KeralaNews

മൂന്നാറിൽ എസ്. രാജേന്ദ്രന് ഇന്ന് ബിജെപിയുടെ വമ്പൻ സ്വീകരണം; രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും

സി.പി.എം വിട്ട് ബിജെപിയിൽ ചേർന്ന ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രന് ഇന്ന് ബിജെപി ഔദ്യോഗികമായി സ്വീകരണം നൽകും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മൂന്നാറിലാണ് വിപുലമായ സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ബിജെപി അംഗത്വമെടുത്ത ശേഷം രാജേന്ദ്രൻ പങ്കെടുക്കുന്ന ആദ്യത്തെ വലിയ പാർട്ടി പരിപാടിയാണിത്.രാജേന്ദ്രനൊപ്പം ബിജെപിയിലേക്ക് എത്തിയ മറ്റു പ്രവർത്തകരും ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ ബിജെപി നിയന്ത്രണത്തിലുള്ള ഒരു സഹകരണ സംഘത്തിന്റെ ശാഖയും രാജേന്ദ്രന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മൂന്നാറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.

സി.പി.എമ്മിന്റെ കോട്ടയായിരുന്ന മേഖലയിൽ രാജേന്ദ്രന്റെ വരവോടെ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button