KeralaNews

ആഗോള അയ്യപ്പ സംഗമ വിവാദം: പ്രതികരിച്ച് ദേവസ്വം പ്രസിഡന്റ് ജയകുമാർ

അയ്യപ്പ സംഗമത്തിലെ കണക്കുകൾ കനൽ പോലെ കത്തുന്നത് അവസാനിപ്പിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ജയകുമാർ. ചൊവ്വാഴ്ചയിലെ ചർച്ചയിലേക്ക് സ്വകാര്യ ഓഡിറ്ററെയും വിളിക്കും. ഓഡിട്ട് റിപ്പോർട്ടിൽ ചില പിശക് ഉണ്ടോ എന്നും സംശയം ഉണ്ട്. എസ്റ്റിമേറ്റ് തുക അതേ പടി കൊടുക്കാറില്ലെന്നും ചർച്ച നടത്തി കുറയ്ക്കുകയാണ് ചെയ്യാറുള്ളതെന്നും ദേവസ്വം പ്രസിഡന്റ് ജയകുമാർ പറഞ്ഞു. ആ 3 കോടി ബോർഡിൽ തിരിച്ചു ഏല്പിച്ചു. പക്ഷെ കണക്കുകളിൽ പല ആശയ കുഴപ്പവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം വിഷയത്തിൽ ഇന്നലെ ദേവസ്വം മന്ത്രി വി എൻ വാസവനും പ്രതികരിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു വിഎൻ വാസവൻ. ദേവസ്വം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്. ദേവസ്വം ബോർഡ്‌ അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കുമെന്നും ഇന്നലെ മന്ത്രി പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button