-
Kerala
കൊച്ചിയില്‍ അര്‍ധരാത്രി മിന്നല്‍ പരിശോധന; ലഹരി ഉപയോഗിച്ചവര്‍ അടക്കം 300 പേര്‍ പിടിയില്‍, മദ്യപിച്ച് വാഹനമോടിച്ച 193 പേരും കുടുങ്ങി
കൊച്ചി: മയക്കുമരുന്ന് ഉപയോഗം തടയാന്‍ ലക്ഷ്യമിട്ട് കൊച്ചി നഗരത്തില്‍ അര്‍ധരാത്രിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ലഹരി കടത്തിയവരും ഉപയോഗിച്ചവരും അടക്കം 300 പേരെ പൊലീസ് പിടികൂടി. എംഡിഎംഎയും ഹഷീഷ് ഓയിലും അടക്കമാണ് പിടിച്ചെടുത്തത്. മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 193 പേരും കുടുങ്ങി. മിന്നല്‍ പരിശോധന രാത്രി മുതല്‍ പുലര്‍ച്ചെ വരെ നീണ്ടു. ലഹരിമരുന്നിന്റെ ഉപയോഗം കൂടുന്നു എന്നും യുവാക്കള്‍ ഇതിന് അടിപ്പെടുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കൊച്ചി നഗരത്തില്‍ സിറ്റി പൊലീസ് പരിശോധന കര്‍ശനമാക്കിയത്. വാരാന്ത്യത്തില്‍ യുവാക്കള്‍ നഗരത്തിന്റെ പല പ്രദേശങ്ങളിലും തമ്പടിക്കുന്നതായും അവിടെ…
Read More » -
Uncategorized
ആറ്റുകാൽ ക്ഷേത്രത്തിൽ വനിതാ പൊലീസുകാരെ ആക്രമിച്ച് സിപിഎം കൗൺസിലർ; ഇഷ്ടക്കാരെ വരിനിൽക്കാതെ കയറ്റിവിട്ടു, അസഭ്യം, കേസ്
തിരുവനന്തപുരം∙ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടെ രണ്ട് വനിതാ പൊലീസുകാരെ ആക്രമിച്ച് പരുക്കേൽപ്പിച്ച സിപിഎം കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണിക്കൃഷ്ണനെതിരെയാണ് ഫോർട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ക്ഷേത്രത്തിൽ തിരക്കുള്ള സമയത്ത് വരിനിൽക്കാതെ തന്റെ ഇഷ്ടക്കാരെ കൗൺസിലർ കടത്തിവിടാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. ഡിവൈഎഫ്ഐ നേതാവു കൂടിയായ കൗൺസിലർ ഉണ്ണിക്കൃഷ്ണൻ പതിവായി ഇത്തരത്തിൽ ആൾക്കാരെ കടത്തിവിടാൻ ശ്രമിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. അൽപം കാത്തുനിൽക്കാൻ ഇവരോട് സ്ഥലത്തുണ്ടായിരുന്ന എസ്ഐ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ കൗൺസിലർ…
Read More » -
Cinema
‘സ്നേഹം മാത്രം മതിയെന്ന്’ പറഞ്ഞ് നയന്‍താര ഉപേക്ഷിച്ച പദവി
ചെന്നൈ: സിനിമയിൽ നടിമാര്‍ നടന്മാര്‍ക്ക് തുല്യമായ വിജയങ്ങൾ നേടുന്നത് അപൂർവമാണ്. സാവിത്രി, ശ്രീദേവി തുടങ്ങിയ ചില ഐതിഹാസിക നടിമാരുടെ പേരുകളാണ് ഇതിന് ഒരു അപവാദം. സമകാലികമായി നയന്‍താരയെ ഇത്തരത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ഇനി മുതല്‍ ആ പദവി ചേര്‍ത്ത് വിളിക്കരുതെന്ന് താരം അഭ്യര്‍ത്ഥിച്ചു. എങ്ങനെയാണ് നയന്‍താരയ്ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കിട്ടിയത്. ഡയാന കുര്യനായിരുന്ന താരം നയന്‍താര എന്ന പേരിലാണ് സിനിമാ രംഗത്ത് എത്തിയത്. തുടക്കത്തിൽ ഒരു ടെലിവിഷൻ ഹോസ്റ്റായി ജോലി ചെയ്തിരുന്ന നയന്‍സ് മോഡലിംഗിലൂടെയും…
Read More » -
Uncategorized
ഷഹബാസിൻ്റെ ആഗ്രഹം പൂർത്തിയാക്കാൻ പൂർവവിദ്യാർത്ഥികൾ; കുടുംബത്തിന് വീടുവെച്ച് നൽകും
താമരശ്ശേരിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീട് വെച്ച് നൽകും. വീടിൻ്റെ പണി പൂർത്തിയാക്കാൻ പുർവ വിദ്യാർത്ഥികൾ പണം നൽകും. പിതാവ് ഇഖ്ബാലിനെ വീട്ടിലെത്തി വിവരം അറിയിച്ചു. ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം. ഷഹബാസിൻ്റെ ആഗ്രഹമായിരുന്നു വീടിൻ്റെ പണി പൂർത്തിയാക്കുക എന്നത്. അതേസമയം മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് മുമ്പ് ഇൻസ്റ്റഗ്രാം വഴി പ്രതികൾ കൊലവിളി നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച്…
Read More » -
Uncategorized
റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം; ഹൈക്കോടതി
