KeralaNews

എട്ടാം ക്ലാസ് വാര്‍ഷിക പരീക്ഷ; ഫലപ്രഖ്യാപനം നാളെ, ഒമ്പതാം ക്ലാസില്‍ മിനിമം മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍

മിനിമം മാര്‍ക്ക് സംവിധാനത്തിന് കീഴില്‍ ഈ വര്‍ഷം നടത്തിയ എട്ടാം ക്ലാസ് പരീക്ഷയുടെ ഫല പ്രഖ്യാപനം നാളെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ഈ വര്‍ഷം മുതല്‍ 8 ആം ക്ലാസ് പരീക്ഷ വേണമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നു. 3136 സ്‌കൂളുകളിലും 8 ആം ക്ലാസ് വാര്‍ഷിക പരീക്ഷ നടത്തി. അധ്യാപകരെയും, നിരീക്ഷകരെയും നിയോഗിച്ചു. ഒപ്പം അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും പിന്തുണ ലഭിച്ചു.

മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അവശ്യമുള്ള ക്‌ളാസുകള്‍ ലഭിച്ചോ എന്ന് പരിശോധിക്കും. 30 ശതമാനം മാര്‍ക്കില്ലെങ്കില്‍ വീണ്ടും ക്ലാസും പരീക്ഷയും നടത്തും. പുതിയ പരീക്ഷയില്‍ തോറ്റാലും 9ാം ക്ലാസില്‍ പ്രവേശനം അനുവദിക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരം ഉയര്‍ത്താനുള്ള പ്രത്യേക ക്ലാസുകളില്‍ പങ്കെടുക്കേണ്ടി വരും. ഒമ്പതാം ക്ലാസില്‍ മിനിമം മാര്‍ക്ക് പ്രാബല്യത്തില്‍ വരിക അടുത്ത വര്‍ഷമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം സുരേഷ് ഗോപിയുടെ മാധ്യമങ്ങളോടുള്ള സമീപനത്തിനെതിരെയും മന്ത്രി സംസാരിച്ചു. അദ്ദേഹം കേന്ദ്ര മന്ത്രിയുടെ നിലവാരത്തില്‍ അല്ല പെരുമാറുന്നതെന്നും കമ്മിഷണര്‍ സിനിമയിലെ പോലെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ വാര്‍ത്താ സമ്മേളനത്തിന് പോകണമെങ്കില്‍ പൊലീസ് പ്രൊട്ടക്ഷന്‍ വേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button