Uncategorized

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം: ഭരണഘടനക്കും മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയെന്ന് മന്ത്രി പി. രാജീവ്

രാജ്യത്ത് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണെന്ന് മന്ത്രി പി. രാജീവ്. ക്രിസ്മസ് കേക്കുമായി ചെന്ന ആളുകൾ കരോൾ സംഘങ്ങളെ ആക്രമിക്കുന്ന തരത്തിലേക്ക് സാഹചര്യങ്ങൾ മാറിയിരിക്കുന്നുവെന്നും, ഇത് ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും എതിരായ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എച്ച്എംടിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച (ഫ്യൂസ് ഊരിയ) നടപടിയിൽ അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തിൽ ഇന്നലെത്തന്നെ ഇടപെടൽ നടത്തിയതായും വൈദ്യുതി മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് എച്ച്എംടിയിലെ വൈദ്യുതി ഉടൻ പുനസ്ഥാപിച്ചതായും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച്എംടിക്ക് കേന്ദ്രത്തിൽ നിന്ന് യാതൊരുവിധ സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് കേന്ദ്രമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകൾ പോലും ഇതുവരെ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റേത് തികച്ചും തെറ്റായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എച്ച്എംടിയിലെ ഭൂമി പ്രശ്നത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. കമ്പനിയുടെ അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന നിർദ്ദേശം മുന്നോട്ട് വെച്ചിട്ടും എച്ച്എംടി അധികൃതർ അതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ല. എച്ച്എംടി സിഎംഡിയുടെ (CMD) നിലവിലെ സമീപനം തിരുത്തേണ്ടതാണെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button