KeralaNews

എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത

എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണർ ആയിരുന്ന കാലത്ത് ബാർ ലൈസൻസ് നൽകിയതിലും അന്വേഷണം ഉണ്ടായേക്കും. ഇതിനായി എക്സൈസ് മന്ത്രി എം.ലിജു ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകും.

എക്സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിലും വിജിലൻസ് അന്വേഷണം ശിപാർശ ചെയ്യും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച എക്സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകും. സ്ഥാനമൊഴിയും മുൻപ് സീറാം സാംബ ശിവ റാവു നൽകിയ റിപ്പോർട്ടിൽ മന്ത്രിയെ പോലും സംശയനിഴലിലാക്കുന്ന കാര്യങ്ങളാണ് പറയുന്നത്.

ഉദ്യോഗസ്ഥർ കൈക്കൂലിക്കാരാണെന്നും ബാർ മുതലാളിമാരുമായി വകുപ്പ് മന്ത്രിക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജോയിൻ്റ് എക്സൈസ് കമ്മീഷണറായ എസ് വിനോദ് ആലപ്പുഴയിലെ ബാർ മുതലാളിയിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങി. ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട മൂവാറ്റുപുഴയിലെ ഗംഗാബാറിൽ നിന്ന് 50,000 രൂപ വിനോദ് കൈപ്പറ്റിയതായും സാംബശിവ റാവുവിന്റെ റിപ്പോർട്ടിലുണ്ട്. ഡെപ്യൂട്ടി കമ്മീഷണറായ അജയിയും കായംകുളം കുറ്റിച്ചിറയിലെ ബാറിൽ നിന്ന് മുപ്പതിനായിരം രൂപ വാങ്ങി. ഈ ബാർ മുതലാളിയെയും മന്ത്രിക്ക് നേരിട്ട് പരിചയമുണ്ടെന്നും സാംബശിവറാവു കണ്ടെത്തി. ഈ അടുത്ത കാലം വരെ ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്നും പറയുന്നു. ഇരുവരും പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായും കണ്ടെത്തി. ഇവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും സീറാം സാംബശിവറാവു ശിപാർശ ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button