• News

    ഡോ.ജോർജിൻ്റെ മരണം ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു; പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും തളർത്തി

    ജീവനൊടുക്കിയ പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിന്റെ ഫാംഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തനിക്ക് പ്രായമായെന്നും അതിനെ തുടർന്ന് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ പറയുന്നു. പഴയത് പോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോര്‍ജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നു. അടുത്തിടെ ഡോക്ടർ ജോർജ്ജിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം…

    Read More »
  • News

    സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം പി വി അന്‍വറിനെതിരെ കേസ്

    മലപ്പുറം: സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസ്. ചുങ്കത്തറയില്‍ വെച്ച് ഭീഷണി പ്രസംഗം നടത്തിയതിനാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സിപിഐഎം നേതൃത്വം നല്‍കിയ പരാതിയില്‍ എടക്കര പൊലീസാണ് കേസെടുത്തത്. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെയും പൊലീസ് കേസെടുത്തു. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി പ്രസംഗം. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഐഎം നേതാക്കള്‍ക്കുള്ള സൂചനയാണിതെന്നും അദ്ദേഹം…

    Read More »
  • News

    സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് കുടയും കോട്ടും വാങ്ങി നൽകി സുരേഷ് ഗോപി

    കനത്ത മഴയിലും ആവേശം ചോരാതെ സെക്രട്ടറിയേറ്റിനു മുന്നിൽ  സമരം ചെയ്യുന്ന ആശാപ്രവർത്തകർക്ക് കോട്ടും കുടയും വാങ്ങി നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ന് സമരക്കാരെ സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശാ പ്രവർത്തകരുടെ സമരത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നും പറഞ്ഞു. ആശാ പ്രവർത്തകരോട് സർക്കാർ കാണിക്കുന്നത് കനത്ത നീതികേടാണെന്നും അദ്ദേഹം ആരോപിച്ചു. തലസ്ഥാന ജില്ലയിൽ മഴ തോരാതെ പെയ്യുകയാണ്. സെക്രട്ടറിയേറ്റിലെ ആശാ പ്രവർത്തകരുടെ സമരവേദിയിലെ പന്തലുകൾ പുലർച്ചെ മൂന്നുമണിക്ക് പോലീസ് എത്തി നീക്കം ചെയ്തിരുന്നു. ആശാ പ്രവർത്തകരെ വിളിച്ചുണർത്തിയ ശേഷമാണ് പോലീസ്…

    Read More »
  • World

    രഞ്ജി ഫൈനല്‍: വിദര്‍ഭയ്ക്ക് മൂന്നാം കിരീടം

    സമനിലയ്ക്ക് സമ്മതിച്ച് ഇരു ടീമുകളും! രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. കേരളത്തിനെതിരായ ഫൈനലില്‍ സമനിലയില്‍ അവസാനിച്ചതോടെയാണ് വിദര്‍ഭ കിരീടം നേടിയത്. അവരുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. കേരളം രഞ്ജി ട്രോഫി ആദ്യ കിരീടത്തിനായി ഇനിയും കാത്തിരിക്കണം. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ചാംപ്യന്മാരാകുന്നത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു അവര്‍ക്ക്. രണ്ടാം ഇന്നിംഗ്‌സിലെ സ്‌കോര്‍…

    Read More »
  • News

    അഫാൻ മറ്റു രണ്ടുപേരെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു?

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ മറ്റു രണ്ടുപേരെ കൂടി കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നതായി റിപ്പോർട്ട്. അഫാൻ പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം ഉള്ളതെന്നാണ് സൂചന. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി. അഫാൻ മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്‍റെ മൊഴി. തട്ടത്തുമലയിലുള്ള…

    Read More »
  • Face to Face

    ജീവന്‍പോലും അടിച്ചുപോവാം, അനുഭവങ്ങള്‍ പങ്കുവെച്ച് ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍

    നടന്‍ ബാലയ്ക്കെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. തന്റെ ജീവന്‍പോലും അപകടത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, സാമൂഹികമാധ്യമങ്ങളില്‍ താന്‍ പങ്കുവെക്കുന്ന വീഡിയോകള്‍ തനിക്ക് പറയാനുള്ള അവസാനമൊഴികളായി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. 30 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള പുതിയ വീഡിയോയിലാണ് കൂടുതല്‍ ആരോപണങ്ങള്‍ ഉള്ളത്. വിവിധ യൂട്യൂബ് വീഡിയോകള്‍ക്ക് താഴെയള്ള കമന്റുകള്‍ക്ക് മറുപടിയായാണ് എലിസബത്ത് പുതിയ വീഡിയോ പങ്കുവെച്ചത്. നേരത്തെ, സ്ഥിരമായി കസ്തൂരി എന്ന പേരിലെ അക്കൗണ്ടില്‍നിന്നുള്ള കമന്റുകള്‍ക്കാണ് മറുപടി പറഞ്ഞിരുന്നത്. പുതിയ വീഡിയോയില്‍ സമാന കമന്റുകളിടുന്ന മറ്റുള്ള അക്കൗണ്ടുകള്‍ക്കും എലിസബത്ത് മറുപടി…

