
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 1 മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് നല്‍കും. ഇതിനായി 15 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചതായും ധനമന്ത്രി പറഞ്ഞു.
എംസി റോഡ് വികസനത്തിന് 5917 കോടി രൂപ വകയിരുത്തി. കാന്‍സര്‍ എയ്ഡ്‌സ് രോഗികള്‍ക്ക് 2000 രൂപ ധന സഹായം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ പരിഷ്‌കരിച്ച പതിപ്പായ മെഡിസെപ്് 2.0 ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപയാണ് അധിക വിഹിതമായി നീക്കിവെയ്ക്കുന്നത്. യുവജന ക്ലബുകള്‍ക്ക് 10,000 രൂപ സഹായം നല്‍കും. കേര പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.


