• News

    മദ്യം വാങ്ങാന്‍ പോകാന്‍ ബൈക്ക് നല്‍കിയില്ല; യുവാക്കള്‍ കമ്പിവടികൊണ്ട് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു

    അമ്പലപ്പുഴ: മദ്യം വാങ്ങാന്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ പോകാന്‍ ബൈക്ക് നല്‍കാത്തതിന് യുവാക്കള്‍ കമ്പിവടികൊണ്ട് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു. കത്തികൊണ്ട് കൈയില്‍ കുത്തുകയും ചെയ്തു. പടഹാരത്ത് തച്ചംപിള്ളി എന്ന പേരില്‍ സ്‌റ്റേഷനറിക്കട നടത്തുന്ന അജയകുമാറാണ് ആക്രമണത്തിനിരയായത്.രണ്ടുദിവസം മുമ്പ് രണ്ടുപേര്‍ കടയിലെത്തി ബിവറേജസില്‍ പോകാന്‍ തന്റെ ബൈക്ക് ചോദിച്ചിരുന്നതായി അജയകുമാര്‍ പറഞ്ഞു. ഇതിലൊരാളെ അറിയാമായിരുന്നെങ്കിലും ബൈക്ക് നല്‍കിയില്ല. കഴിഞ്ഞദിവസം വൈകിട്ട് ഇതിലൊരാളും മറ്റൊരു യുവാവും കൂടി ബൈക്കില്‍ വന്ന് 500 രൂപ ഗൂഗിള്‍ പേ ചെയ്യാമെന്നും പകരം കറന്‍സിയായി തുക നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇവിടെ ഗൂഗിള്‍ പേ…

    Read More »
  • News

    വന്യജീവി ആക്രമണം, പൊലിഞ്ഞത് 260 മനുഷ്യജീവനുകള്‍

    മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് 2016 മുതല്‍ കഴിഞ്ഞ ജനുവരി വരെ 197 പേര്‍ക്കു കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായി വിവരാവകാശ രേഖ. കാട്ടുപന്നികള്‍മൂലം 53 പേര്‍ക്കും കടുവകള്‍മൂലം 10 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.അതേസമയം, പ്രതിരോധ സംവിധാനങ്ങള്‍ എത്ര ശതമാനം പ്രവര്‍ത്തനക്ഷമമാണ് എന്ന ചോദ്യത്തിനു വനംവകുപ്പിനു മറുപടിയില്ല. 2016 മേയ് മുതല്‍ കഴിഞ്ഞ ജനുവരി എട്ടു വരെ എത്ര ശതമാനം ഫെന്‍സിങ്ങും മറ്റു പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചെന്നും അതില്‍ എത്ര ശതമാനം പ്രവര്‍ത്തനക്ഷമമാണെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി ഉന്നയിച്ച ചോദ്യങ്ങള്‍ക്കു…

    Read More »
  • News

    തെങ്ങ് ചതിച്ചു, കാര്‍ ‘ജീവനൊടുക്കി’

    ഓടിക്കൊണ്ടിരുന്ന കാറില്‍ തേങ്ങ വീണു; തെങ്ങില്‍ ഇടിച്ച് കാര്‍ കത്തിനശിച്ചു തിരുവല്ല: തിരുമൂലപുരത്ത് ഓടികൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ തേങ്ങ വീണു. വെട്ടിച്ചപ്പോള്‍ നിയന്ത്രണംതെറ്റി മുന്നോട്ടുപോയ കാര്‍ അതേ തെങ്ങില്‍ ഇടിച്ചു കയറി കത്തി നശിച്ചു. കാര്‍ ഓടിച്ചിരുന്ന സ്ത്രീയും രണ്ടു കുട്ടികളും നേരിയ പരക്കുകളോടെ രക്ഷപ്പെട്ടു.തിരുമൂലപുരം കറ്റോട് റോഡില്‍ ഇരുവെള്ളിപ്ര പാഴൂര്‍ ഇറക്കത്ത് വളവില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംഭവം. ഇരുവെള്ളിപ്രപുറത്തേ പറമ്പില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി ഓള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. ബിജുവിന്റെ ഭാര്യ ജീനയാണു കാര്‍ ഓടിച്ചിരുന്നത്.പിന്‍സീറ്റില്‍ മക്കളായ ബിയ, ബിയോണ്‍ എന്നിവരും…

