Uncategorized

തേജസ് യുദ്ധ വിമാനം തകർന്ന് വീണ സംഭവം; ആഭ്യന്തര അന്വേഷണം തുടങ്ങി വ്യോമസേന

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയ്യാറാകും.

115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് ദുബായിൽ നടന്ന എയർ ഷോയിൽ പങ്കെടുത്തത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് ഏറ്റവും ഭാരം കുറഞ്ഞ ചെറു സൂപ്പർസോണിക് യുദ്ധ വിമാനമായ തേജസ്.ഹിന്ദുസ്ഥാൻ ഡെവലപ്പ്മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി തദ്ദേശിയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.

അതേസമയം, സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിങ്‌ കമാൻഡർ, നമൻഷ് സ്യാൽ ആണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിൽ എത്തിക്കും. ഹിമാചൽ പ്രദേശിലെ കാങ്ഡ സ്വദേശിയാണ് നമൻഷ് സ്യാൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button