
എസ് ഐ ആര്‍ ചര്‍ച്ച ചെയ്യാൻ നോട്ടീസ് സമര്‍പ്പിച്ച് AAP എംപി. അടിയന്തരമായി ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് AAP എംപി സഞ്ജയ് സിംഗ് നോട്ടീസ് നല്‍കിയത്. സഭാനടപടികൾ നിർത്തിവെച്ചു വിഷയം ചർച്ചചെയ്യണമെന്നാണ് ആവശ്യം. അതേസമയം, എസ്ഐആറിനെ ചോദ്യം ചെയ്തുള്ള കേരളത്തിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ് ഐ ആർ നടപടികൾ നീട്ടിവെക്കണമെന്നാണ് കേരളത്തിൻ്റെ പ്രധാന ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് എസ് ഐ ആറിന് തടസമാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലും എസ്ഐആറിനും ഒരേ ഉദ്യോഗസ്ഥരെയല്ല നിയമിച്ചിട്ടുള്ളത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം. എസ് ഐ ആർ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, രാഷ്ട്രീയപാർട്ടികൾ സമർപ്പിച്ച ഹർജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹ്രസ്വകാല ശൈത്യകാല സമ്മേളനം പാര്‍ലമെൻ്റില്‍ തുടങ്ങിയ സാഹചര്യത്തില്‍ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമാകും. ചർച്ച നടത്താമെന്ന് പറയുന്ന ഭരണപക്ഷം ചർച്ചയ്ക്ക് സമയം പറയാതെ ചർച്ച നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണം.



