ലോകസമാധാനത്തിനായി നടത്തിയ ഇടപെടൽ; പ്രഥമ ഫിഫ സമാധാന പുരസ്കാരം ഡോണൾഡ് ട്രംപിന്

പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും ലോകസമാധാനത്തിനായി നടത്തിയ ഇടപെടലുകളിനുമാണ് പുരസ്കാരം. വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചു. തന്റെയും ഫുട്ബോൾ സമൂഹത്തിന്റെയും പിന്തുണ ട്രംപിന് എപ്പോഴും ഉണ്ടാകുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു.
ഇൻഫാന്റിനോയുമായി ട്രംപിന് അടുത്ത ബന്ധമുണ്ട്. സമാധാനത്തിനുള്ള നോബേൽ കിട്ടാതിരുന്ന ട്രംപിന് വേണ്ടി ഉറ്റ സുഹൃത്ത് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയുടെ സമാശ്വാസ സമ്മാനമാണ് പുരസ്കാരമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പരിഹാസം. 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് നിർണയ ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മേരിക്കയിലെ വാഷിങ്ടണിലാണ് നറുക്കെടുപ്പ്. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഗ്രൂപ്പുകളെ നറുക്കെടുപ്പിലൂടെയാണ് നിശ്ചിയിക്കുന്നത്.
കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് നാല് ടീമുകളുള്ള 12 ഗ്രൂപ്പുകൾ നറുക്കിട്ടെടുക്കുക. ഇതിനോടകം ടീമുകളെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ 4 പോട്ടുകളുകളായി തിരിച്ചിട്ടുണ്ട്. ഒന്നാം പോട്ടിൽ ആതിഥേയ രാജ്യങ്ങളായ അമേരിക്ക, മെക്സികോ, കാനഡ എന്നിവർക്കൊപ്പം റാങ്കിങ്ങിൽ മുന്നിലുള്ള 9 ടീമുകൾ. ലാറ്റിനമേരിക്കൻ മേഖലയിലെ അർജന്റീനയും ബ്രസീലും പോലുള്ള ടീമുകൾ ഒരേ ഗ്രൂപ്പിൽ വരാത്ത തരത്തിലായിരിക്കും ഗ്രൂപ്പ് നിർണയിക്കുക.



