
പാർലമെൻ്റ് ശൈത്യ കാല സമ്മേളനത്തിൻ്റെ നാലാം ദിനവും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. രാജ്യതലസ്ഥന്മായ ദില്ലിയിലെ അതിരൂക്ഷമായ വായു മലിനീകരണം ഉയർത്തി പ്രതിപക്ഷ എംപിമാർ ഇന്ന് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധം നടത്തും.
കഴിഞ്ഞ ദിവസം തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകളിൽ പാർലമെൻ്റ് വളപ്പിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു. അതെസമയം ഹെൽത്ത് സെക്യൂരിറ്റി സേ നാഷണൽ സെക്യൂരിറ്റി ബിൽ ലോക്സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.
പാൻ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന യന്ത്രങ്ങൾ നൽകുന്ന ഉടമകൾക്ക് സെസ് ഏർപ്പെടുത്തി അത് ആരോഗ്യ സുരക്ഷ മേഖലകളിൽ ഉപയോഗിക്കുന്ന തരത്തിലാണ് ബിൽ വിഭാവനം ചെയ്തിരിക്കുന്നത്.



