KeralaNews

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസ്; അഡ്വ.ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടറാകും

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ അഡ്വ.ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടറാകും. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിന്റെ ഭാഗമായിട്ടതാണിത്. മുൻ ജില്ലാ ജഡ്ജി കൂടിയാണ് അഡ്വ.ബി ജി ഹരീന്ദ്രനാഥ്. ഒരുഘട്ടത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചിരുന്നു.

ഹൈക്കോടതിയിലടക്കം ഇത്തരത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് നിയമമമന്ത്രി അടക്കമുള്ളവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിജീവിതയുടെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നുള്ള തുറന്നു പറച്ചിലിന് ശേഷമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിലെ സങ്കടം അതിജീവിത അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button