KeralaNews

ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണം; പ്രത്യേക അന്വേഷണസംഘ തലവന്‍ എച്ച് വെങ്കിടേഷ് ഇന്ന് ശബരിമലയില്‍ എത്തും

ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എച്ച് വെങ്കിടേഷ് ഇന്ന് ശബരിമലയില്‍ എത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗവും ചേരും. കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണക്കവര്‍ച്ചയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളും പത്തനംതിട്ട റാന്നി കോടതിയില്‍ സമര്‍പ്പിച്ചത്.

പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് വൈകാതെ കടക്കാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റക്കാരായി കണ്ടെത്തിയ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ തീരുമാനം യോഗത്തില്‍ ഉണ്ടാകും.

നേരത്തെ മുരാരിയും ബാബുവിനെതിരായ നടപടി മാത്രമാണ് ബോര്‍ഡ് സ്വീകരിച്ചത്. 2019 ലെ ബോര്‍ഡ് സെക്രട്ടറി ജയശ്രീ മുതല്‍ ഗോള്‍ഡ് സ്മിത്ത് വരെ ഉള്ളവര്‍ക്കെതിരെ ഇന്ന് നടപടി സ്വീകരിക്കും.

അതേസമയം ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പിന് ഹൈക്കോടതി നിയമിച്ച അമിക്കസ്‌ ക്യൂറി ജസ്‌റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്ത് പരിശോധന പൂർത്തിയാക്കി മടങ്ങി. ശനിയാഴ്ച ആരംഭിച്ച പരിശോധന തിങ്കൾ വൈകിട്ടാണ് സമാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button