
നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച സര്ക്കാര് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. സർവീസ് സംഘടനകളുടെ സമ്മർദത്തെ തുടർന്നാണ് അവധി എന്നാണ് സൂചന.
ഇതോടെ തുടർച്ചയായി നാലുദിവസം അവധി ലഭിക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
ഒക്ടോബർ 18 ഞായറാഴ്ച വാരാന്ത്യ അവധിയും 19 തിങ്കളാഴ്ച നവരാത്രി അവധിയും 20 ചൊവ്വാഴ്ച മഹാനവമിയും 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിൽ അവധിയുണ്ട്.



