KeralaNews

കരുവാറ്റ കൊലപാതകത്തിൽ കൗമാരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ഹരിപ്പാട് കരുവാറ്റയിൽ ബന്ധുവായ വയോധികനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരായ പ്രതികൾക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഹരിപ്പാട് പൊലീസാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഓൺലൈനായി 740 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ ബന്ധുവായ പെൺകുട്ടി ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ.

16 വയസ് പൂർത്തിയായ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച ശുപാർശയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിന്റെ സ്വഭാവവും കൊലപാതകത്തിന്റെ ആസൂത്രണവും കണക്കിലെടുത്താണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി.

87 സാക്ഷി മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ 98 രേഖകൾ, 12 തൊണ്ടിമുതലുകൾ എന്നിവയാണ് കുറ്റപത്രത്തിലെ പ്രധാന തെളിവുകൾ. ഫോൺ സംഭാഷണങ്ങൾ, ഡിജിറ്റൽ രേഖകൾ, ശാസ്ത്രീയ തെളിവുകൾ എന്നിവയും അന്വേഷണത്തിൽ പരിശോധിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button