Cultural Activities

ആർ. ശശിശേഖർ, സത്യൻ സ്മൃതി മാധ്യമ പുരസ്‌കാരം സ്വീകരിച്ചു.

നടൻ സത്യന്റെ സ്മരണ നിലനിർത്താൻ അദ്ദേഹത്തിന്റെ ജന്മനാടായ തിരുവനന്തപുരം തിരുമല ആറാമട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ‘സത്യൻ സ്മൃതി – മഹാനടന്റെ അനുയാത്രികർ’ എന്ന സംഘടന. അവർ ഏർപ്പെടുത്തിയ സത്യൻ സ്മൃതി മാധ്യമ പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിൽ നിന്ന് തന്നൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ് സെക്രട്ടറി ശ്രീ. ശശി ശേഖർ
ഏറ്റു വാങ്ങി. തിരുമല ബാലകൃഷ്ണ ഹാളിൽ നടന്ന ചടങ്ങ് ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ. ജയകുമാറിന് സത്യൻ സ്മൃതി പുരസ്കാരം അദ്ദേഹം സമ്മാനിച്ചു. മുൻ സ്പീക്കർമാരായ എം. വിജയകുമാർ, എൻ. ശക്തൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button