KeralaNews

‘യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസം; നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടം’; സണ്ണി ജോസഫ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിലമ്പൂരിൽ അതിശക്തമായ ജനവികാരം സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഫിലക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട് നിന്ന് സിപിഐഎം പാഠം പഠിച്ചു. ഇന്നതെ ദിവസം വളരെ പോസിറ്റിവാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

യുഡിഎഫിന് എപ്പോഴും ഗുണകരമായ വാർത്തകൾ തന്നെയാണ്. നിലമ്പൂരിൽ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയപ്പോൾ തന്നെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വിചാരണയാണ് നടക്കുക. ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പോരാട്ടമാണ്. ജനകീയ വിധി തങ്ങൾ സമ്പാദിക്കുമെന്നും ഇതിന് വേണ്ടി ജനങ്ങളെ സമീപിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിനെതിരെ വിധി ഉണ്ടാകുമെന്ന് യുഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് അദേഹം വ്യക്തമാക്കി.

അതേസമയം നിലമ്പൂരിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് പൂർത്തിയാക്കി. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. നാളെ രാവിലെ 11 മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ പത്രിക സമർപ്പിക്കുന്നതോടെ പരസ്യ പ്രചാരണം ആരംഭിക്കും. സംസ്ഥാനത്തെ കോൺഗ്രസ്‌ നേതാക്കൾ നേരിട്ടാണ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button