KeralaNews

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത് എന്ന് സർക്കാരിനോട് ഹൈക്കോടതി. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമെന്ന് കോടതി ചോദിച്ചു. അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ ആവർത്തിച്ചു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പിഎസ്‍സി മറുപടി നൽകിയില്ലെന്നും അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നെന്നും സർക്കാർ പറഞ്ഞു.

ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന് പിഎസ്‌സി വാദിച്ചു. പരീക്ഷ ക്രമക്കേട് ക്ലെറിക്കൽ മിസ്റ്റേക്ക് അല്ലെന്നും മനഃപൂർവമായ വീഴ്ച്ച വരുത്തിയതായും ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു. ജസ്റ്റിസ് എ ബധറുദീന്റെ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സിപിഐഎം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിച്ചതിന് പിന്നിലാണ് വൻ ഗൂഢാലോചന നടന്നത്. ഒന്നാം റാങ്ക് നേടിയ സിപിഐഎം അനുകൂലിയായ ഉദ്യോഗാർത്ഥി എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. ഇത്രയും ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതോടെ ഈ ഉദ്യോഗാർത്ഥിയെക്കാൾ ഉയർന്ന റാങ്കിലെത്തേണ്ടിയിരുന്ന ഒട്ടേറെ പേരുടെ അമ്പതോളം മാർക്ക് നഷ്ടമായി. ഇതോടെയാണ് രണ്ടാം റാങ്കുകാരനെക്കാൾ യഥാർത്ഥത്തിൽ 53 മാർക്ക് കുറവുള്ള ഇടത് അനുകൂലി ഒരു മാർക്കിൻ്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിൽ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button