• News

    ലഹരി മാഫിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടി,2 പേർ പിടിയിൽ

    തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ആര്യനാട് റേഞ്ച് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സംഘത്തെയാണ് ആക്രമിച്ചത്. ചാരായ റെയ്ഡിനിടെയായിരുന്നു സംഭവം. മൂന്ന് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കത്തി ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. കോഴി ഫാമിലെ വാട്ടര്‍ ടാങ്കിൽ സൂക്ഷിച്ചിരുന്ന പത്തു ലിറ്റര്‍ ചാരായം പിടികൂടി. അബ്കാരി കേസുകളിൽ പ്രതിയായ മൂന്ന് പേരാണ് പിടിയിലായത്. വെള്ളനാട്ട് കോഴി ഫാമിൽ വാറ്റ് ചാരം വിൽക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധനയ്ക്കെത്തിയത്.ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

    Read More »
  • Travel

    മൈക്രോ ഫിനാന്‍സ് മേഖലയില്‍ കിട്ടാക്കടം പെരുകുന്നു

    മൈക്രോ ഫിനാന്‍സ് മേഖലയിലെ നിഷ്‌ക്രിയ ആസ്തി ഇതാദ്യമായി 50,000 കോടി രൂപ പിന്നിട്ടു. മൊത്തം വായ്പകളില്‍ കിട്ടാക്കടമായി മാറിയേക്കാവുന്ന പോര്‍ട്ഫോളിയോ ഒരു വര്‍ഷം മുമ്പത്തെ ഒരു ശതമാനത്തില്‍നിന്ന് 3.2 ശതമാനമായി ഉയരുകയും ചെയ്തു. 2024 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. വായ്പ നല്‍കുന്നതിലെ ഗുരുതരമായ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്. നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധനവിന് ആനുപാതികമായി തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലും മൈക്രോ ഫിനാന്‍സ് വായ്പകളുടെ തോതില്‍ കുറവുണ്ടായി. മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് ഈടില്ലാതെ നല്‍കുന്ന…

    Read More »
  • Travel

    വര്‍ക്കല പാപനാശം തീരത്തിന്റെ സൗന്ദര്യത്തില്‍ മയങ്ങാത്തവര്‍ ആരുണ്ട്

    തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റര്‍ വടക്കും കൊല്ലത്തു നിന്ന് 26 കിലോമീറ്റര്‍ തെക്കുമാണ് വര്‍ക്കല. കടല്‍ത്തീരങ്ങള്‍, ലവണ ജല ഉറവ, ശിവഗിരി മഠം, വിഷ്ണു ക്ഷേത്രം, ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍. ഒട്ടേറെ ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ വര്‍ക്കലയിലുണ്ട്. ഒരു പ്രകൃതി ചികിത്സാ കേന്ദ്രവും. ഒരു ആയുര്‍വേദ റിസോര്‍ട്ടായും വര്‍ക്കല പ്രാധാന്യം നേടി വരുന്നു. ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം വര്‍ക്കല റെയില്‍വേ…

    Read More »
  • Face to Face

    ഞാന്‍ ഗന്ധര്‍വ്വന്‍ ശാപം കിട്ടിയ സിനിമ? നിര്‍മാതാവിനും സംവിധായകനും നടനും സംഭവിച്ചത് കേട്ടാല്‍ ഞെട്ടും

    ശാപം കിട്ടിയ സിനിമയായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍ ! ആ സിനിമ ചെയ്തില്ലായിരുന്നുവെങ്കില്‍ പത്മരാജന്‍ ഇന്നും നമ്മോടൊപ്പം ഉണ്ടായേനെ.. ! സിനിമയെ കുറിച്ച് സംവിധായകന്‍ !മലയാളികള്‍ക്ക് എന്നും ഹൃദ്യമായ ദൃശ്യ വിരുന്നുകള്‍ ഒരുക്കുന്ന സംവിധായകന്‍ ആയിരുന്നു പദ്മരാജന്‍. മലയാള സിനിമക്ക് ഒരു പുതിയ ദൃശ്യ വിസ്മയം ഒരുക്കിയ ചിത്രമായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍. മലയാള സിനിമ ലോകത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ പത്മരാജന്റെ അവസാനത്തെ ചിത്രമായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും. നിതീഷ് ഭരദ്വാജ്, സുപര്‍ണ്ണ എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച ചിത്രം…

    Read More »
  • Face to Face

    ദുൽഖർ സൽമാൻ മലയാളത്തിൽ വീണ്ടും നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു

    ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ വീണ്ടും നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. ആർ.ഡി.എക്സ് എന്ന ആദ്യചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലാണ് ദുൽഖറിന്റെ തിരിച്ചുവരവ്. ഐ ആം ഗെയിം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും പോസ്റ്ററും പുറത്തുവിട്ടു. ഒരു കൈയിൽ ചീട്ടും മറുകൈയിൽ ക്രിക്കറ്റ് ബാളും പിടിച്ചിരിക്കുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ അണിയറ പ്രവർത്തകർ പങ്കുവച്ചത്. വലതുകൈയിൽ പരിക്കേറ്റിരിക്കുന്നതും പോസ്റ്ററിൽ കാണാം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇ്ന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് ദുൽഖർ നേരത്തെ അറിയിച്ചിരുന്നു. മമ്മൂട്ടി പടങ്ങൾക്ക്…

    Read More »
  • News

    മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകള്‍

    കോഴിക്കോട്: വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ നാളുകളായിരിക്കും. ഇന്ന് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മാര്‍ച്ച് രണ്ട്, ഞായറാഴ്ച) റമദാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാന്തപുരം എ പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു. മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും…

    Read More »
  • World

    കരുണിന് സെഞ്ചുറി, പിന്നാലെ സ്‌പെഷ്യല്‍ സെലിബ്രേഷന്‍! കേരളത്തിനെതിരെ വിദര്‍ഭ കൂറ്റന്‍ ലീഡിലേക്ക്

    നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ കരുണ്‍ നായര്‍ക്ക് സെഞ്ചുറി. കരുണിന്റെ (109) സെഞ്ചുറി കരുത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 214 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭയ്ക്ക് ഒന്നാകെ 251 റണ്‍സായി ഇപ്പോള്‍. കരുണിനൊപ്പം യഷ് റാത്തോഡ് (16) ക്രീസിലുണ്ട്. ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. എം…

    Read More »
  • News

    ആശാവർക്കർമാരുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കും;സമരപന്തലിലെത്തി സുരേഷ് ഗോപി

    തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി.സെക്രട്ടറിയേറ്റിന് മുൻപിലുളള ആശാവർക്കർമാരുടെ സമരപന്തൽ സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങൾ താഴ്ത്തിക്കാണേണ്ടതില്ലെന്ന് സുരേഷ് ​ഗോപി പ്രതികരിച്ചു. പല രാഷ്ട്രീയ സംവിധാനങ്ങളും കുഴപ്പമാണ് ജനങ്ങളോട് ചെയ്തിരിക്കുന്നത്. അതെല്ലാം തോണ്ടിയെടുത്തിരിക്കും. ആശാവർക്കർമാർക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആരോഗ്യ മന്ത്രിയെയും വിവരം ധരിപ്പിക്കും. ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കിൽ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ…

    Read More »
  • World

    രഞ്ജി കിരീടം കേരളം കൈവിട്ടു, വിദര്‍ഭ പിടിമുറുക്കി! കരുണ്‍ സെഞ്ചുറിയിലേക്ക്

    നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ലീഡ് 200 കവിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 170 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭയ്ക്ക് ഒന്നാകെ 207 റണ്‍സായി ഇപ്പോള്‍. ഡാനിഷ് മലേവാര്‍ (67), കരുണ്‍ നായര്‍ (87) എന്നിവര്‍ ക്രീസിലുണ്ട്. ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. എം ഡി നിധീഷ്, ജലജ് സക്‌സേന…

    Read More »
  • News

    സെക്രട്ടറിയേറ്റ് കെട്ടിടം അടിമുടി പുതുക്കാൻ പദ്ധതിയുമായി പിണറായി സർക്കാർ

    തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാം നമ്പർ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിവരധി നിർദ്ദേശങ്ങളാണ് അഡീഷണൾ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം പരിഗണിച്ചത്. സമയത്ത് അറ്റകുറ്റപ്പണിയില്ലാതെ സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ വലുതും ചെറുതുമായ അപകടങ്ങൾ പതിവാണ്. സെക്രട്ടറിയേറ്റ് കെട്ടിടം ആകെ പുതുക്കി പണിയാനാണ് പിണറായി വിജയൻ സർക്കാരിന്റെ പദ്ധതി. ഇതിനായി വിശദമായ മാസ്റ്റർപ്ലാൻ ഉണ്ടാക്കും. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജനുവരി 20…

    Read More »
Back to top button