    Read More »
  • News

    ‘ഷഹബാസിനെ കൊല്ലും, ഞാന്‍ പറഞ്ഞാല്‍ കൊല്ലും.’ഞെട്ടിക്കുന്ന ചാറ്റുകള്‍ പുറത്ത്

    ‘അവന്റെ കണ്ണ് പോയിനോക്ക്്, കണ്ണൊന്നുമില്ല. അവരല്ലേ ഇങ്ങോട്ട് അടിക്കാന്‍ വന്നത്?’‘മരിച്ചുകഴിഞ്ഞാലും വല്യ വിഷയമൊന്നുമില്ല, കേസൊന്നും എടുക്കില്ല…’താമരശേരിയില്‍ വിദ്യാര്‍ഥികളുടെ സംഘട്ടനത്തിനിടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മുഹമ്മദ് ഷഹബാസ് (15) മരണമടഞ്ഞ സംഭവത്തിന്റെ ആസൂത്രണം വെളിവാക്കുന്ന അക്രമിസംഘത്തിന്റെ വോയ്‌സ് ചാറ്റുകള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ആസൂത്രണങ്ങളെല്ലാം നടന്നതെന്നു വ്യക്തമാക്കുന്ന നിര്‍ണായക ഇന്‍സ്റ്റഗ്രാം വോയ്‌സ് ചാറ്റുകളാണു പുറത്തുവന്നിരിക്കുന്നത്. വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയും അക്രമത്തിന് ആസൂത്രണങ്ങള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. താമരശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന പത്താം €ാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ…

    Read More »
  • News

    യു.ഡി.എഫിനു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല:വി.ഡി. സതീശന്‍

    കൊച്ചി: കേരളത്തില്‍ താന്‍ ഉള്‍പ്പെടെ ഒരു നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുന്‍ഗണന മുഖ്യമന്ത്രി ആകുന്നതിനാണെങ്കില്‍ യു.ഡി.എഫ്. തിരിച്ചുവരില്ലെന്നും അദ്ദേഹം പറഞ്ഞു.‘യു.ഡി.എഫിനെ നൂറു സീറ്റിലധികം ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിക്കുക എന്നതാണ് ചെയര്‍മാന്‍ എന്ന നിലയില്‍ മുന്‍ഗണന. അതു സഹപ്രവര്‍ത്തകരെയും നേതാക്കളെയും കൂട്ടി യോജിപ്പിച്ച് നിര്‍വഹിക്കും. അതുകൊണ്ടുതന്നെ ഒരു ചര്‍ച്ചയിലും മാധ്യമങ്ങള്‍ എന്റെ പേരു ചേര്‍ക്കരുത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു ഹൈക്കമാന്‍ഡാണ്. അതിനു ചില രീതികളുണ്ട്. കേരളത്തിലെ ചില മാധ്യമങ്ങള്‍ സി.പി.എമ്മിന്റെ ഭാഷ്യം വില്‍ക്കുന്നുണ്ട്. അതാണ് കോണ്‍ഗ്രസിനെതിരായ വാര്‍ത്തകളായി പുറത്തുവരുന്നത്. ലഹരി മാഫിയയ്ക്കു രാഷ്ട്രീയ…

    Read More »
  • News

    അടുത്ത തെരഞ്ഞെടുപ്പിലും പിണറായി തന്നെ സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി, പ്രത്യേക അനുമതിക്കായി സിപിഎം

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍നിര്‍ത്തി ഹാട്രിക്ക് ഭരണം നേടാനുള്ള മാസ്റ്റര്‍ പ്ലാന്‍ ഈ മാസം ആറു മുതല്‍ ഒന്‍പതു വരെ കൊല്ലത്തു നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനം തയാറാക്കും. ഇതിന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് പ്രത്യേക അനുമതി സിപിഎം തേടും.യു.ഡി.എഫിലെ പടലപിണക്കങ്ങളും മുഖ്യമന്ത്രി ആരാകും എന്നതിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളും മൂന്നാം ഭരണത്തിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണു സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. പിണറായി വിജയന്‍തന്നെ നായകനായി വന്നാല്‍ മൂന്നാം തവണയും ഭരണം പിടിക്കാന്‍ കഴിയുമെന്നാണു സി.പി.എമ്മിന്റെ പ്രതീക്ഷ. പാര്‍ട്ടിയിലും ഭരണത്തിലും പദവികള്‍ ലഭിക്കുന്നതിനു സി.പി.എം. നിശ്ചയിച്ച…

