പ്രതാപ് കിഴക്കേമഠം രചിച്ച ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ… പ്രകാശനം ചെയ്തു.

ശ്രീപദ്മനാഭ ക്ഷേത്രത്തിന് നേർ വടക്കായിട്ടുള്ള ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തെ സംബന്ധിച്ചിട്ടുള്ള ആദ്യ ചരിത്ര ഗ്രന്ഥമായ ‘ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ …’ എന്ന ഗ്രന്ഥം Dr.അച്യുത് ശങ്കർ എസ് നായർ പ്രകാശനം ചെയ്തു.

ശ്രീകണ്ഠേശ്വരം NSS കരയോഗം ഹാളിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ പ്രശസ്ത ചരിത്രകാരൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. മനോരമ പത്രാധിപസമിതി അംഗം ആർ ശശി ശേഖർ പുസ്തക അവതരണം നടത്തി . . തുടർന്ന് dr ഹരികുമാർ രാമദാസ് , പ്രൊഫ.ശരത് സുന്ദർ രാജീവ്, എം എസ് കുമാർ, പി രാജേന്ദ്രൻ നായർ, കെ ജി അജിത് കുമാർ , ടി രാമാനന്ദ കുമാർ, എം. ഹരിദാസൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രതാപ് കിഴക്കേമഠം രചിച്ച രണ്ടാമത്തെ ചരിത്ര ഗ്രന്ഥമാണ് ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ… എന്ന ഈ പുസ്തകം. ഇരയിമ്മൻ തമ്പി ഭാഷ പഠനകേന്ദ്രം ആയിരുന്നു പ്രസാധകർ.