KeralaNews

അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം; BLOമാരുടെ പ്രതിഷേധം ഇന്ന്

കണ്ണൂർ പയ്യന്നൂരിൽ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ച് പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.

ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും ആണ് മാർച്ച്‌. അതേസമയം അനീഷിന് എസ്ഐആർ ജോലികളുമായി ബന്ധപ്പെട്ട് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് ആണ് കണ്ണൂർ കലക്ടറുടെ വിശദീകരണം. അനീഷിനെ സിപിഎം നേതാക്കൾ ഭീഷണിപ്പെടിത്തിയിരുന്നു എന്ന ആരോപണം ആവർത്തിക്കുകയാണ് ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾ. എന്നാൽ ഈ ആരോപണം സിപിഎം പൂർണമായും തള്ളുന്നുണ്ട്. അനീഷിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button