-
World
പന്തെറിയുന്നതിനിടെ ജഡേജയുടെ കൈയ്യിലെ ടേപ്പ് അഴിക്കാന്‍ ആവശ്യപ്പെട്ട് അംപയര്‍, ഓടിയെത്തി രോഹിത്തും കോലിയും
ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയോട് കൈയ്യിലെ ടേപ്പ് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ട് അംപയര്‍. ഓണ്‍ ഫീല്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്താണ് ജഡേജ പന്തെറിയുന്നതിനിടെ താരത്തിന്റെ കൈയില്‍ നിന്ന് ടേപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഓസീസ് ബാറ്റിങ്ങിന്‍റെ 19-ാം ഓവര്‍ എറിയാന്‍ ജഡേജ എത്തിയപ്പോഴായിരുന്നു സംഭവം. ഒരു ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നതുകാരണമാണ് ജഡേജ തന്റെ ഇടതുകൈത്തണ്ടയില്‍ ടേപ്പ് ചുറ്റിയെത്തിയത്. പക്ഷേ ഫീല്‍ഡ് അംപയര്‍ ഇല്ലിങ്‌വര്‍ത്ത് അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ടേപ്പ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അംപയറുടെ ഇടപെടലിന് മുമ്പ് ജഡേജ…
Read More » -
News
ബോഡി ബിൽഡിംഗ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി
തിരുവനന്തപുരം: ബോഡി ബിൽഡിംഗ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. മന്ത്രിസഭാ തീരുമാനത്തിനെതിരെ നൽകിയ ഹർജിയിൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ അനുവദിച്ചു. ഇതോടെ അന്തിമ തീരുമാനമാകുന്നത് വരെ നിയമനവുമായി മുന്നോട്ട് പോകാനാവില്ല. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വ, ചിത്തരേശൻ നടേശൻ എന്നിവർക്ക് ഇൻസ്‌പെക്‌ടർ തസ്‌തികയിൽ നിയമനം നൽകാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഒളിമ്പിക്‌സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികൾക്ക് ആംഡ് പൊലീസ് ഇൻസ്ർപെക്‌ടർമാരായി നിയമനം നൽകാനായിരുന്നു സർക്കാർ നീക്കം. അന്താരാഷ്‌ട്ര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ…
Read More » -
News
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ജയിലിലേക്ക്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. 8 ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്ന് മാറ്റുന്നത്. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്. നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാന് ഇല്ല. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ കണ്ടെത്തിയിരുന്നു. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ…
Read More » -
News
എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ഇപി ജയരാജൻ തന്നെ വിമര്‍ശിക്കുന്നതിലൂടെ ജീവിച്ചിരിക്കുന്നതിൽ സന്തോഷമുണ്ട്. തന്‍റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിദ്ധാര്‍ത്ഥൻ എന്ന വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്നും നേതൃത്വം നൽകിയത് എസ്എഫ്ഐക്കാരാണെന്നും ആന്‍റി റാഗിങ് സ്ക്വാഡ് 97 പേരുടെ മൊഴിയെടുത്തിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.…
Read More » -
Face to Face
രാജമൗലി പടം തന്നെ; പൃഥ്വിയുടെ സസ്പെൻസ് പൊട്ടിച്ച് അമ്മ മല്ലിക സുകുമാരൻ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. ഈ മാസം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. ഇതിനിടെ തന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. സംവിധാനം ചെയ്ത സിനിമ പൂർത്തിയാക്കി കെെമാറിയെന്നും ഇനി നടനെന്ന നിലയിൽ പുതിയ ഭാവമാണെന്നുമാണ് പൃഥ്വി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ഒപ്പം മറ്റൊരു ഭാഷയിൽ സംഭാഷണം പറയേണ്ടതിനെക്കുറിച്ചുള്ള പരിഭ്രമവും താരം പങ്കുവച്ചിട്ടുണ്ട്. നടന്റെ പുതിയ ചിത്രം ആരുടെ കൂടെയാണെന്ന് ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെ പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലികയുടെ കമന്റാണ് സോഷ്യൽ…
Read More » -
World
14ാം തവണയും ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ്
