-
Face to Face
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ഇന്ത്യന്‍ സിനിമയില്‍ എത്തുന്നു
ഹൈദരാബാദ്: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് താരം നിഥിന്‍ നായകനായി വരാനിരിക്കുന്ന ചിത്രമായ റോബിൻഹുഡിൽ അതിഥി വേഷത്തിൽ എത്തും. 2024 സെപ്റ്റംബറിലെ ചിത്രത്തിന്‍റെ ഓസ്‌ട്രേലിയ ഷെഡ്യൂളിനിടെ വാര്‍ണറുടെ ചിത്രത്തിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചതായാണ് റിപ്പോർട്ട്. ചിത്രത്തിന്‍റെ നിർമ്മാതാവ് രവിശങ്കർ സംഭവം സ്ഥിരീകരിച്ചു “ഡേവിഡ് വാർണർ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്, അത് ആവേശകരമാണ്” അദ്ദേഹം അടുത്തിടെ ഒരു ചടങ്ങില്‍ പറഞ്ഞു. ഐപിഎൽ സമയത്ത് സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്) ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്ന സമയത്ത് ഡേവിഡ് വാർണർ തെലുങ്ക് പ്രേക്ഷകർക്കിടയിൽ വളരെ ജനപ്രിയമായ മുഖമായിരുന്നു. …
Read More » -
News
സെലൻസ്കിയ്ക്ക് ട്രംപിൻ്റെ മറുപടി; യുക്രെയ്നുള്ള സൈനിക സഹായം നിർത്തി അമേരിക്ക
യുക്രെയ്നുളള എല്ലാ സൈനിക സഹായങ്ങളും അമേരിക്ക നിർത്തിവച്ചതായി വൈറ്റ് ഹൗസ്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വാക്കുതർക്കത്തിൽ കലാശിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനം. സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. ‘നമ്മുടെ പങ്കാളികളും ആ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരായിരിക്കേണ്ടത് അത്യാവശ്യമാണ്. യുക്രെയ്നുളള എല്ലാ സൈനിക സഹായങ്ങളും നിർത്തിവെയ്ക്കുന്നത് താത്കാലികമായി മാത്രമാണ്. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ വളരെ അകലെയാണെന്ന് സെലെൻസ്‌കി അടുത്തിടെ പറയുകയുണ്ടായി. സെലെൻസ്‌കി- ട്രംപ് ബന്ധം വഷളായിട്ടും അമേരിക്ക യുക്രെയ്‌നുളള സഹായത്തിൽ വിട്ടുവീഴ്ച ചെയ്തില്ലെന്നും’ വൈറ്റ് ഹൗസ്…
Read More » -
News
ചെന്നൈ തുറമുഖത്തെ പിന്തള്ളി,വിഴിഞ്ഞം @ നമ്പർ 1
വിഴിഞ്ഞം തുറമുഖത്തിന് ചരിത്ര നേട്ടം. ഇന്ത്യയിലെ തെക്ക്, കിഴക്കൻ തുറമുഖങ്ങളിൽ ചരക്ക് നീക്കത്തിൽ ഫെബ്രുവരി മാസം ഒന്നാം സ്ഥാനമെന്ന നേട്ടമാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ജനുവരിയിൽ രണ്ടാം സ്ഥാനത്തായിരുന്നു വിഴിഞ്ഞം. ഫെബ്രുവരിയിൽ 40 കപ്പലുകളിൽ നിന്നായി വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത് 78833 കണ്ടെയ്നറുകളാണ്. ഇതോടെയാണ് വിഴിഞ്ഞം ഇന്ത്യയിലെ തെക്ക് കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയാണെന്നും കേരളത്തിന്റെ വികസനത്തിൽ…
Read More » -
News
ഡൽഹിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെപ്പ്; അഞ്ചുപേർക്ക് പരിക്ക്
വടക്കുകിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ പ്രദേശത്ത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി പൊലീസ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജ്യോതി നഗറിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജ്യോതി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ശത്രുതയോ വ്യക്തിവൈരാഗ്യമോ ആണോ വെടിവെപ്പിന് പിന്നിലെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി, പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. കൂടുതൽ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രദേശത്ത് സുരക്ഷാ…
Read More » -
News
ഭർത്താവിൻ്റെ വീട്ടിൽ 20കാരി ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് പിന്നിൽ ഭർത്താവിൻ്റെ മാനസിക പീഡനമെന്ന് കുടുംബം
കാസര്‍കോട്: കാസര്‍കോട് പടന്ന വലിയപറമ്പ് സ്വദേശിയായ നികിത ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. മാനസിക പീഡനമാണ് കാരണമെന്നാണ് പരാതി. കേസ് അന്വേഷണത്തില്‍ തളിപ്പറമ്പ് പോലീസ് മെല്ലെ പോക്ക് നയം സ്വീകരിക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം 17 നാണ് വലിയപറമ്പ് ബീച്ചാരക്കടവ് സ്വദേശിയായ കെപി നികിത തളിപ്പറമ്പ് നണിച്ചേരിയിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിക്കുന്നത്. തളിപ്പറമ്പ് ലൂര്‍ദ്ദ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു 20 വയസുകാരിയായ നികിത. മരണത്തിന് പിന്നില്‍ പ്രവാസിയായ ഭര്‍ത്താവ് വൈശാഖിന്‍റെ മാനസിക പീഡനമാണെന്നാണ് ഉയർന്നു വരുന്ന ആരോപണം. തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടും…