സംസ്ഥാനത്തെ റാഗിംഗ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിംഗ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം.റാഗിംഗ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്തു. നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണം. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കണം വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കേണ്ടത്. സംസ്ഥാന…
Read More » -
News
ബിജെപിയെ ഫാസിസ്റ്റെന്ന് വിളിക്കാൻ നാക്ക് പൊന്തില്ല, പിണറായി വിജയനെ ആർസ്എസ് പ്രചാരക് ആക്കണം: കെ സുധാകരൻ
തിരുവനന്തപുരം: മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി. വാർത്താ കുറിപ്പിലൂടെയാണ് കെപിസിസി പ്രിസിന്‍റിന്‍റെ വിമർശനം. ബിജെപിയുടെ ഔദാര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള എല്ലാ അഴിമതിക്കേസുകളും ബിജെപിയുമായി ധാരണയുണ്ടാക്കി മൂടിവച്ചു. ഇന്ത്യാസഖ്യത്തിനെതിരേ ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവര്‍ത്തിച്ചു. സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര…
Read More » -
News
ഷൊർണൂരിൽ കുഴഞ്ഞുവീണു മരിച്ച യുവാവിന്റെ അടിവസ്ത്രത്തിൽ സിറിഞ്ച്; മരണകാരണം ലഹരി ഉപയോഗമെന്ന് സംശയം
പാലക്കാട്: ഷൊർണൂരിൽ ഇരുപത്തിരണ്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു. മരണത്തിനു കാരണം ലഹരി ഉപയോഗമാണെന്നാണ് സംശയം. യുവാവിന്റെ അടിവസ്ത്രത്തിൽ നിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് യുവാവ് ശുചിമുറിയിൽ കയറിയിരുന്നു. ശുചിമുറിയിൽ അരമണിക്കൂർ ചെലവഴിച്ച ശേഷമാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ വ്യക്തമാവുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. ബാധിക്കുന്നത് ലൈംഗികശേഷിയെ, വില്ലനാകുന്നത് ദിവസേന കഴിക്കുന്ന ഈ മരുന്നുകൾ
Read More » -
Face to Face
‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു
കേരളത്തിലെ യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ പശ്ചാത്തലത്തിൽ മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സിനിമയുടെ ഒ ടി ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ‘എ’ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്നും മാര്‍ക്കോയ്ക്ക് തിയേറ്റർ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മലയാളത്തിൽ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ.…
Read More » -
News
ഷഹബാസിന്റെ വീട്ടിലെത്തി ഫോൺ പരിശോധിച്ച് സൈബർ സെല്‍ സംഘം; കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കും
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊലപ്പെടുത്തിയ ഷഹബാസിന്റെ വീട്ടിൽ സൈബർസെല്ലിന്റെ പരിശോധന. ഷഹബാസ് ഉപയോഗിച്ച മൊബൈൽ ഫോൺ വിശദമായി സൈബർ സെല്ലംഗങ്ങൾ പരിശോധിച്ചു. അതേ സമയം ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് അന്വേഷണ സംഘം വിവരങ്ങള്‍ തേടി. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ തേടിയത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. ഷഹബാസിന് എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീടുവെച്ച് നൽകുംഅതേ സമയം…
Read More » -
News
ഷഹബാസിന് എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീടുവെച്ച് നൽകും
കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന് എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീട് വെച്ച് നൽകും. ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ഷഹബാസിന്റെ വീട്ടിലെത്തി തീരുമാനം അറിയിക്കും. മറ്റു പല സംഘടനകളും വീടുവെച്ച് നൽകാൻ മുന്നോട്ടുവന്നിരുന്നെങ്കിലും എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ തീരുമാനത്തെ ഷഹബാസിന്റെ വീട്ടുകാർ അംഗീകരിക്കുകയായിരുന്നു.ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ്…
Read More »