
കടുത്ത മഞ്ഞുവീഴ്ചയിൽ വലഞ്ഞ് ഉത്തരേന്ത്യ. ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ച ശക്തമായി തുടരുകയാണ്. ജമ്മു കശ്മീരിലെ വ്യോമ ഗതാഗതവും മഞ്ഞുവീഴ്ച ശക്തമായ സാഹചര്യത്തിൽ പ്രതിസന്ധിയിലാണ്.
ഇന്നലെ മാത്രം 58 വിമാനം സർവീസുകളാണ് റദ്ദാക്കിയത്. ജമ്മു – ശ്രീനഗർ ദേശീയ പാതയും കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചിരുന്നു. ഇത് മൂലം റോഡ് ഗതാഗതവും താറുമാറിലായി. ഇതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
ഹിമാചൽ പ്രദേശിലെ മണാലി ഉൾപ്പെടെ വിവിധ മേഖലകളിലും ശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മഞ്ഞുവീഴ്ച കനത്തതോടെ വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും അതി ശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെയെല്ലാം ജാഗ്രതാ മുന്നറിയിപ്പുണ്ട്.


