ഹജ്ജ് : തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിൽ വീഴ്ച, നാല് കമ്പനികളെ സസ്പെൻഡ് ചെയ്തു

തീർത്ഥാടകർക്ക് താമസ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ നാല് ഉംറ സർവിസ് കമ്പനികളെ സസ്പെൻഡ് ചെയ്തു. ഗുരുതരമായ വീഴ്ചകള്‍ വരുത്തുകയും തുടർച്ചയായി നിയമലംഘനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിച്ചതെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസ് നേടിയിട്ടുള്ള ഹോട്ടലുകൾ, അപ്പാർട്ട്മെൻറുകൾ, വില്ലകൾ തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറൊപ്പിട്ട രേഖകൾ കമ്പനികൾ മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തി. കരാർ പ്രകാരമുള്ള താമസസ്ഥലം ഉംറ തീർത്ഥാടകർക്ക് ഒരുക്കി നൽകിയില്ല എന്നി കുറ്റങ്ങളാണ് ഹജ്ജ് ഉംറ മന്ത്രാലയം കണ്ടെത്തിയത്.
ഇതിനെത്തുടർന്നാണ് നാല് കമ്പനികളെ സസ്പെൻഡ് ചെയ്തത്. തീര്‍ഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേവനങ്ങള്‍ നല്‍കാനും വീഴ്ചകള്‍ തടയാനുമുള്ള പ്രതിബദ്ധത ഹജ്, ഉംറ മന്ത്രാലയത്തിനുണ്ട്. കരാർ ഏറ്റെടുത്ത കമ്പനികൾ അതിൽ വീഴ്ച വരുത്തിയാൽ കർശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സേവനങ്ങളിൽ വീഴ്ച വരുത്തിയ മറ്റു കമ്പനികൾക്ക് പിഴ ചുമത്തിയതായി അധികൃതർ