KeralaNews

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി’: ബിജെപി ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തലുമായി പി സി ജോർജ്

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി പി സി ജോർജ്. പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയെന്നാണ് പി സി ജോർജി​ന്റെ വെളിപ്പെടുത്തൽ. ആരൊക്കെ വീതം പറ്റിയെന്ന് തനിക്കറിയില്ലെന്നും പണം കൈകാര്യം ചെയ്തത് ബിജെപി നേതാവ് സജിയാണെന്നും അദ്ദേഹം പറഞ്ഞു.

നാലു കോടി 45 ലക്ഷം രൂപ ചെലവായതായി തനിക്ക് കണക്കു തന്നതായും പി സി ജോർജ് പറഞ്ഞു. തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകും. ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണം എന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. ആ പണം എവിടെ പോയെന്നും പിസി ജോർജ് ചോദിച്ചു.

പണം ഉപയോ​ഗിച്ച് എല്ലാവരും പുതിയ കാർ വാങ്ങിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയുടെ കാശും കൊണ്ട് കാർ മേടിച്ചാൽ കാറിടിച്ചു പോകുമെന്നും ഇത് തന്റെ പ്രാക്കാണെന്നും പിസി ജോർജ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button