
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 1 മുതല്‍ 30 വരെയാണ് പരീക്ഷകള്‍. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 മുതലും ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് 2 മുതലുമാണ് ആരംഭിക്കുക. ഏപ്രില്‍ 5 മുതല്‍ മൂല്യനിര്‍ണയം. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ നടക്കും.
ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യംചെയ്തു, യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയിൽ 16 തുന്നൽ
എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) പരീക്ഷകള്‍ 2027 മാര്‍ച്ച് ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. മാര്‍ച്ച് 8 തിങ്കളാഴ്ച നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30 നാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 8 ന് ഉച്ചയ്ക്ക് 2 നാണ് പരീക്ഷ ആരംഭിക്കുക.
ഗള്‍ഫ്, ലക്ഷദ്വീപ് ഉള്‍പ്പെടെ ആകെ 3,049 പരീക്ഷാകേന്ദ്രങ്ങളാണ് എസ്എസ്എല്‍സിക്കുള്ളത്. ഗള്‍ഫിലും ലക്ഷദ്വീപിലും 7 പരീക്ഷാ കേന്ദ്രങ്ങള്‍ വീതം അനുവദിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി ഏകദേശം 4,25,000 വിദ്യാർഥികള്‍ പൊതുപരീക്ഷയില്‍ പങ്കെടുക്കും. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1 ന് ആരംഭിച്ച് 15 ന് അവസാനിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 ന് ആരംഭിച്ച് 20 ന് അവസാനിക്കും.