Read More » -
News
സഭയിൽ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; അധികകാലം ഓഫീസിൽ ഇരിക്കാമെന്ന് ആരോഗ്യമന്ത്രി കരുതേണ്ട
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണച്ച് സർക്കാരിനെതിരേയും ആരോഗ്യ മന്ത്രി വീണ ജോർജിനെതിരേയും ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആശ വർക്കർമാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എൽഡിഎഫിൻ്റെ പ്രകടനപത്രികയിൽ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ബക്കറ്റ് പിരിവിന്റെ പേര് പറയുന്നവർ കൊലയാളികൾക്ക് വേണ്ടി പിരിവ് നടത്തിയവർ ആണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരോട് സംസാരിക്കാൻ തയ്യാറായോ?. ഓഫീസ് ടൈമിൽ വോട്ട് ചോദിച്ചാണോ ഈ സഭയിൽ…
Read More » -
Face to Face
അലംകൃതയും ഞാനും കാത്തിരിക്കുന്നുണ്ട്! അത് മറക്കല്ലേ എന്ന് സുപ്രിയ മേനോന്‍! പൃഥ്വിരാജിന്റെ പോസ്റ്റ് വൈറലാവാന്‍ കാരണം?
അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. എഞ്ചീനിയറിംഗ് പഠനം അവസാന ഘട്ടമായപ്പോഴായിരുന്നു സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചത്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിയെ പ്രേക്ഷക ലോകം ഏറ്റെടുത്തത്. ഏത് തരം വേഷവും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് ചുരുങ്ങിയ കാലംകൊണ്ട് തന്നെ പൃഥ്വി തെളിയിച്ചിരുന്നു. നടനായാണ് അരങ്ങേറിയതെങ്കിലും ഇന്ന് സിനിമയുടെ സമസ്ത മേഖലകളിലും പൃഥ്വിയുടെ സാന്നിധ്യമുണ്ട്. സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. സ്വന്തമായി നിര്‍മ്മാണക്കമ്പനിയുമായും താന്‍ എത്തുമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൃഥ്വി പറഞ്ഞിരുന്നു. സിനിമയിലെത്തി വൈകാതെ തന്നെ മനസിലെ ആഗ്രഹങ്ങള്‍ ഓരോന്നായി സാക്ഷാത്ക്കരിക്കുകയായിരുന്നു അദ്ദേഹം. ലൂസിഫറിലൂടെയായിരുന്നു സംവിധായകനായി…
Read More » -
News
പിണറായിക്ക് ഇളവ് ! പ്രായപരിധി ബാധകമാകില്ല; സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും
ദില്ലി : കേരളാ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്താനും ധാരണയായെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകണം. അതിനാൽ ഇപിക്കും തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം. കേരളത്തിലാണ് സിപിഎമ്മിന് നിലവിൽ ഭരണമുള്ളത്. അതിനാൽ കേരളത്തിൽ ഭരണം നിലനിർത്തുകയെന്നത് ദേശീയ…
Read More » -
News
ഷഹബാസ് കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ
കോഴിക്കോട്: താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. കൂടുതൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടോയെന്നതിൽ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ മുതിർന്ന ആളുകൾക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്നതിനാൽ ഇതിനുശേഷമായിരിക്കും വിശദമായ മൊഴിയെടുപ്പെന്നാണ് വിവരം. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇവ വിശദമായി പരിശോധിക്കുകയാണ്. ഇൻസ്റ്റാഗ്രാമിന് പുറമെ മറ്റ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികൾക്ക് ഗ്രൂപ്പുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെങ്കിലും ഇത് ആസൂത്രണം ചെയ്യുന്നതിലും…
Read More » -
News
ആശാവർക്കർമാരുടെ രാപകൽ സമരം 23ാം ദിവസത്തിലേയ്ക്ക്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപകൽ സമരം 23ാം ദിവസത്തിലേയ്ക്ക്. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. ഇന്നലെ ശ്രദ്ധക്ഷണിക്കലായി സർക്കാർ വിഷയം അവതരിപ്പിച്ചിരുന്നു. സർക്കാർ ഫണ്ട് നൽകുന്നില്ലെന്നായിരുന്നു പ്രധാന വിശദീകരണം. ഇന്നലെ ആശാവർക്കർമാർ നിയമസഭാ മാർച്ച് നടത്തിയിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാവർക്കർമാരുടെ സമരം. ഇതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരപ്പന്തൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട്…
Read More »