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനൽ ലക്ഷ്യമിട്ട് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ഇതോടെ ഓസ്‌ട്രോലിയ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയെ ഫീൽഡിംഗിന് അയച്ചു. തുടർച്ചയായ 14ാം തവണയാണ് ഇന്ത്യയ്ക്ക് ഏകദിനത്തിൽ ടോസ് നഷ്ടപ്പെടുന്നത്. ഇന്ത്യൻ ടീം മാറ്റമില്ലാതെ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഓസീസ് രണ്ട് മാറ്റങ്ങളോടെയാണ് കളിക്കുന്നത്. കളിച്ച 3 മത്സരങ്ങളും എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ സ്പിൻ ആക്രമണമാകും ഓസീസിന്റെ പ്രധാന വെല്ലുവിളി. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ഓസ്‌ട്രേലിയ സെമിക്ക് യോഗ്യത നേടിയത്.…
Read More » -
News
ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന്; കെ.സുരേന്ദ്രൻ
തിരുവനന്തപുരം:ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ജനങ്ങൾ ആശാവർക്കർമാർക്കൊപ്പമാണ്. കേരള ജനത ഒറ്റക്കെട്ടായാണ് ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നതെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിൽ അശ്ലീലം കാണുന്നവർ സാമൂഹ്യവിരുദ്ധരാണ്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകിയവരാണ് ആശാവർക്കർമാർ. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻഎച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിൻ്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ 16% തുകയാണ് കേരളത്തിന് അധികമായി അനുവദിച്ചത്.…
Read More » -
World
കേരള ക്രിക്കറ്റ് ടീമിന് ഇന്ന് ഗംഭീര സ്വീകരണം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ റണ്ണേഴ്‌സ് അപ്പായി തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിന് ഉജ്വല സ്വീകരണം. തിരുവനന്തപുരത്ത് എത്തിയ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ടീമിനെ സംസ്ഥാന സര്‍ക്കാരും ഇന്ന് അനുമോദിക്കും. ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി കിരീടത്തിന് തൊട്ടരികെയെത്തിയ കേരള ടീം നാഗ്പൂരില്‍ നിന്ന് പ്രത്യേകവിമാനത്തില്‍ തിരിച്ചെത്തിയത് നാടിന്റെ മുഴുവന്‍ സ്‌നേഹത്തിലേക്ക്. കിരീടമെന്ന മോഹം ബാക്കിയാക്കിയാണ് സ്വന്തം നാട്ടിലേക്ക് എത്തിയതെങ്കിലും കാഴ്ച്ച വെച്ച വീറിനും പോരിനും ലഭിച്ച വരവേല്‍പ്പ് ടീം അംഗങ്ങളെ ആവേശഭരിതരാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്തും ടീമിന്…
Read More » -
News
പിണറായി വിജയന് ഇളവ് നൽകുന്നതിനെതിരെ ഇപി ജയരാജൻ
പ്രായപരിധി ചർച്ചാ വിഷയമല്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കവെയാണ് പ്രായപരിധിയുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ അഭിപ്രായം പറഞ്ഞത്. ഇളവ് ഒരാൾക്ക് എന്ന് പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പൊതുവെ എടുക്കുന്ന നിലപാട് പുതിയ നേതൃശക്തികളെ ഉയർത്തി കൊണ്ടുവരിക എന്നതാണ്. അതിനുളള നടപടികൾ സ്വീകരിക്കും. പ്രായപരിധി എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച ഒന്നാണ്. അത് നിയമപരമായ പരിരക്ഷയുടെ ഭാഗമായിട്ടുളളതല്ല. ഈ വിഷയത്തിൽ സഹകരണ മേഖലയിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.സഹകരണ മേഖലയിൽ ഒരാൾ…
Read More » -
News
കഴക്കൂട്ടത്ത് കാണാതായ ഹോട്ടൽ ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം ആർ എൽ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രാമപ്പ പൂജാരിയുടെ മകൻ സഞ്ജീവ (44) ആണ് മരിച്ചത്. ഇയാളെ പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസിച്ചിരുന്ന സ്ഥലത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ശുചിമുറിയുടെ വാതിൽ തകർത്താണ് പൊലീസ് അകത്ത് കടന്നത്. കർണാടക സ്വദേശിയാണ്. ഇന്നലെ ആയിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കഴക്കൂട്ടം പൊലീസ്…
Read More »