KeralaNews

ഡൽഹി പോലീസ് അതിക്രമത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ ഡൽഹി പോലീസ് ക്രൂരമായി അടിച്ചമർത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എത്രത്തോളം പോലീസിനെ ഇറക്കിയാലും ബി.ജെ.പിയിൽ നിന്നും ആർ.എസ്.എസിൽ നിന്നും ആളുകളെ കൊണ്ടുവന്നാലും ജനങ്ങൾ ഭയപ്പെടുകയോ പിന്മാറുകയോ ചെയ്യില്ലെന്നും ഈ പോരാട്ടം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരും മോദിയും എത്രത്തോളം സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നോ അതിലും കരുത്തോടെ ജെൻ സി തലമുറയും വിദ്യാർത്ഥികളും സമരരംഗത്തുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിലുള്ള ഡൽഹി പോലീസ് തെരുവ് ഗുണ്ടകളെപ്പോലെ പെരുമാറുകയാണെന്നും ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ സ്ത്രീകൾക്കും യുവാക്കൾക്കും നേരെ പരസ്യമായി അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒക്ടോബർ 12-ന് കോൺഗ്രസും ഇന്ത്യ സഖ്യവും രാജ്യത്തെ യുവജനങ്ങളും ഒരിക്കൽകൂടി തെരുവിലിറങ്ങുമെന്നും മുൻപത്തേക്കാൾ ശക്തമായി ശബ്ദമുയർത്തുമെന്നും രാഹുൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button