KeralaNews

ഹൈക്കോടതിയിൽ ഗവർണർ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം : ചീഫ് ജസ്റ്റിസിന് പരാതി നൽകി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

ഹൈക്കോടതിയിൽ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയതിൽ ചീഫ് ജസ്റ്റിസിന് പരാതി നൽകി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ. ഭരണഘടന സ്ഥാപനമായ കോടതിയിൽ നിയമവിരുദ്ധമായി ചിത്രം ഉൾപ്പെടുത്തിയതിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. ചിത്രം ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നം അല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം ഭരണഘടന സ്ഥാപനമായ ഹൈക്കോടതിയിൽ നിയവിരുദ്ധമായി ഉപയോഗിച്ചു എന്ന് ചൂണ്ടി കാട്ടിയാണ് പരാതി നല്‍കിയത്. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനാണ് നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരിക്കുന്നത്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൻ്റെ ചിത്രമാണ് ഭാരതാംബയെന്നും ഭരണഘടനയെ വെല്ലുവിളിക്കുന്ന സമീപനമെന്നും ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ*സെക്രട്ടറി സി എം നാസർ പറഞ്ഞു.

ഹൈക്കോടതിയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിലാണ് ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത്. കേരള സംഘപരിവാർ സംഘടനയായ അഭിഭാഷക പരിഷത്താണ് പരിപാടി സംഘടിപ്പിച്ചത്. ഹൈക്കോടതി ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത് ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണെന്ന വിമർശനം ശക്തമാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button