KeralaNews

കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം

മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം. കണ്ണൂരിലെ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം എന്ന് ആരോപിച്ചാണ് പരാതി നല്‍കുക. ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിന് എതിരായ നടപടിയെ പ്രതിരോധിക്കാനാണ് നീക്കം.
നവംബര്‍ 20ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി.

തങ്ങള്‍ ഒന്നും മറക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കിമെന്നായിരുന്നു വി ഡി സതീശന്റെ പ്രസംഗം. ഈ സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്ത, മര്‍ദനമേറ്റുവാങ്ങിയ, ചോരപ്പുഴകള്‍ താണ്ടി വന്ന, എന്റെ കൊച്ചനുജന്‍മാരോടും അനുജത്തിമാരോടും പറയുന്നു നിങ്ങളുടെ ചോരയില്‍ നിന്ന് കൂടി പിറന്നതാണ് ഈ സര്‍ക്കാര്‍. നിങ്ങളെ സങ്കടപ്പെടുത്തില്ല, പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങള്‍ പകരം ചോദിക്കും. പഴയതുപോലെയല്ല – എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

പ്രസംഗത്തിനെതിരെ ഇന്നലെ ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സലാണ് പരാതി നല്‍കിയത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button