    Read More »
  • Face to Face

    75 കോടി പ്രതിഫലം, ശിവകാര്‍ത്തികേയന്‍ തിമിഴില്‍ കിങ്

    തമിഴകത്തിന്റെ മുന്‍നിര നായകനിരയിലേക്ക് അല്ലെങ്കില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. വിജയ് സിനിമ ഒഴിവാക്കി രാഷ്ട്രീയത്തിലേക്കും അജിത് കുമാര്‍ എന്ന തല അജിത്ത് സിനിമയെക്കാള്‍ കൂടുതല്‍ പ്രാധാന്യം കാര്‍ റേസിങ്ങിലും നല്‍കിയതിലൂടെ തമിഴകത്തിന്റെ പുതിയ താര രാജാവായി ശിവകാര്‍ത്തികേയന്‍. 2024 മുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയ ശിവകാര്‍ത്തികേയന്‍ അവസാനം തിയേറ്ററിലെത്തിയ അമരന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 300 കോടിയില്‍ അധികം കളക്ഷന്‍ ആണ്. വരാനിരിക്കുന്നത് എ ആര്‍ മുരുക ദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയും ഒപ്പം സുധാ കൊങ്ങര ചിത്രവുമാണ്. ഇതോടുകൂടി തമിഴകത്തില്‍…

    Read More »
  • World

    പുടിനുമായി കളിക്കണം, മരിയ ഷറപ്പോവയുടെ ആഗ്രഹങ്ങള്‍

    ഇന്നും ദശലക്ഷക്കണക്കിന് ആരാധകരുള്ള ടെന്നിസ് ഇതിഹാസമാണ് റഷ്യയുടെ മരിയ ഷറപ്പോവ. ഒരുകാലത്തെ ലോക ഒന്നാം നമ്പര്‍ താരം. 36 വേള്‍ഡ് ടൈറ്റിലുകള്‍ താരത്തിന്റെ പേരിലുണ്ട്. ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടങ്ങളില്‍ ഷറപ്പോവ മുത്തമിട്ടിട്ടുമുണ്ട്.ഷറപ്പോവയുടെ മത്സരങ്ങള്‍ ഇപ്പോഴും റീവാച്ച് ചെയ്യുന്ന, ടെന്നിസിനെ അത്രയേറെ സ്നേഹിക്കുന്ന വലിയ സമൂഹമുണ്ട്. ചില കൗതുകകരമായ സ്വപ്നങ്ങള്‍ കൂടി കൂടെ കൊണ്ടുനടക്കുന്ന താരമാണ് മരിയ. സാധാരണയായി അഭിമുഖങ്ങളില്‍ ടെന്നിസ് താരങ്ങളുടെ നേര്‍ക്ക് സ്ഥിരമായി ഉയരുന്ന ചോദ്യമാണ്, ഒരു ഡബിള്‍സ് മത്സരത്തില്‍ ഒപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്ന…

    Read More »
  • News

    വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ മൊഴിയുടെയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

    തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ മൊഴിയുടെയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാൻ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാന്റെ മൊഴിയിൽ പറയുന്നത്. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്ആശുപത്രിയിൽ അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് പ്രതി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ബന്ധുക്കളോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിൽ അവരോട് പക തോന്നിയെന്നും അഫാൻ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന,…

    Read More »
  • News

    മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഈയാഴ്ച ചേരും

    മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതി സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈയാഴ്ച യോഗം ചേരും. പിരിച്ചുവിട്ട മേല്‍നോട്ട സമിതി നിര്‍ദേശിച്ച കാര്യങ്ങളില്‍ എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്നു ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍പഴ്‌സണ്‍ അധ്യക്ഷനായ പുതിയ മേല്‍നോട്ട സമിതി കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചന തുടങ്ങി.ഡാം സൈറ്റിലേക്കുള്ള വഴിയിലെ മരങ്ങള്‍ മുറിച്ചുനീക്കണമെന്നും ബേബി ഡാം ബലപ്പെടുത്തണമെന്നും കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായ പഴയ മേല്‍നോട്ട സമിതി കേരളത്തോടു നിര്‍ദേശിച്ചിരുന്നു. പക്ഷേ, കേരളം ഇതു നടപ്പാക്കിയിട്ടില്ല. തര്‍ക്ക…

    Read More »
Back to top button