    Read More »
  • Face to Face

    സമ്മതമെങ്കില്‍ എലിസബത്തിനെ കല്യാണംകഴിക്കാന്‍ ഞാന്‍ തയ്യാര്‍ ആറാട്ടണ്ണന്‍

    ഡോക്ടര്‍ എലിസബത്ത് ഉദയനെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. സോഷ്യല്‍ മീഡിയ താരമായ ആറാട്ടണ്ണന്‍ തന്റെ പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നടന്‍ ബാലയുടെ മുന്‍ പങ്കാളിയാണ് എലിസബത്ത്. എലിസബത്തിന് താല്‍പര്യമുണ്ടെങ്കില്‍ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. എലിസബത്തിനെ ബന്ധപ്പെടാന്‍ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെയാണ് പബ്ലിക്കായി ഇക്കാര്യം പറയാന്‍ തീരുമാനിച്ചതെന്നും ആറാട്ടണ്ണന്‍ പറയുന്നുണ്ട്. സന്തോഷ് വര്‍ക്കിയുടെ വാക്കുകളിലേക്ക്. ”ഞാന്‍ നിങ്ങളുടെ വീഡിയോസ് കണ്ടു. നിങ്ങള്‍ പറഞ്ഞ പല കാര്യത്തിനും ഞാന്‍ സാക്ഷിയായിരുന്നു. നിങ്ങളുടെ…

    Read More »
  • Uncategorized

    യുകെയിൽ മലയാളികൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ

    മുഖ്യമന്ത്രിയുമായി വെയിൽസ് ഹെൽത്ത്, സോഷ്യൽ കെയർ സെക്രട്ടറിയുടെ കൂടിക്കാഴ്ച തിരുവനന്തപുരം: വെയിൽസിലെ (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. 2025-ൽ കേരളത്തിൽ നിന്നു 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. കേരളത്തോടുള്ള സഹകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ കൂടിക്കാഴ്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.ഒരു വർഷത്തിനുള്ളിൽ 350-ലധികം ആരോഗ്യപ്രവർത്തകരാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലൂടെ വെയിൽസിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകർ…

    Read More »
  • Face to Face

    28-ാം വയസില്‍ അമ്മയായ തനിക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല

    തമിഴ് സിനിമാമേഖലയില്‍ നടിമാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതികരിച്ച് നടി ജ്യോതിക. ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് ജ്യോതിക പറഞ്ഞു. നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസായ ‘ഡബ്ബ കാര്‍ട്ടലി’ന്റെ പ്രമോഷനോട് അനുബന്ധിച്ച് ഫീവര്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വലിയ നടന്മാര്‍ക്ക് വേണ്ടി വലിയ സിനിമകളുണ്ടാക്കുന്ന സംവിധായകരാണുള്ളത്. സ്ത്രീ അഭിനേതാക്കള്‍ക്ക് വേണ്ടി സിനിമ എടുക്കുന്ന വലിയ സംവിധായകര്‍ ഇന്നില്ല. പുരുഷ താരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകരിക്കപ്പെടുമ്പോള്‍, നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ല. 28-ാം വയസില്‍ അമ്മയായ തനിക്ക് പിന്നീട് വലിയ…

    Read More »
  • News

    ഗോവയിൽ നിന്നെത്തിയ യുവാവിൽ നിന്നും പിടികൂടിയത് 11 ലിറ്റര്‍ മദ്യം

    തിരുവനന്തപുരം: കല്ലമ്പലത്ത് ഗോവയിൽ നിന്നു 11 ലിറ്റര്‍ മദ്യം കടത്തിയ യുവാവ് പിടിയിലായി. ഞാറയിൽകോണം സ്വദേശി നിഷാദാണ് പിടിയിലായത്. ഗോവയിൽ നിന്ന് മദ്യം ട്രെയിൻ മാര്‍ഗം കൊല്ലത്ത് എത്തിച്ച ശേഷം അവിടെ നിന്ന് കെഎസ്ആര്‍ടിസിബസിൽ കല്ലമ്പലത്ത് എത്തിച്ചപ്പോഴാണ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബസ് തട‌ഞ്ഞ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിഷാദിന് 45 വയസാണ് പ്രായം. കേരളത്തിൽ നികുതി അടയ്ക്കാത്ത മദ്യക്കുപ്പികളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഉത്സവ സീസണായതിനാൽ ഉത്സവ പറമ്പുകളിൽ മദ്യമെത്തിച്ച് വിൽക്കുന്നതാണ്…

    Read More »
Back to top button