KeralaNews

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടം; സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും: മന്ത്രി എന്‍. ഷംസുദ്ദീന്‍

സൗന്ദര്യവര്‍ധക വസ്തുക്കളിലെ അപകടവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തുമെനന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. ഇതിന്റെ ഭാഗമായ മാര്‍ഗ നിര്‍ദേശം രണ്ട് ദിവസത്തിനകം സ്‌കൂളുകളിലെത്തും. പ്രോട്ടീന്‍ പൗഡറുകളുടെ അപകടങ്ങളെക്കുറിച്ചും അവബോധം നല്‍കും.

വെളുക്കാനായി ഓണ്‍ലൈന്‍ വഴി അടക്കം വാങ്ങുന്ന ലേബല്‍ പോലുമില്ലാത്ത ക്രീം പുരട്ടുന്നവരാണ് ചികിത്സക്കെത്തുന്നത്. ചര്‍മത്തില്‍ നിറ വ്യത്യാസം, പൊള്ളിയത് പോലെ നീറ്റല്‍ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും വരുന്നത്.

പാകിസ്താന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്നുവെന്ന് അവകാശപ്പെടുന്ന ക്രീമുകള്‍ ആണ് ഏറെയും. ഇവയില്‍ മെര്‍കുറി, സ്റ്റിറോയിഡുകള്‍ എന്നിവയുടെ സാന്നിധ്യം കൂടുതല്‍ ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 2017 ല്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ഒറ്റ ക്ലസ്റ്ററില്‍ മാത്രം 150 ലേറെ രോഗികള്‍ ആണ് ക്രീം ഉപയോഗത്തെ തുടര്‍ന്നുള്ള ചര്‍മ രോഗത്തിന് ചികിത്സക്കെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button