എസ് ഐ ആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തീവ്ര വോട്ടർപട്ടിക നടപടികൾ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതിയില്‍ കമ്മിഷന്‍ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത് എന്നും തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ നടപടികളെടുത്തുവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ് ഐ ആർ നടപടികൾ നീട്ടിവെക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ ഹർജി നാളെ പരിഗണിക്കാനിരിക്കെ ആണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.
അതേസമയം കേരളത്തിലടക്കം തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന്‍റെ നടപടികളുടെ സമയപരിധി ഡിസംബർ 16 വരെ നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 4 ന് അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. ഇതാണ് നീട്ടിയത്. പുതിയ ഉത്തരവ് അനുസരിച്ച് ഡിസംബര്‍ 11 വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16 നായിരിക്കും കരട് പുറത്തിറക്കും. അന്തിമ പട്ടിക 2026 ഫെബ്രുവരി 14 നായിരിക്കും പുറത്തിറക്കുക.



