ്ഞാറമൂട്, ചരിത്രകാരൻ പ്രതാപ് കിഴക്കേ മഠം,…
Read More » -
Cinema
‘ വിശ്വ സാഹിത്യവും വിശ്വ സിനിമയും ‘- നാളെ വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ
ഫിൽക്ക ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ വിശ്വ സാഹിത്യവും വിശ്വ സിനിമയും ‘ എന്ന ചലച്ചിത്രമേള പരമ്പരയുടെ രണ്ടാം ഭാഗം ജൂലൈ 31 ന് വിമൻസ് കോളേജിലെ ഒറൈസ് ഹാളിൽ പ്രദർശിപ്പിക്കുന്നു. രാവിലെ 10 മണിക്ക്, അകിര കുറോസാവ സംവിധാനം ചെയ്ത സിനിമ ‘ ത്രോൺ ഓഫ് ബ്ലഡ് ‘ പ്രദർശിപ്പിക്കും. 1:00 പി.എം. ന് ദസ്തെയ്വ്സ്കിയുടെ ‘ കരമസോവ് സഹോദരൻമാർ ‘ , 3:35 പി. എം. ന് മിഗുവേൽ സെർവാൻ്റസിൻ്റെ നോവൽ ‘ ഡോൺ ക്വിക്സോട്ട് ‘ അടിസ്ഥാനമാക്കിയുള്ള സിനിമയും സ്ക്രീൻ…
Read More »